ശ്രാവണബലഗോളെ എന്ന സ്ഥലപ്പേര് കേട്ടിട്ടുണ്ടായിരിക്കും. ഒറ്റക്കല്ലിൽ തീർത്ത ബാഹുബലിയുടെ കൂറ്റൻപ്രതിമയേക്കുറിച്ച് എന്തെങ്കിലും അറിവുള്ളവർക്ക് ഈ സ്ഥലം സുപരിചിതമാണ്. കർണാടകയിലെ ഹാസൻ ജില്ലയിലാണ് ശ്രാവണ ബലഗോള എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികളെ വിസ്മയ ഭരിതരാക്കുന്ന കാഴ്ച ബാഹുബലിയുടെ കൂറ്റൻ പ്രതിമയാണ്.
എത്തിച്ചേരേണ്ട വിധം
ബാംഗ്ലൂരിൽ നിന്ന് 158 കിലോമീറ്റർ അകലെയായിട്ടാണ് ശ്രാവണബലഗോളെ സ്ഥിതി ചെയ്യുന്നത്. ഹാസൻ ജില്ലയിലെ ചന്നാരായ പട്ടണയിൽ നിന്ന് 13 കിലോമീറ്റർ തെക്ക് കിഴക്കായാണ് ശ്രാവണബലഗോളെ സ്ഥിതി ചെയ്യുന്നത്. ഹാസനിൽ നിന്ന് ഏകദേശം 51 കിലോമീറ്റർ ദൂരം വരും ഇവിടേയ്ക്ക്. ബാംഗ്ലൂർ - മംഗലാപുരം റോഡിൽ നിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. മൈസൂരിൽ നിന്ന് 89 കിലോമീറ്ററും മംഗലാപുരത്ത് നിന്ന് 233 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.
ബസ് സർവീസ് വിവരങ്ങൾ
ബാംഗ്ലൂരിൽ നിന്ന് ശ്രാവണ ബലഗോളയിലേക്ക് കെ എസ് ടി ഡി ബസ് സർവീസ് നടത്തുന്നുണ്ട്. അവധി ദിവസങ്ങളിലും വീക്കെൻഡിലുമാണ് ഇവിടേക്ക് ബസ് സർവീസ് ഉള്ളത്.
രാവിലെ 6.30ന് ബാംഗ്ലൂരിലെ ബദാമി ഹൗസിൽ നിന്ന് ബസ് പുറപ്പെടും. ഏകദേശം പത്തുമണിയോടേ ശ്രാവണബലഗോളയിൽ ബസ് എത്തിച്ചേരും. 11.15നും 12.15നും ഇടയ്ക്കാണ് ബാഹുബലി ഭഗവാനെ ദർശിക്കാനുള്ള സമയം. തുടർന്ന് ബേലൂരിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് രണ്ട് മണിയോടെ ബേലൂരിലെ ചെന്നകേശവ ക്ഷേത്രം, ഹലീബേഡിലെ ഹോയ്സാലേശ്വര ക്ഷേത്രം എന്നിവടങ്ങളിൽ സന്ദർശനം നടത്തി 4.30 ഓടെ ബസ് ബാംഗ്ലൂരിലേക്ക് തിരിക്കും. ഡിലക്സ് ബസിന് 910, ഡിലക്സ് ഏ സി ബസിന് 970, വോൾവോ ബസിന് 1030 എന്നിങ്ങനെയാണ് നിരക്ക്.
ശ്രദ്ധിക്കുക: ബസ് നിരക്ക് മാത്രമാണ് ഇത് മറ്റ് ചിലവുകൾ യാത്രക്കാർ വഹിക്കേണ്ടതാണ്. ഈ നിരക്കുകളിൽ മാറ്റം വരാൻ സാധ്യതയുണ്ട് യാത്രയ്ക്ക് മുൻപ് ഇക്കാര്യം ഉറപ്പ് വരുത്തുക.
ശ്രാവണബലഗോളയിൽ മാത്രമല്ല ബാഹുബലി ശില്പങ്ങൾ ഉള്ളത്. കർണാടകയിലെ മറ്റ് പ്രധാനപ്പെട്ട ബാഹുബലി ശില്പങ്ങളും പരിചയപ്പെടാം.
