മഴക്കാലം പൊതുവേ ഗോവയില്‍ സഞ്ചാരികൾ ഏറ്റവും കുറവ് എത്തിച്ചേരുന്ന സീസൺ ആണ്. പ്രക്ഷുബ്ധമായ കടലും എപ്പോഴും പെയ്യുന്ന മഴയും കാറ്റും പുറത്തിറങ്ങാൻ പോലും സമ്മതിക്കാത്ത കാലവസ്ഥയും ഒക്കെയാണ് ഗോവയിലെ മഴക്കാലം എന്നു കേൾക്കുമ്പോൾ മനസ്സിലെത്തുന്നത്. ചിലപ്പോൾ മഴ പെട്ടന്നു പെയ്തു തോപരുമെങ്കിലും ചില ദിവസങ്ങളിൽ മണിക്കൂറുകളോളം മഴ നിർത്താതെ പെയ്യും.
മഴക്കാലത്ത് ഗോവയിൽ കടലിലിറങ്ങുന്നതിനും കടൽ വിനോദങ്ങൾക്കും ഒക്കെയാണ് വിലക്ക്. എന്നാൽ ഇതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഒരു ഗോവയുണ്ട്. മഴക്കാലത്തെ ഗോവ. ഓഫ്ബീറ്റ് സാഹസിക വിനോദങ്ങളും കടലും ബീച്ചും അല്ലാത്ത ഒരു ഗോവയുടെ മുഖവും കാണിച്ചു തരുന്ന സമയമാണ് മഴക്കാലം. ഇതാ ഗോവയിൽ മഴക്കാലത്ത് സഞ്ചാരികള്‍ക്ക് ചെയ്യാൻ പറ്റിയ ഓഫ്ബീറ്റ് കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. ഫോണ്ടൈൻഹാസ്
മൺസൂൺ ഗോവാ സന്ദർശനത്തിൽ ഓഫ്ബീറ്റ് ഇടങ്ങൾ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ഫോണ്ടൈൻഹാസ്. ബീച്ചും പാർട്ടികളും പബ്ബും ഒക്കെയുള്ള ഗോവയല്ല ഫോണ്ടൈൻഹാസിലേക്ക് വരുമ്പോള്‍ പ്രതീക്ഷിക്കേണ്ടത്. ഗോവയുടെ തീർത്തും വ്യത്യസ്തമായ ഒരു മുഖം നിങ്ങൾക്കിവിടെ കാണാം. പാൻജിമിലെ ലാറ്റിൻ ക്വാർട്ടേഴ്സിന്‍റെ തലസ്ഥാനമായ ഫോണ്ടൈൻഹാസ് ഒരു കൊളോണിയൽ കാഴ്ചയാണ് നല്കുന്നത്.
പഴയകാല പോർച്ചുഗീസ് വില്ലകൾ നിറഞ്ഞ ഇവിടെ ഇടുങ്ങിയ പാതകളും ബാൽക്കണിയുള്ള വീടുകളും പഴയ യൂറോപ്യൻ നിർമ്മാണരീതിയുമൊക്കെ ഇവിടെ കാണാം. പച്ച, മഞ്ഞ, ചുവപ്പ്, നീല എന്നിങ്ങനെ വൈബ്രന്‍റ് കളറുകളിൽ ഇവിടെ നിങ്ങൾക്ക് വീടുകൾ കാണാം. ഗോവയിലെ ഏറ്റവും കളര്‍ഫുൾ സ്ട്രീറ്റുകളിൽ ഒന്നുകൂടിയാണിത്.
2. ഭഗ്വാൻ മഹാവീർ വൈൽഡ് ലൈഫ് സാങ്ച്വറി
ഓഫ്ബീറ്റ് യാത്രകൾക്ക് പറ്റിയ ഗോവയിലെ മറ്റൊരിടമാണ് ഭഗ്വാൻ മഹാവീർ വൈൽഡ് ലൈഫ് സാങ്ച്വറി. ഗോവയിലെ കാടും മലകളും ഹരിതാഭയും ഒക്കെ ആസ്വദിക്കാൻ ഇവിടേക്ക് വരാം. 240 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലണ് ഇവിടം വ്യാപിച്ചു കിടക്കുന്നത്.ഗോവൻ പട്ടണമായ മോളേമിലാണ് ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഇത് ഗോവയിലെ നാല് സംരക്ഷിത വന്യജീവി മേഖലകളിൽ ഏറ്റവും വലുതാണ്.
3. ബീച്ച് കാണാം
മഴക്കാലത്ത് ബീച്ച് കാണാൻ പോകുന്നവർ കുറവാണങ്കിലും ഗോവ നിങ്ങളെ നിരാശപ്പെടുത്തില്ല. ഇവിടുത്തെ പ്രധാന ബീച്ചുകളെല്ലാം തിരക്കില്ലാതെ, വൃത്തിയായി കാണാൻ സാധിക്കുമെന്നതാണ് പ്രധാന ആകർഷണം. മാത്രമല്ല, സീസണിൽ വൻതുക വരുന്ന ഹോട്ടലുകളും മറ്റു സൗകര്യങ്ങളും ഓഫ്ബീറ്റ് സീസൺ ആയ മഴക്കാലത്ത് നിങ്ങള്‍ക്ക് കുറഞ്ഞ ചെലവിൽ ആസ്വദിക്കാം
4. ഓൾഡ് ഗോവ
ഇന്നത്തെ തിരക്കേറിയ ഗോവയല്ലാതെ ഇവിടുത്തെ ഓൾഡ് ഗോവ കൂടി കണ്ടാലെ ഈ യാത്ര പൂർണ്ണാവുകയുള്ളൂ. ചരിത്ര നിര്‍മ്മിതകളും പഴയകാല കാഴ്ചകളുമൊക്കെ ഇവിടെയാണ് അധികവുമുള്ളത്. ഗോവയിലെ ഏറ്റവും മനോഹരമായ പൈതൃക ഇടങ്ങളും ഓള്‍ഡ് ഗോവയിലാണുള്ളത്. യുനെസ്‌കോ പൈതൃക സൈറ്റുകൾ, മ്യൂസിയങ്ങൾ എന്നിവ ഇവിടെ കാണാം. ആധുനികവും പ്രാചീനവുമായ വാസ്തുവിദ്യയുടെ സമന്വയമാണ് ഈ സ്ഥലം.ബസിലിക്കകൾ, ശവകുടീരങ്ങൾ, പള്ളികൾ എന്നിങ്ങനെയുള്ള ചില പ്രധാന ലാൻഡ്‌മാർക്കുകൾ ഇവിടെയുണ്ട്.
5. അഗൗഡ കോട്ട
ഗോവയിടെ ഓഫ്ബീറ്റ് യാത്രകള്‍ക്ക് പരിഗണിക്കാൻ പറ്റിയ സ്ഥലമാണ് അഗൗഡ കോട്ട. ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട കോട്ടകളിലൊന്നായ ഇത് സിൻക്വേറിം ബീച്ചിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു. 17-ാം നൂറ്റാണ്ടിൽപോർച്ചുഗീസുകാരാണ് ഈ കോട്ട നിർമ്മിച്ചതെന്നാണ് ചരിത്രം.ഗോവയിലെ ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകമാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












