ബൊറാസു പാസ്
ഹിമാലയൻ മലനിരകളിൽ ടിബറ്റിനോട് ചേർന്ന് ഉത്തരാഖണ്ഡിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ഹർകീ ഡൂണിൽ നിന്ന് കിന്നൗറിലേക്കുള്ള വാണിജ്യ പാതയായിരുന്നു മുൻപ് ഈ പാത.
Photo Courtesy: Shuva 1986
ബാരാ ലാച ലാ
ജമ്മുകാശ്മീരിലെ ലാഡാക്ക് മുതൽ ഹിമാചൽ പ്രദേശിലെ ലാഹൗൾ വരെ നീണ്ടുകിടക്കുന്നതാണ് ഈ പാത. പ്രശസ്തമായ ലേഹ് - മണാലി ഹൈവയോട് ചേർന്നാണ് ഈ പാത സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Rajani3737
ചങ് ലാ
ലാഡാക്കിലെ ഒരു ചുരമാണ് ചങ് ലാ. സമുദ്രനിരപ്പിൽ നിന്ന് 5,360 മീറ്റർ ഉയരത്തിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. ലോകത്തിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗത യോഗ്യമായ റോഡുകളിൽ മൂന്നാം സ്ഥാനമാണ് ഈ റോഡിന്.
Photo Courtesy: Anirvan Shukla
കിഴക്കൻ ചുരം
ലേഹിൽ നിന്ന് പാങോങ് തടാകം വരെയാണ് ഈ ചുരം നീളുന്നത്. ചങ് ലാ എന്ന വാക്കിന്റെ അർത്ഥം കിഴക്കോട്ടുള്ള ചുരം എന്നാണ്.
Photo Courtesy: SlartibErtfass der bertige
ടീ പോയിന്റ്
ചങ് ലായിലെ ഒരു ടി പോയിന്റ്. സൗജന്യമായിട്ടാണ് യാത്രക്കാർക്ക് ഇവിടെ ചായ വിതരണം ചെയ്യുന്നത്.
Photo Courtesy: Herzi Pinki
ഫോടു ലാ
ഹിമാലയത്തിലെ സാസ്കർ മേഖലയിലെ ഒരു ചുരമാണ് ഇത്. ശ്രീനഗർ - ലേഹ് ഹൈവേയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Mormegil241
ഗോയിചു ലാ
സിക്കിമിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ഈ ചുരത്തിലൂടെ യാത്ര ചെയ്യുമ്പോൾ കാഞ്ചജംഗ കൊടുമുടി കാണാം.
Photo Courtesy: Carsten.nebel
ഖാർദോങ് ലാ
ലോകത്തിലേ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റോഡാണ് ലഡാക്കിലെ ഖാർദുങ് ചുരം. ജമ്മുകാശ്മീരിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: vaidyanathan
വഴിയിലായി
നടുവൊടിഞ്ഞ് വഴിയിൽ കിടക്കുന്ന ലോറി. ഖാർദോങ് ലായിലെ കാഴ്ച
Photo Courtesy: Michael Day
പട്ടാള വണ്ടി
ഖാർദോങ് ലായിൽ മിലിട്ടറി വാഹനത്തിന് മുൻപിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഒരു മിലിട്ടറിക്കാരാൻ.
Photo Courtesy: Pipimaru
ചായകുടി
ഖാർദോങ് ലായിൽ ഒരു ടീ ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ
Photo Courtesy: Michael Day
നാതുല പാസ്
ഹിമാലയത്തിലെ പ്രധാനപ്പെട്ട ഒരു ചുരമാണ് നാതുല ചുരം. സിക്കിമിൽ നിന്ന് ടിബറ്റിലേക്ക് പോകുന്ന വഴിയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4,310 മീറ്റർ ഉയരത്തിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. പുരാതന കാലത്തെ സിൽക്ക് റൂട്ടിന്റെ ഭാഗമായിരുന്നു ഈ ചുരം
Photo Courtesy: Mfield.
ഒളിച്ചിരിക്കുന്ന അപകടങ്ങൾ
നാതുല ചുരത്തിലെ ഒരു അപകട മേഖല. വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഇവിടെ കൂടുതലാണ്.
Photo Courtesy: PP Yoonus
വിദൂരദൃശ്യം
നാതുല ചുരത്തിന്റെ ഒരു വിദൂര ദൃശ്യം
Photo Courtesy: Giridhar Appaji Nag Y
റോതാംഗ് പാസ്
ജീപ്പോടിക്കാന്‍ സാധിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡ് എന്നതാണ് റോതാംഗ് പാസിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മൗണ്ടന്‍ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണിത്. മണാലിയില്‍ നിന്നും 51 കിലോമീറ്റര്‍ ദൂരത്താണിത്.