ശ്രാവണബലഗോളെ
ശ്രാവണ ബലഗോളയിലേ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം ഒറ്റക്കല്ലിൽ തീർത്ത ബാഹുബലി പ്രതിമയാണ്. ലോകത്തിലേ തന്നെ ഒറ്റക്കല്ലിൽ തീർത്ത ഏറ്റവും വലിയ ബാഹുബലി പ്രതിമയാണ് ഇത്. 17.5 മീറ്റർ ആണ് ഈ പ്രതിമയുടെ നീളം. പ്രചീന കാലം മുതലെ ശ്രവണബലഗോളെ ജൈനരുടെ പ്രമുഖ തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ പ്രശസ്തമാണ്. എ ഡി 978 ലാണ് ഈ പ്രതിമ സ്ഥാപിച്ചത്. ഇവിടുത്തെ ബാഹുബലി ഗോമേതേശ്വരൻ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ക്ഷേത്രം അറിയപ്പെടുന്നതും ഗോമേതേശ്വര ക്ഷേത്രം എന്നാണ്. കൂടുതൽ വായിക്കാം
ചിത്രത്തിന് കടപ്പാട്: Sughoshdivanji
കർക്കാള
ശ്രാവണ ബലഗോളയിലെ ബാഹുബലി പ്രതിമ കഴിഞ്ഞാൽ, ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലേ ഏറ്റവും വലിയ ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്നത് കർക്കാളയിലാണ്. 42 അടി ഉയരമാണ് ഇതിന്റെ നീളം. കർക്കാള എന്ന സ്ഥലത്തേക്കുറിച്ചും അവിടുത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളേക്കുറിച്ചും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രത്തിന് കടപ്പാട്: Vaikoovery
ധർമ്മസ്ഥല
കർണാടകയിലെ പ്രശസ്തമായ മറ്റൊരു ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്നത് ധർമ്മസ്ഥലയിലാണ്. മഞ്ജനാഥക്ഷേത്രം പോലെതന്നെ ധര്‍മ്മസ്ഥലയിലെ പ്രത്യേകതകളില്‍ ഒന്നാണിത്. രത്‌നഗിരി മലയുടെ മുകളിലായിട്ടാണ് ബാഹുബലിയുടെ പ്രതിമ സ്ഥിതിചെയ്യുന്നത്. ഇതിന് ഏതാണ്ട് 39 അടി ഉയരമുണ്ട്. 1973ല്‍ രെഞ്ജന ഗോപാല്‍ കൃഷ്ണ ഷേണായിയാണ് ഇത് പണികഴിപ്പിച്ചത്. ധർമ്മസ്ഥലയേക്കുരിച്ച് കൂടുതൽ അറിയാം
ചിത്രത്തിന് കടപ്പാട്: Mithun Raju
വെനൂർ
കര്‍ണാടകത്തിലെ നാല് പ്രധാന ബാഹുബലി പ്രതിമകളില്‍ ഉള്‍പ്പെടുന്ന പ്രതിമകളിൽ ഏറ്റവും ചെറിയ പ്രതിമ വെനൂരിലാണ് ഉള്ളത്. ഒറ്റക്കല്ലില്‍ തീര്‍ത്തതാണ് 35 അടി ഉയരമുള്ള ഈ പ്രതമ. അജില രാജാവായ തിമ്മണ്ണയുടെ നിര്‍ദ്ദേശപ്രകാരം അമരശില്‍പി ജകനാചാരിയാണ് ഈ ശില്‍പം പണിതതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഫാല്‍ഗുനി നദിയുടെ തീരത്താണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വെനൂർ എന്ന സ്ഥലത്തേക്കുറിച്ച് കൂടുതൽ അറിയാം
ഗോമാതഗിരി
മൈസൂരിൽ നിന്ന് 20 കിലോമീറ്റർ അകലെയായിട്ടണ്ണ് ഗോമാതഗിരി സ്ഥിതി ചെയ്യുന്നത്. മൈസൂർ ജില്ലയിലെ ഹുൻസൂർ താലൂക്കിൽ ബിലിക്കെരെ ഹോബ്ലി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചിത്രത്തിന് കടപ്പാട്: Rajan Thambehalli
മികച്ച ട്രാവല്‍ ഡീലുകളും ടിപ്സുകളും യാത്രാ വിവരണങ്ങളും അറിയാം... Subscribe to Malayalam Nativeplanet