സ്നേഹത്തിൽ നല്കിയ വാഗ്ദാനം
സ്നേഹത്തിൽ നിൽക്കുമ്പോൾ ഏറ്റവുമധികം നല്കുന്നത് വാഗ്ജാനങ്ങളായിരിക്കും. പാലിക്കുവാൻ കഴിയുമോ ഇല്ലയോ എന്നു പോലും ആലോചിക്കാതെ ന്ലകുന്ന വാഗ്ദാനങ്ങൾ പലരും പിന്നീട് ഓർമ്മിക്കാറുപോലുമില്ല. എന്നാൽ അവിടെയാണ് ഈ പ്രായമായ മനുഷ്യൻ വ്യത്യസ്ഥനാകുന്നത്. തന്റെ പ്രിയപ്പെട്ട ഭാര്യയോടു താൻ മരിക്കുന്നതിനു മുന്നേ ഒരു താജ്മഹൽ തന്നെ കെട്ടിത്തരാം കെട്ടിത്തരാം എന്നു പറഞ്ഞത് വെറുമൊരു വാഗ്ദാനം മാത്രമായി ഈ മനുഷ്യന് മാറ്റി വയ്ക്കാമായിരുന്നു. എന്നാൽ അതല്ല തന്‍റെ എളിയ സ്വരുക്കൂട്ടലുകളിൽ ഭാര്യയ്ക്കായി ഒരു താജ്മഹൽ നിർമ്മിക്കാം എന്നു പറഞ്ഞത് പൂര്‍ത്തിയാക്കുവാനുള്ള ഓട്ടത്തിലാണ് ഈ മനുഷ്യൻ.
ആരാണിത്
ഭാര്യയ്ക്കായി ഒരു താജ്മഹൽ തന്നെ നിർമ്മിക്കാം എന്നു പറഞ്ഞ ഈ മനുഷ്യൻ ആരാണെന്നല്ലേ? നിങ്ങൾ കരുതുപോലെ ഒരു കോടീശ്വരനോ ഭൂവുടമയോ ഒന്നുമല്ല ഇദ്ദേഹം. ഉത്തർ പ്രദേശിലെ ബുലാന്ദ്ഷാർ എന്ന പട്ടണത്തിലെ കേസർ കലാൻ എന്ന പ്രദേശത്ത് ജീവിച്ചിരുന്ന ഒരു സാധാരണക്കാരനായ പോസ്റ്റ് മാസ്റ്റർ മാത്രമാണിത്. 80നു മുകളിൽ പ്രായമുള്ള ഇദ്ദേഹത്തിന് പറയത്തക്ക സമ്പാദ്യങ്ങളോ മറ്റോ ഒന്നുമില്ലായിരുന്നു,
ഫൈസുൽ ഹസൻ ഖാദ്രി
ഫൈസുൽ ഹസൻ ഖാദ്രി ജീവിച്ചിരുന്നതു തന്നെ തന്‍റെ ഭാര്യയുെ ഓർമ്മയ്ക്കായി ഒരു ചെറിയ താജ് മഹൽ നിർമ്മിക്കണം എന്ന ആശയിലാണ്. അതിനായി ഇതുവരെയുണ്ടായിരുന്ന സമ്പാദ്യങ്ങളും ഭൂമിയും ഭാര്യയുടെ ആഭരണങ്ങളുമെല്ലാം ഇതിനായി ചിലവഴിച്ചുവെങ്കിലും നിർമ്മാണം പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല. 1953 ൽ വിവാഹിതരായ ഇവർ 2011 ൽ ഭാര്യയുടെ മരണം വരെ മനോഹരമായ കുടുംബ ജീവിതമായിരുന്നു നയിച്ചിരുന്നത്. 2011 ൽ തൊണ്ടയിൽ ക്യാൻസർ വന്നാണ് ഭാര്യ മരിക്കുന്നത്. മരണം അദ്ദേഹത്തിെ വല്ലാതെ പിടിച്ചുലച്ചുവെങ്കിലും പിന്നീടുള്ല ജീവിതം ഭാര്യയുടെ ഓർമ്മകൾ സൂക്ഷിക്കുവാനായി താജ്മഹൽ നിർമ്മിക്കണം എന്ന ലക്ഷ്യത്തിലായിരുന്നു.
ഇതുവരെ 11 ലക്ഷം രൂപ
ഇന്നു കാണുന്ന ഈ താജ് മഹലിന്‍റെ രൂപം നിർമ്മിക്കുവാനായി ഏകദേശം 11 ലക്ഷത്തോളം രൂപ ഇദ്ദേഹം മുടക്കിയിട്ടുണ്ട്. എന്നാൽ മാര്‍ബിൾ പതിപ്പിക്കുന്നതൊക്കം പണികൾ ഇനിയും ബാക്കിയാണ്. ഫൈസുൽ ഹസൻ ഖാദ്രിയുടെ കഥയറിഞ്ഞ മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും സ്നേഹപൂർവ്വം ഖാദ്രി അത് നിരസിക്കുകയായിരുന്നു. ആ പണത്തിന് ഗ്രാമത്തിൽ ഒരു സ്കൂൾ നിർമ്മിക്കുവാനാണ് അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടത്. അംഗീകാരമുള്ള ആ സ്കൂളിനായി തന്‍റെ ഭൂമി വിറ്റ അവസാന പണവും മുടക്കുവാന്‍ അദ്ദേഹം തയ്യാറായി.
അപ്രതീക്ഷിത മരണം
താജ്മഹല്‍ നിര്‍മ്മാണം തുടങ്ങിയപ്പോൾ മുതൽ നാട്ടിലെ താരം തന്നെയാണ് ഇദ്ദേഹം. അടുത്ത പ്രദേശങ്ങളിൽ നിന്നുള്ളവരുംഗ്രാമീണരും ഈ താജ്മഹൽ കാണുവാനായി ഇവിടെ എത്തയിരുന്നു. അതിനിടെ തന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനു മുന്‍പായി രണ്ടു വർഷങ്ങൾക്കു മുൻപ് ഉത്തർ പ്രദേശിൽ നടന്ന ഒരു വാഹനാപകടത്തിൽ ഇദ്ദേഹം കൊല്ലപ്പെട്ടു.
ഷാജഹാനെപ്പോലെ
മരണശേഷം ഷാജഹാനെപ്പോലെ തന്നെ തന്റെ ഭാര്യയുടെ ശവകുടീരത്തിനു സമീപമാണ് . ഫൈസുൽ ഹസൻ ഖാദ്രിയെയും അടക്കിയിരിക്കുന്നത്.