Search
  • Follow NativePlanet
Share
» »മേഘക്കടലിനു നടുവിലെ 'ചൊക്രമുടി', മൂന്നാർ യാത്രയിൽ കണ്ടില്ലെങ്കിൽ വൻ നഷ്ടം!

മേഘക്കടലിനു നടുവിലെ 'ചൊക്രമുടി', മൂന്നാർ യാത്രയിൽ കണ്ടില്ലെങ്കിൽ വൻ നഷ്ടം!

കയറിച്ചെന്ന് കണ്ണുനിറയെ കണ്ടില്ലെങ്കിൽ വൻ നഷ്ടം എന്നു മാത്രമേ ഇവിടെ പോയിട്ടില്ലെങ്കിൽ പറയുവാനുള്ളൂ.

കയ്യൊന്നു നീട്ടി പിടിച്ചാൽ മേഘക്കൂട്ടത്തിലേക്കായിരിക്കും ചെന്നെത്തുന്നത്. ചുറ്റിലും നോക്കിയാലോ മേഘത്തിന്‍റെ പാൽക്കടലും പിന്നെ പച്ചപ്പ് പൊതിഞ്ഞു നിൽക്കുന്ന മലനിരകളും. സ്വർഗ്ഗത്തിന്‍റെ ഒരു കോണിലാണോ വന്നു നിൽക്കുന്നതെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ കൺഫ്യൂഷനിലാക്കുന്ന ഈ സ്ഥലമാണ് ചൊക്രമുടി. മൂന്നാറിൽ ഏറ്റവും ഭംഗിയാർന്ന ഇടങ്ങളിലൊന്ന്. കയറിച്ചെന്ന് കണ്ണുനിറയെ കണ്ടില്ലെങ്കിൽ വൻ നഷ്ടം എന്നു മാത്രമേ ഇവിടെ പോയിട്ടില്ലെങ്കിൽ പറയുവാനുള്ളൂ. മൂന്നാർ യാത്രയിൽ പോയിരിക്കേണ്ട ചൊക്രമുടിയെക്കുറിച്ച്..

ചൊക്രമുടി

ചൊക്രമുടി

മൂന്നാറിൽ നിർബന്ധമായും ചെയ്തിരിക്കേണ്ട ട്രക്കിങ്ങുകളിൽ ഒന്നാണ് ചൊക്രമുടി മലയിലേക്കുള്ളത്. മൂന്നാറിനോട് വളരെ ചേർന്നു സ്ഥിതി ചെയ്യുന്ന മനോഹരമായ കാഴ്ചകൾ നിറഞ്ഞ ചൊക്രമുടി മലനിരകള്‍ പക്ഷേ, പലപ്പോഴും മൂന്നാർ കാണുവാനെത്തുന്ന സഞ്ചാരികൾ അറിയാറില്ല. കേട്ടറിഞ്ഞ് വരുമ്പോഴേക്കും യാത്രയുടെ സമയം കഴിഞ്ഞു പോവുന്നതിനാൽ ഭൂരിഭാഗം സഞ്ചാരികളുടെയും അടുത്ത മൂന്നാർ യാത്രയിൽ കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റിലാണ് ചൊക്രമുടിയുടെ സ്ഥാനം!

ആനമുടിയും മീശപ്പുലിമയും കഴിഞ്ഞാൽ

ആനമുടിയും മീശപ്പുലിമയും കഴിഞ്ഞാൽ

മൂന്നാറിന് സമീപം തന്നെ സ്ഥിതി ചെയ്യുന്ന ആനമുടിയും മീശപ്പുലിമലയും കഴിഞ്ഞാൽ കേരളത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള മലനിരകളാണ് ചൊക്രമുടി. സമുദ്രനിരപ്പിൽ നിന്നും 2643 അടി ഉയരത്തിലാണ് ചൊക്രമുടി സ്ഥിതി ചെയ്യുന്നത്. ആനമുടിക്ക് 2,695 മീറ്റർ ഉയരവും മീശപ്പുലിമലയ്ക്ക് 2,650 മീറ്റർ ഉയരവുമാണ് സമുദ്രനിരപ്പിൽ നിന്നുമുള്ളത്.

മൂന്നാറിൽ നിന്നും ദേവികുളത്തേയ്ക്ക്

മൂന്നാറിൽ നിന്നും ദേവികുളത്തേയ്ക്ക്

ചൊക്രമുടിയിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ മൂന്നാറില്‍ നിന്നും ആദ്യം ദേവികുളം എത്തണം. ഏകദേശം എട്ടു കിലോമീറ്റർ ദൂരമാണ് ദേവികുളത്തേയ്ക്കുള്ളത്. ഇവിടെ നിന്നും ചിന്നക്കനാൽ റോഡിലൂടെ കയറി ഗ്യാപ് റോഡിൽ വരണം. ഗ്യാപ് റോഡിൽ കയറി കുറച്ചു മുന്നോട്ടു പോകുമ്പോഴേയ്ക്കും വഴിയിൽ വലതു വശത്തായി ചൊക്രമുടി ട്രക്കിങ്ങിന്‍റെ ബേസ് ക്യാംപ് കാണാം. ഇവിടെ നിന്നുമാണ് മലമുകളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.
മൂന്നാറിന് സമീപമുള്ള പോതമേട് എന്ന സ്ഥലത്തു നിന്നും ചൊക്രമുടിയേക്കു കയറുവാൻ സാധിക്കും.

