Search
  • Follow NativePlanet
Share
» »മഴയുടെ മാജിക് കാണാം, ഇന്ത്യയിലെ ഏറ്റവും മികച്ച മൺസൂൺ സഫാരികൾ, കടുവയും പുലിയും ബോണസ് കാഴ്ച

മഴയുടെ മാജിക് കാണാം, ഇന്ത്യയിലെ ഏറ്റവും മികച്ച മൺസൂൺ സഫാരികൾ, കടുവയും പുലിയും ബോണസ് കാഴ്ച

മഴക്കാലം വന്നതോടെ ഭൂമിയുടെ നിറം മൊത്തത്തിൽ മാറി പച്ച നിറമായി. കോടമഞ്ഞും തണുത്ത കാറ്റും ഒക്കെയായി ഒരു യാത്ര പോകാൻ പ്രേരിപ്പിക്കുന്ന സമയമാണിത്. മഴയുടെ മാജിക്ക് കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനും പറ്റുന്ന സമയമാണെങ്കിലും രാജ്യത്തെ ഒട്ടേറെ ദേശീയോദ്യാനങ്ങൾ ഈ സമയത്ത് അടച്ചിടുകയാണ് പതിവ്. എന്നാൽ വളരെ കുറച്ചിടങ്ങളിൽ മൺസൂൺ ആസ്വദിക്കാനുള്ള അവസരവുമുണ്ട്.

ഇതാ ഈ മഴക്കാലത്ത് ബഫർ സോണുകൾ പര്യവേക്ഷണം ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ചില ദേശീയ പാർക്കുകൾ പരിചയപ്പെട്ടാലോ.. തിരക്കോ ബഹളങ്ങളോ ഒന്നുമില്ലാതെ. മഴ പെയ്യുന്ന പകലിൽ കണ്ടുപോകാൻ പറ്റിയ ദേശീയോദ്യാനങ്ങൾ പരിചയപ്പെടാം..

Monsoon Safari In India Enjoy The Magic Of Rain And Wildlife

1. വാലി ഓഫ് ഫ്ലവേഴ്സ്

മഴക്കാല യാത്രകളുടെ ഏറ്റവും മികച്ച കാഴ്ചകൾ നല്കുന്ന ഇടമാണ് ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സ് അഥവാ പൂക്കളുടെ താഴ്വര. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ദേശീയോദ്യാനങ്ങളിൽ ഒന്നാ ഇവിടം മൺസൂണിലാണ് യാത്രകൾക്കായി തുറക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ട്രെക്കിങ് സീസൺ. പൂക്കളുടെ താഴ്വര എന്നതിനേക്കാൾ പൂക്കളുടെ സ്വർഗ്ഗം എന്ന പേരാണ് ഇതിന് യോജിക്കുക.

87.50 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ എട്ടു കിലോമീറ്റര്‍ നീളത്തിലും രണ്ട് കിലോമീറ്റര്‍ വീതിയിലും ഈ ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നു. കുറഞ്ത് ആറു ദിവസമെങ്കിലും വേണം വാലി ഓഫ് ഫ്ലവേഴ്സ് ട്രെക്കിങ് പൂർത്തിയാക്കുവാൻ. മഴ പെയ്തു നിൽക്കുന്ന സമയമാണ് ഇവിടം സന്ദര്‍ശിക്കാൻ നല്ലത്.

2. പെരിയാർ വന്യജീവി സങ്കേതം

കേരളത്തിൽ ഈ മഴക്കാലത്ത് പോകാൻ പറ്റിയ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് പെരിയാർ വന്യജീവി സങ്കേതം. വർഷത്തിൽ മുഴുവൻ സമയവും തുറന്നിരിക്കുന്ന ഇവിടെ വന്നാൽ കാട്ടിൽ താമസിക്കുവാനും ബോട്ടിങ് നടത്താനും ട്രെക്കിങ്ങിനും ഒക്കെയുള്ള നിരവധി പാക്കേജുകൾ ലഭ്യമാണ്. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ നിറഞ്ഞ, പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന ഇവിടം കാണേണ്ട സ്ഥലം തന്നെയാണ്.

കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന പെരിയാർ ദേശീയോദ്യാനത്തിലെ തേക്കടി ബോട്ട് സഫാരിയാണ് പൊതുവേ എല്ലാവരും തിരഞ്ഞെടുക്കുന്നത്. എന്നാല് ടൈഗര‍് ട്രെയിൽ പോലെ തീർത്തും വ്യത്യസ്തമായ ഒരുപാട് ആക്ടിവിറ്റികൾ നിങ്ങൾക്ക് ഇവിടെ ചെയ്യാനുണ്ട്. സീറ്റുകൾ ഉറപ്പാക്കിയ ശേഷം വരുന്നതായിരിക്കും നല്ലത്.

3. മഹദേയ് വന്യജീവി സങ്കേതം, ഗോവ

മഴക്കാലത്ത് ഓഫ്ബീറ്റ് യാത്രകൾ തേടുന്നവർക്ക് പറ്റിയ സ്ഥലമാണ് ഗോവ. അതുകൊണ്ടുതന്നെ സഫാരികൾക്കും ഈ സമയത് ഗോവ ബെസ്റ്റാണ്.
ഇവിടുത്തെ മഹദേയ് വന്യജീവി സങ്കേതം ആണ് മഴക്കാല സഫാരികൾക്ക് ബെസ്റ്റ്. വാൽപോയ് പട്ടണത്തിനടുത്തുള്ള ഈ വന്യജീവി സങ്കേതം കൗതുകം നിറയ്ക്കുന്ന ഒട്ടേറെ കാഴ്ചകളാൽ സമ്പന്നമാണ്. ബയോലുമിനസെൻ്റ് കൂണുകൾ ആണ് ഇവിടുത്തെ പ്രധാന ആകര്ഷണം.
വൈറ്റ്-വാട്ടർ റാഫ്റ്റിംഗ് പോലുള്ള സാഹസിക വിനോദങ്ങള്‍, വൈൽഡ്ലൈഫ് സ്പോട്ടിങ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം

4. സുന്ദർബൻസ് നാഷണൽ പാർക്ക്, പശ്ചിമ ബംഗാൾ

മഴക്കാല സഫാരികൾക്ക് പരിഗണിക്കാന് പറ്റിയ മറ്റൊരു സ്ഥലമാണ് പശ്ചിമ ബംഗാളിലെ സുന്ദർബൻസ് നാഷണൽ പാർക്ക്. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ സുന്ദർബൻസ് അതിശയിപ്പിക്കുന്ന കാഴ്ചകളുടെയും ജൈവവൈവിധ്യത്തിന്‍റെയും കേന്ദ്രമാണ്. കണ്ടൽക്കാടുകളും ബംഗാൾ കടുവകളും ജലപാതകളും ബോട്ടിങ്ങും കുഴപ്പിക്കുന്ന വഴികളും ഒക്കെ ഇവിടെയുണ്ട്.

മഴക്കാലത്ത് ഇവിടെ എത്തിയാല് വെറുമൊരു മണ്ഡസൂൺ സഫാരിയല്ല നിങ്ങൾക്കിടിവെ ആസ്വദിക്കാൻ സാധിക്കുക. മഴ കണ്ട് ബ്രഹ്മപുത്ര നദിക്ക് കുറുകെ നിങ്ങൾക്ക് ഇവിടെ ബോട്ട് സവാരി നടത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+