Search
  • Follow NativePlanet
Share
» »ഈ നദികളെ ഓര്‍ത്ത് കരയുകയല്ലാതെ എന്ത് ചെയ്യാം?

ഈ നദികളെ ഓര്‍ത്ത് കരയുകയല്ലാതെ എന്ത് ചെയ്യാം?

By Maneesh

നഗരങ്ങളുടെ ജീവനാഡിയായിരുന്നു നദികള്‍. ഇന്ത്യയിലെ പല പ്രമുഖ നഗരങ്ങളും പ്രശസ്തമായ നദീ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ നദികളായിരുന്നു പ്രാചീന കാലത്ത് നഗരങ്ങള്‍ക്ക് സമൃദ്ധി നല്‍കിയിരുന്നത്.

പക്ഷെ ഇപ്പോള്‍ കാര്യങ്ങളാകെ മാറിയിരിക്കുകയാണ് നഗരങ്ങള്‍ നദികള്‍ക്ക് ഒരു ശാപമായി മാറിയിരിക്കുകയാണ്. നഗര വ‌ളര്‍ച്ചയില്‍ പല നദികളും മാലിന്യ വാഹിനികളായി മാറിയിരിക്കുകയാണ്. ഈ നദികളേക്കുറിച്ചോര്‍ത്ത് തേ‌ങ്ങുകയല്ലാതെ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും.

ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട ഇന്ത്യയിലെ 8 നദികള്‍ നമുക്ക് പരിചയപ്പെടാം.

01. മൂസി റിവര്‍, ഹൈദരബാദ്

01. മൂസി റിവര്‍, ഹൈദരബാദ്

കൃഷ്ണ നദിയുടെ പോഷക നദിയായ മൂസി നദിയുടെ ഇരുകരകളിലായാണ് ഹൈദരബാദ് നഗരം സ്ഥിതി ചെയ്യുന്നത്. ഹൈദരബാദ് നഗരം വളര്‍ന്നതോടെ മൂസി നദിയുടെ നാശം ആരംഭിച്ചു. നഗരത്തിന്റെ മാലിന്യം പേറാനാണ് ഈ നദിയുടെ വിധി.

Photo Courtesy: Bhaskaranaidu

02. യമുന നദി, ഡല്‍ഹി

02. യമുന നദി, ഡല്‍ഹി

ഗംഗാ നദിയുടെ പോഷക നദിയായ യമുന നദിയുടെ തീ‌രത്തായാണ് ഡല്‍ഹി നഗരം സ്ഥിതി ചെയ്യുന്നത്. നഗരമാലിന്യങ്ങള്‍ പേറി യമുന നദി മലിനീകരിക്കപ്പെട്ടിരിക്കുകയാണ്.

Photo Courtesy: Sidheeq

03. സബര്‍മതി നദി, അഹമ്മദബാദ്

03. സബര്‍മതി നദി, അഹമ്മദബാദ്

മലിനീകരിക്കപ്പെട്ട നദികളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു നദിയാണ് അഹമ്മദാബാദിലെ സബര്‍മതി നദി. നഗരമാലിന്യം തന്നെയാണ് ഈ നദിയേയും നശിപ്പിക്കുന്നത്.

Photo Courtesy: Nizil Shah

04. ഗംഗാ നദി, അലഹബാ‌ദ്

04. ഗംഗാ നദി, അലഹബാ‌ദ്

വലിയ ഒരു മാലിന്യ കൂമ്പാരമായിരിക്കുകയാണ് ഗംഗ നദി. ഗംഗാ നദിയുടെ തീരത്തായാണ് ഇന്ത്യയിലെ പല പ്രമുഖ നഗരങ്ങളും സ്ഥിതി ചെ‌യ്യുന്നത് അ‌വയില്‍ എടുത്തു പറയേണ്ട നഗരം അലഹബാദ് ആണ്. ഈ നദിയേ ഏറ്റവും മലിനീകരിക്കുന്നത് അലഹബാദാണ്.
Photo Courtesy: Justin Jude Francis

05. കൂവം നദി, ‌ചെന്നൈ

05. കൂവം നദി, ‌ചെന്നൈ

ചെന്നൈ നഗരത്തിലൂടെ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്ന് ചേരുന്ന കൂവം നദി മലിനീകരിക്കപ്പെട്ടിരിക്കുകയായിരുന്നു. കൂവം നദി ശുചീകരിക്കാന്‍ തമിഴ് നാട് സര്‍ക്കാര്‍ ചില പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഒന്നും നടപ്പിലായില്ല.

Photo Courtesy: Peter Fristedt

06. മിത്തി നദി, മുംബൈ

06. മിത്തി നദി, മുംബൈ

മുംബൈ നഗരത്തിന്റെ സ്വന്തം നദിയാണ് മിത്തി നദി. എന്നാല്‍ നഗര മാലിന്യങ്ങള്‍ തള്ളി ഈ നദിയും മലിനീകരിക്കപ്പെട്ടിരിക്കുകയാണ്.
Photo Courtesy: Nicholas

07. മുല - മുത്ത നദി, പൂനെ

07. മുല - മുത്ത നദി, പൂനെ

പൂനെയിലെ നഗര മാലിന്യങ്ങളാല്‍ മലിനീകരിക്കപ്പെട്ട നദിയാണ് മുല - മുത്ത നദി

Photo Courtesy: Rsrikanth05

08. ഗോമ‌തി നദി, ലക്‌നോ

08. ഗോമ‌തി നദി, ലക്‌നോ

ഗംഗാ നദിയുടെ പോഷക നദിയായ ഗോമതി നദി ഒഴുകുന്നത് ലക്നോ നഗരത്തിലൂടെയാണ്. ലക്നോ നഗരത്തിന്റെ മാലിന്യങ്ങള്‍ പേറാനാണ് ഈ നദിയുടെ വിധി.

Photo Courtesy: Sayed Mohammad Faiz Haider

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: river
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+