Search
  • Follow NativePlanet
Share
» »തണുപ്പിച്ച് കുളിപ്പിക്കുന്ന ലക്കം! മൂന്നാർ യാത്രയിലെ സൂപ്പർ ഇടം!

തണുപ്പിച്ച് കുളിപ്പിക്കുന്ന ലക്കം! മൂന്നാർ യാത്രയിലെ സൂപ്പർ ഇടം!

തേയിലത്തോട്ടങ്ങളും ട്രക്കിങ് സ്ഥാനങ്ങളും മഞ്ഞുപുതച്ചു നിൽക്കുന്ന മലകളും കഴിഞ്ഞാൽ മൂന്നാറിലെ കാഴ്ചയിലെ താരങ്ങൾ വെള്ളച്ചാട്ടങ്ങളാണ്. മലകൾക്ക് പാദസരം ചാർത്തിയതുപോലെ, അകലെ നിന്നു മാത്രം ആസ്വദിക്കുവാൻ സാധിക്കുന്ന വെള്ളച്ചാട്ടങ്ങൾ മുതൽ, കയ്യെത്തുന്ന അകലത്തിൽ കൊതിതീരെ കണ്ടാസ്വദിക്കുവാനും വേണമെങ്കിൽ ഒന്നിറങ്ങി നന‍ഞ്ഞുകയറുവാനും കഴിയുന്ന തരത്തിലുള്ള വരെ വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്. പലതും അതിന്‍റെ ഹുങ്കാര ശബ്ദങ്ങൾ കൊണ്ടും അവർണ്ണനീയമായ കാഴ്ചകൾ കൊണ്ടുമാണ് മനസ്സിൽ കയറുന്നത്.
മൂന്നാറിൽ കാണേണ്ട വെള്ളച്ചാട്ടങ്ങളുടെ പട്ടികയിൽ സ്ഥാനമാറ്റമില്ലാതെ കൂടിയിരിക്കുന്ന ഒരിടമാണ് ലക്കം വെള്ളച്ചാട്ടം. കല്ലുകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം മൂന്നാറിലെ ഏറ്റവും മനോഹരമായ ലക്കം വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്.

ലക്കം വെള്ളച്ചാട്ടം‌

ലക്കം വെള്ളച്ചാട്ടം‌

ലക്കം എന്നും ലക്കോം എന്നും അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം മൂന്നാറിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് സഞ്ചാരികൾ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്നാര്‍-മറയൂര്‍ റൂട്ടിൽ മൂന്നാറിൽ നിന്നും 23 കിലോമീറ്റർ അകലത്തിലായാണ് ഇവിടമുള്ളത്. വളരെ സുരക്ഷിതമായ വെള്ളച്ചാട്ടം ആയതിനാൽ കുഞ്ഞുങ്ങളെയും കൊണ്ട് ഇവിടെ വരുന്നവരുമുണ്ട്. മറയൂരിൽ നിന്നും 15 കിലോമീറ്റരാണ് ലക്കം വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം.

PC:Shanmugamp7

ഇരവികുളത്തു നിന്നും മടങ്ങുന്ന വഴി

ഇരവികുളത്തു നിന്നും മടങ്ങുന്ന വഴി

മൂന്നാറിലെ കാഴ്ചകൾ കണ്ട് ഉദുമൽപേട്ട് വഴി മൂന്നാർ ഇറങ്ങുന്നവരാണ് കൂടുതലും ലക്കം വെള്ളച്ചാട്ടം കാണുവാനായി വരുന്നവവർ, തമിഴ്നാട്ടില്‍ നിന്നു വരുമ്പോൾ തുടക്കത്തിലെ ലക്ഷ്യസ്ഥാനങ്ങളിലൊന്നും കൂടിയാണിത്.
മൂന്നാറിൽ നിന്ന് ആദ്യം ഇരവികുളം ദേശീയോദ്യാനം സന്ദർശിച്ച് അവിടുന്ന് നേരെ ലക്കം വെള്ളച്ചാട്ടം കണ്ട് പോരുകയും ചെയ്യാം.

PC:Sajith Erattupetta

ആനമുടിയിൽ നിന്നും!

ആനമുടിയിൽ നിന്നും!