Photo Courtesy: Aman Gupta
കുളു -സ്പിതി
കുള്ളുവിനെ ലാഹൗല്‍, സ്പിതി എന്നിവയുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. സമദ്രനിരപ്പില്‍ നിന്നും 4111 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാത ഹിമാലയന്‍ മലനിരകളുടെ അത്ഭുതകരമായ കാഴ്ചകള്‍ക്ക് പ്രശസ്തമാണ്.
Photo Courtesy: Woudloper
മെയ് മാസം പോകാം
മെയ് മാസത്തില്‍ ഈ പാത സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുകയും സെപ്റ്റംബറില്‍ അടയ്ക്കുകയും ചെയ്യും. മഞ്ഞുവീഴ്ച മൂലം സെപ്റ്റംബറിനുശേഷം ഈ പാത സഞ്ചാരയോഗ്യമായിരിക്കില്ല.
Photo Courtesy: Anthony Maw
പെർമിഷൻ
ഇന്ത്യന്‍ സേനയില്‍ നിന്നും മുന്‍കൂര്‍ അനുവാദം വാങ്ങിയ ശേഷം മാത്രമേ വിനോദസഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ സാധിക്കൂ.
Photo Courtesy: Anthony Maw
കുതിരകൾ
റോതാംഗ് ചുരത്തിലൂടെ നീങ്ങുന്ന കുതിരകൾ
Photo Courtesy: TheWanderer
സഞ്ചാരികൾ
റോതാംഗ് ചുരം സന്ദർശിക്കാൻ എത്തിയ സഞ്ചാരികളുടെ വാഹനങ്ങൾ
Photo Courtesy: Goodboy2009
അല്പം വിശ്രമം
റോതാംഗ് ചുരത്തിലെ വിശ്രമ കേന്ദ്രങ്ങൾ.
Photo Courtesy: Anthony Maw
സാച്ച് പാസ്
ഹിമാചൽപ്രദേശിലെ ചാമ്പ ജില്ലയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4420 മീറ്റർ ഉയരത്തിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ചാമ്പയിൽ നിന്ന് 127 കിലോമീറ്റർ അകലെയായാണ് ഈ ചുരം.
Photo Courtesy: Anshulzmania
മഞ്ഞുവേലികൾ
സാച്ച് പാസിൽ വീണ് കിടക്കുന്ന മഞ്ഞിന്റെ കട്ടകൾ
Photo Courtesy: Anshuzsnowy7
മഞ്ഞ്‌വഴി
മഞ്ഞ്‌വീണ് കിടക്കുന്ന സാച്ച് പാസ് ചുരം
Photo Courtesy: Anshuzsnowy7
താഗ്‌ലാങ് ലാ
സമുദ്രനിരപ്പിൽ നിന്ന് 5,328 മീറ്റർ ഉയരത്തിലായാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ജമ്മുകാശ്മീരിലെ ലഡാക്ക് പ്രവിശ്യയിലാണ് ഈ ചുരം.
Photo Courtesy: Deeptrivia
ടാക്ക്ലിംഗ് ലാ
പരാംഗ് ലായ്ക്ക് സമാന്തരമായിട്ട് സ്ഥിതി ചെയ്യുന്ന ഒരു ട്രെക്കിംഗ് റൂട്ട് ആണ് ടാക്ക്ലിംഗ് ലാ. ലാഡാക്കിനും സ്പിതിക്കും ഇടയിലാണ് ഈ ട്രെക്ക് റൂട്ട്.
Photo Courtesy: Shuva 1986
ടാക്ക്ലിംഗ് ലാ
ടാക്ക്ലിംഗ് ലാ ചുരത്തിലെ ഒരു കാഴ്ച
Photo Courtesy: Shuva 1986
സോജി ലാ
ഹിമാലയത്തിൽ ശ്രീനഗറിനും ലേഹിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ചുരമാണ് സോജി ലാ. ദേശീയ പാത 1 ഡിയുടെ ഭാഗമാണ് ഈ പാത.
Photo Courtesy: Bastique
വാഹനങ്ങൾ
സോജി ലാ ചുരത്തിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങൾ
Photo Courtesy: Anwaraj
സ്നോ കട്ടിംഗ്
മഞ്ഞ് കട്ടകൾ വീണുണ്ടായ ഗതാഗത തടസം നീക്കുന്ന സ്നോ കട്ടിംഗ് മെഷിൻ
Photo Courtesy: Bastique