കയറിത്തുടങ്ങാം

കയറിത്തുടങ്ങാം

ചൊക്രമുടിയിലേക്കുള്ള കയറ്റം സാധാരണ ആരോഗ്യമുള്ള ഒരാൾക്ക് ഒന്നര മണിക്കൂറിൽ കയറിത്തീർക്കാം. കുറച്ച് വിശ്രമിച്ചും സാവധാനത്തിലുമാണ് യാത്രയെങ്കിലും രണ്ടു മണിക്കൂറില്‍ അധികം വേണ്ടിവരില്ല. യാത്ര തുടങ്ങി പത്ത്-പതിനഞ്ച് മിനിറ്റ് ആകുമ്പോൾ തന്നെ യാത്രയുടെ സുഖം നിങ്ങൾക്കനുഭവപ്പെടുവാൻ തുടങ്ങും. നാലുപാടുനിന്നും വന്നു പൊതിയുന്ന കോടമഞ്ഞിന്‍റെ കുളിരിൽ എത്ര ചൂടിലും വെയിലേൽക്കാതെ കുറച്ചുദൂരം പോകാം. സുഖകരമായി മുന്നോട്ടു പോകുവാൻ കഴിയുന്നതിനാൽ മടുപ്പ് അങ്ങനെ തോന്നുകയുമില്ല. അതിരാവിലെ 5.30 - 6.00 മണിയോടുകൂടി കയറുവാൻ തുടങ്ങുകയാണെങ്കിൽ ഒട്ടും ക്ഷീണമില്ലാതെ മുകളിലെത്താം.

ചൊക്രമുടിക്ക് മുകളിൽ

ചൊക്രമുടിക്ക് മുകളിൽ

അങ്ങനെ ക്ഷീണമില്ലാതെ ഒന്നര-രണ്ടു മണിക്കൂർ യാത്രയ്ക്കു ശേഷം നമ്മൾ ചൊക്രമുടിക്ക് മുകളിൽ എത്തിയിരിക്കുകയാണ്. നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ ഒരുപാട് കാഴ്ചകൾ ഇവിടെയില്ലെങ്കിലും പച്ചപ്പും ആകാശവും കോടമഞ്ഞും ഒട്ടും നിങ്ങളെ നിരാശരാക്കില്ല. ചിലപ്പോൾ മുന്നിലുള്ളത് എന്തെന്ന് പോലും കാണുവാൻ കഴിയാത്ത വിധത്തിൽ കോടമഞ്ഞ് മൂടിയേക്കാം. മലയുടെ മുകളിൽ തന്നെ കുറേസമയം കാഴ്ചകൾ കണ്ടും നടന്നും ചിലവഴിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ വൈകുന്നേരം വരെ ഇവിടെ ചിലവഴിക്കുകയും ചെയ്യാം.

ക്യാംപ് ചെയ്യാം

ക്യാംപ് ചെയ്യാം

കഷ്ടപ്പെട്ട് ചൊക്രമുടിക്കു മുകളിൽ കയറിയിട്ട് അന്നുതന്നെ തിരിച്ചിറങ്ങുവാൻ താല്പര്യം ഇല്ലെങ്കിൽ അന്നു രാത്രി മലമുകളിൽ കൂടാം. ക്യാംപ് ചെയ്യുവാനും ടെന്‍റ് അടിക്കുവാനുമുള്ള സൗകര്യങ്ങൾ ഇവിടെ ലഭിക്കും. ഇതിനായി അംഗീകൃത ഏജന്‍റുമാരെ സമീപിക്കാം. പോക്കറ്റിലൊതുങ്ങുന്ന തുകയിൽ പാക്കേജുകൾ ലഭ്യമാണ്. വൈകിട്ട് സൂര്യാസ്തമയവും ക്യാംപിങ്ങും കഴിഞ്ഞ് പുലർച്ചെ സൂര്യോദയം കൂടി കണ്ട് മലയിറങ്ങാം.

മികച്ച സമയം

മികച്ച സമയം

വർഷത്തിൽ എപ്പോള്‍ വേണമെങ്കിലും ചൊക്രമുടിയിലേക്ക് പോകാം. എന്നാൽ കനത്ത വേനൽക്കാലവും മഴക്കാലവും ഒഴിവാക്കാം. സെപ്റ്റംബർ മുതൽ ഫെബ്രുവരി- മാർച്ച് വരെയുള്ള സമയം ചൊക്രമുടി കയറുവാൻ വരാം.

മൂന്നാറിലെ ട്രക്കിങ്ങുകൾ

മൂന്നാറിലെ ട്രക്കിങ്ങുകൾ

മൂന്നാറിൽ എത്തുന്ന സഞ്ചാരികളിൽ വളരെ കുറവ് ശതമാനം പേർ മാത്രം വരുന്ന ട്രക്കിങ് ആണ് ചൊക്രമുടിയിലേക്കുള്ളത്. മീശപ്പുലിമല, കൊളക്കുമല പിന്നെ റിസോർട്ടുകള്‍ക്കുള്ളിലായും മറ്റും സ്ഥിതി ചെയ്യുന്ന ചെറിയ ട്രക്കിങ് റൂട്ടുകൾ തുടങ്ങിയവയാണ് ആളുകൾ കൂടുതലും തിരഞ്ഞെടുക്കുന്നത്. എല്ലപ്പെട്ടി, തൂവാനം വെള്ളച്ചാട്ടം ട്രക്കിങ്, മാങ്കുളം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതലും ആളുകൾ മൂന്നാർ യാത്രയിലെ സാഹസികതകൾക്കായി തിരഞ്ഞെടുക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+