ആനമുടി മലനിരകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത് ഇരവികുളം പീഠഭൂമിയില്‍ നിന്നാണ്. ഇവിടെ താഴേക്ക് പതിക്കുന്നത് വെറും അൻപത് അടി ഉയരത്തിൽ നിന്നുമാണ്. താഴെ, വെള്ളച്ചാട്ടം പതിക്കുന്ന ഇടം ഒരു ചെറിയ കുളമായി രൂപാന്തരപ്പെട്ടിട്ടുണ്ട്. മൂന്നാറിലെ ഏറ്റവും ഭംഗിയാർന്ന വെള്ളച്ചാട്ടം എന്നാണ് ഇതറിയപ്പെടുന്നത്. വാഗമരങ്ങൾ നിറഞ്ഞു നിൽക്കുന്ന കാടാണ് ചുറ്റിലുമുള്ളത്.
ഈ വെള്ളം 13 കിലോമീറ്ററോളം ദൂരം ഒഴുകി പാമ്പാർ നദിയിൽ ചേരുകയാണ് ചെയ്യുന്നത്. ഇരവികുളം ദേശീയോദ്യാനം സന്ദർശിക്കുമ്പോൾ ചിലപ്പോൾ ഊ വെള്ളച്ചാട്ടത്തിന്റെ തുടക്കം കാണുവാന്‍ സാധിക്കും.

PC:Jaseem Hamza

വെള്ളച്ചാട്ടത്തിൽ കുളിക്കാം

വെള്ളച്ചാട്ടത്തിൽ കുളിക്കാം

സുരക്ഷിതമായ വെള്ളച്ചാട്ടമായതിനാൽ ആളുകൾ ധൈര്യത്തിൽ ഇവിടെ ഇറങ്ങാറുണ്ട്. പാറകളില്‍ തട്ടി പതിക്കുന്ന വെള്ളച്ചാട്ടത്തിൽ നേരിട്ട് ഇറങ്ങുവാൻ കഴിയും. പാറകളിലൂടെ മുകളിലോട്ട് കയറിപ്പോകാതിരിക്കുവാൻ ശ്രമിക്കണം. കുട്ടികളെയുംകൊണ്ട് വെള്ളം പരന്നൊഴുകുന്ന ഭാഗത്തായി നില്ക്കുന്നതായിരിക്കും നല്ലത്.
എന്നാൽ, മഴക്കാലങ്ങളിലോ നേരത്തെ മുന്നറിയിപ്പ് നല്കിയിട്ടുള്ള സമയങ്ങളിലോ ഒക്കെ അധികൃതരുടെ നിർദ്ദേശം കൃത്യമായി പാലിക്കുക. വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെയായി ഒരിക്കലും പോയി നിൽക്കരുത്.

PC:VIVEKp

ലക്കം ട്രക്കിങ്

ലക്കം ട്രക്കിങ്

ലക്കം വെള്ളച്ചാട്ടം മാത്രമല്ല, ലക്കം പുഴയുടെ തീരത്തുകൂടി ഒരു ചെറിയ ട്രക്കിങ്ങും ഇവിടെയുണ്ട്. വെള്ളച്ചാട്ടം മാത്രം പോരാ എന്നുള്ളവർക്ക് ഇതുകൂടി കണ്ട് മടങ്ങാം. വെറും ഒരു കിലോമീറ്റർ ദൂരം മാത്രമേ ട്രക്കിങ് ഉള്ളുവെങ്കിലും വളരെ രസകരമായ ഒരനുഭവമായിരിക്കും ഇത്. യാത്രയിൽ വേറൊരു വെള്ളച്ചാട്ടം കൂടി കാണാം. നൂറ് രൂപയാണ് ഒരാൾക്കുള്ള ട്രക്കിങ് നിരക്ക്.

PC:Dhruvaraj S

എപ്പോൾ സന്ദർശിക്കണം

എപ്പോൾ സന്ദർശിക്കണം

മഴക്കാലങ്ങളും തണുപ്പു കാലവുമാണ് ഇവിടം സന്ദർശിക്കുവാൻ യോജ്യം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള തണുപ്പു കാലത്ത് രാവിലെ ