മഴക്കാലം ആയാല്‍ ഗോവയിലേക്ക് എത്തിച്ചേരുന്ന ടൂറിസ്റ്റുകളുടെ എണ്ണം തീരെ കുറവായിരിക്കും. ബീച്ചുകളിലെ ഷാക്കുകളൊക്കെ അടഞ്ഞുകിടക്കും. അറബിക്കടലിന്റെ ഇരമ്പല്‍ ഒഴിച്ച് നിര്‍ത്തിയാല്‍ എങ്ങും ശാന്തതമാത്രം. എന്നിട്ടും ചിലര്‍ ഗോവയിലേക്ക് യാത്ര പോകാറുണ്ട്.
ഗോവയില്‍ മഴപെയ്യുന്നത് കാണാന്‍ മാത്രമല്ല, ആളുകള്‍ മഴക്കാലത്ത് ഗോവയില്‍ എത്തുന്നത്. അവരുടെ മനസില്‍ ചില ലക്ഷ്യങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് അറിയാം

Photo Courtesy: Boggin
ഗോവയില്‍ റിവര്‍ റാഫ്റ്റിംഗ് നടത്തിയിട്ടുണ്ടോ
വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ് എന്ന് കേള്‍ക്കുമ്പോള്‍ ഋഷികേശായിരിക്കും മനസിലേക്ക് വരുന്നത്. എന്നാല്‍ ഗോവയിലെ മഹദേയി നദിയില്‍ റിവര്‍ റാഫ്റ്റിംഗ് ചെയ്യാനുള്ള അവസരം ഗോവ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഒരുക്കുന്നുണ്ട്. 1800 രൂപ നല്‍കിയാല്‍ റിവര്‍ റാഫ്റ്റിങ് നടത്താം.

ഗോവയിലെ കാട്ടരുവികള്‍ക്ക് കുറുകേ നടന്നിട്ടുണ്ടോ
ബീച്ചുകള്‍ക്ക് മാത്രമല്ല അതിശയിപ്പിക്കുന്ന ട്രെക്കിംഗ് ട്രെയിലുകള്‍ക്കും പ്രശസ്തമാണ് ഗോവ എന്ന് മനസിലാക്കണമെങ്കില്‍ മഴക്കാലത്ത് ഗോവയിലേക്ക് യാത്ര ചെയ്യണം. സെപ്തംബര്‍ മാസം വരെയുള്ള എല്ലാ ഞായറാഴ്ചകളിലും ഗോവയില്‍ ട്രെക്കിംഗ് നടത്തപ്പെടുന്നുണ്ട്. ഗോവ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ട്രെക്കിംഗുകളില്‍ നിങ്ങളെ സഹായിക്കാന്‍ ഗൈഡുകളും ഉണ്ടായിരിക്കും. മഴക്കാലത്ത് ഗോവയിലെ കാട്ടരുവികളില്‍ കാല്‍ നനയ്ക്കാം

Photo Courtesy: Frenia pamela barretto
ഗോവക്കാരുടെ മഴക്കാല ആഘോഷങ്ങള്‍ കണ്ടിട്ടുണ്ടോ
ഏത് മഴക്കാലത്ത് ഗോവയിലേക്ക് പോയാലും ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കാവില്ല. സാവോ ജാവോ ആണ് മഴക്കാലത്തെ ഏറ്റവും വലിയ ആഘോഷം. ആളുകള്‍ ജലാശങ്ങളിലേക്ക് ചില സമ്മാനങ്ങള്‍ വലിച്ചെറിയും യുവാക്കള്‍ വെള്ളത്തിലേക്ക് എടുത്ത് ചാടി അത് സ്വന്തമാക്കാന്‍ ശ്രമിക്കുന്നതാണ് ഇതിലേ ഏറ്റവും രസകരമായ കാര്യം. സാങോഡ് ആണ് മറ്റൊരു ആഘോഷം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














