2025 ഇതാ പടിവാതിൽക്കൽ എത്തി. പുതുവർഷത്തിലേക്ക് കാലെടുത്തു വയ്ക്കുവാൻ ഇനി കുറച്ചു ദിവസങ്ങളേയുള്ളൂ. അവധികളൊക്കെ ഇതിനകം തന്നെ എല്ലാവരും ഒന്നോടിച്ചെങ്കിലും നോക്കിയിട്ടുണ്ടാവും. 12 മാസങ്ങളും 365 ദിവസങ്ങളും ഉണ്ടെങ്കിലും അതിനിടയിൽ ചുവന്ന പൊട്ടിലെ അവധി ദിനങ്ങൾ ചുരുക്കമേയുള്ളൂ. യാത്രാ പ്ലാനുകൾ എത്രയുണ്ടെങ്കിലും കൃത്യമായ ആസൂത്രണവും അവധി എങ്ങനെയൊക്കെ എടുക്കണം എന്നൊരു ധാരണയും ഉണ്ടെങ്കിൽ മാത്രമേ നിങ്ങളാഗ്രഹിച്ച പോലുള്ള യാത്രകൾ സാധ്യമാകൂ.
പൊതു അവധി ദിവസങ്ങൾക്കും വാരാന്ത്യങ്ങൾക്കും ഒപ്പം ഒന്നോ രണ്ടോ ലീവ് എടുത്ത് യാത്രാ ദിവസങ്ങൾ കൂടുന്ന വിധത്തിൽ എങ്ങനെ 2025 ലെ അവധികൾ പ്ലാന്‍ ചെയ്യണമെന്നാണ് നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്. വീട്ടുകാരും കുട്ടികളുമായി യാത്ര പോകുന്നവർക്കും ഓഫീസിലെ തിരക്കുകളിൽ നിന്ന് രക്ഷപെട്ട് യാത്ര പ്ലാൻ ചെയ്യുന്നവർക്കും എങ്ങനെ അവധികളും നീണ്ട വാരാന്ത്യങ്ങളും ആസൂത്രണം ചെയ്യണമെന്ന് നോക്കാം.
ജനുവരിയിൽ തുടങ്ങാം
പുതുവർഷാഘോഷം ഒക്കെ കഴിഞ്ഞ് യാത്രകൾ പ്ലാൻ ചെയ്തു തുടങ്ങുന്ന നേരമാണ് ജനുവരി. ജനുവരി 14 ചൊവ്വ മകരവിളക്ക് അവധിയാണ്. ഇതിനായി തിങ്കളാഴ്ച ഒരവധിയെടുത്താൽ ശനി, ഞായർ, തിങ്കള്‍, ചൊവ്വ എന്നിങ്ങനെ നാല് അവധി ഒപ്പിക്കാം.
ജനുവരി 11 രണ്ടാം ശനി- അവധി
12 ഞായർ
13 തിങ്കൾ ലീവ്
14 ചൊവ്വ- മകരസംക്രാന്തി ലീവ്
ഫെബ്രുവരിയിൽ രണ്ട് ലീവ് എടുക്കാമോ
9 ദിവസം നീളുന്ന യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ നീണ്ട ഒരു യാത്ര മനസ്സിലുണ്ടെങ്കിൽ ഫെബ്രുവരി പറ്റിയ സമയമാണ്. ഒരു നാല് ലീവ് എടുത്താൽ 9 അവധി ആകെ കിട്ടുന്ന ഒരുഗ്രൻ പ്ലാനുണ്ട്. ഫെബ്രുവരി 26 ലെ മഹാശിവരാത്രി കണക്കിലെടുത്താണിത്. ഫെബ്രുവരി 26 നാണ് മഹാശിവരാത്രി.
ഫെബ്രുവരി 22 ശനി
23 ഞായർ
24 തിങ്കൾ - ലീവ്
25 ചൊവ്വ ലീവ്
26 ബുധൻ ശിവരാത്രി അവധി
27 വ്യാഴം ലീവ്
28 വെള്ളി ലീവ്
മാർച്ച് 1 ശനി
മാർച്ച് 2 ഞായർ
മാർച്ചിൽ ഹോളി
മാർച്ച് 2025 ആഘോഷങ്ങളുടെ നേരമാണ്. ഹോളി,ഈദ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ ആഘോഷങ്ങൾ രാജ്യം ഒരേപോലെ കൊണ്ടാടുന്നു. മാർച്ച് 14 വെള്ളിയാഴ്ചയാണ് ഹോളി. തുടർന്ന് വരുന്ന 15,16 ശനി ഞായർ ദിവസങ്ങൾ കൂടിയെടുത്താൽ മൂന്ന് ദിവസം അവധി കിട്ടും. പ്രത്യേക ലീവ് എടുക്കേണ്ട ആവശ്യമില്ല.
മാർച്ച് 14 ഹോളി
15 ശനി
16 ഞായർ
ഇത് കൂടാതെ മാർച്ച് 31 ഈദ് ആഘോഷിക്കുന്നു. 29, 30 ദിവസങ്ങൾ ശനിയും ഞായറും അവധിയായതിനാൽ മൂന്ന് ദിവസം അവധികിട്ടും.
മാർച്ച് 29- ശനി
മാർച്ച് 30 ഞായർ
മാർച്ച് 31 ഈദ്
ഈസ്റ്റർ ഏപ്രിൽ മാസത്തിൽ
ഏപ്രിൽ മാസം വിഷു, ഈസ്റ്റർ എന്നിങ്ങനെ നിരവധി അവധികളുണ്ട്.
ഏപ്രിൽ 14 തിങ്കളാഴ്ചയാണ് വിഷു വരുന്നത്.
12 ശനി
13 ഞായര്‍
14 തിങ്കൾ വിഷു എന്നിങ്ങനെയും അവധിയെടുക്കാം,
ഇത് കൂടാതെ, ദുഖവെള്ളിയും ഈസ്റ്ററും വരുന്നുണ്ട്.
ഏപ്രിൽ 18 വെള്ളി- ദു:ഖവെള്ളി
19 ഞായർ- ഈസ്റ്റർ എന്നിങ്ങനെയാണ് വരുന്നത് അവധിയായതിനാൽ ലീവ് എടുക്കേണ്ട.
മേയ്
മേസ് മാസം തുടങ്ങുന്നതു തന്നെ അവധിയോടെയാണ്. മേയ് 1 വ്യാഴാഴ്ച തൊഴിലാളി ദിനമാണ്. വെള്ളിയാഴ്ച ഒരു അവധിയെടുത്താൽ വ്യാഴം, വെള്ളി, ശനി, ഞായർ എന്നിങ്ങനെ നാല് ദിവസം ആകെ കിട്ടും.
മേയ് 1 വ്യാഴം-തൊഴിലാളി ദിനം- അവധി
മേയ് 2 വെള്ളി- ലീവ്
മേയ് 3 ശനി
മേയ് 4 ഞായർ
ജൂൺ, ജൂലൈ 2025
ജൂൺ, ജൂലൈ മാസത്തില്‍ നീണ്ട വാരാന്ത്യങ്ങളോ അവധികളോ ഒന്നുമില്ല.
ഓഗസ്റ്റ്
ഓഗസ്റ്റിലെ പ്രധാന അവധികളിലൊന്നാണ് സ്വാതന്ത്ര്യ ദിനം. ഇത്തവണ ഓഗസ്റ്റ് 15 വരുന്നത് വെള്ളിയാഴ്ചയാണ്. അതുകൊണ്ട് പ്രത്യേകിച്ച് അവധിയെടുക്കാതെ സുഖമായി 3 ദിവസം യാത്രകൾക്കായി മാറ്റിവെക്കാം,
ഓഗസ്റ്റ് 15 വെള്ളിയാഴ്ച സ്വാതന്ത്ര്യദിനം - അവധി
ഓഗസ്റ്റ് 16 ശനി
ഓഗസ്റ്റ് 17 ഞായർ
ഓണം ആഘോഷങ്ങളുമായി സെപ്റ്റംബർ
സെപ്റ്റംബർ ആദ്യ ആഴ്ചാണ് ഓണം. കേരളത്തിലുള്ളവർക്ക് പ്ലാൻ ചെയ്താൽ നാല് ദിവസം അവധി കിട്ടും, അതും ലീവ് ഒന്നുപോലും എടുക്കാതെ. തിരുവോണ ദിവസം തന്നെയാണ് ഇത്തവണ നബിദിനവും വരുന്നത്,
സെപ്റ്റംബർ 4 വ്യാഴം- ഒന്നാം ഓണം- അവധി
5 വെള്ളി തിരുവോണം, നബിദിനം, അവധി
6 ശനി
7 ഞായർ
പിന്നീട് വരുന്ന ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 14 ഞായറാഴ്ച, ശ്രീ നാരായണ ഗുരു സമാധി 21 ഞായറാഴ്ച എന്നിവയുമുണ്ട്.
ഒക്ടോബർ
ഒറ്റ ദിവസം ലീവ് എടുക്കാൻ പറ്റിയാൽ ഒക്ടോബർ ഒന്നാം തിയതി മുതല് അഞ്ച് അവധി തുടര്‍ച്ചയായി കിട്ടും.
ഒക്ടോബർ 1 ബുധൻ മഹാനവമി- അവധി
2 ഗാന്ധി ജയന്തി, വിജയദശമി- അവധി
3 വെള്ളി- ലീവ്
4 ശനി- അവധി
5 ഞായർ- അവധി
ഇത് കൂടാതെ, ഈ മാസം തന്നെയാണ് ദീപാവലിയും വരുന്നത്. ഒക്ടോബർ 20 തിങ്കളാഴ്ചയാണ് ദീപാവലി. അതിനാൽ 18, 19 ശനി, ഞായർ ദിവസങ്ങളിലെ അവധി കൂട്ടി ആകെ മൂന്ന് ദിവസം കിട്ടും
ഒക്ടോബർ 18 ശനി
19 ഞായർ
20 തിങ്കൾ- ദീപാവലി അവധി
നവംബർ മാസത്തിൽ നീണ്ട വാരാന്ത്യങ്ങളോ അവധികളോ ഇല്ല
ക്രിസ്മസുമായി ഡിസംബർ
2025 ലെ ക്രിസ്മസ് 25 വ്യാഴാഴ്ചയാണ്. അപ്പോൾ വെള്ളി ഒരു ലീവ് എടുത്താൽ
തുടർന്നുള്ള ശനിയും ഞായറും കൂട്ടി ആകെ നാല് ദിവസം അവധിയെടുക്കാം.
ഡിസംബർ 25 വ്യാഴാഴ്ച -ക്രിസ്മസ്-
26 വെള്ളി ലീവ്
27, 28- ശനി, ഞായർ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












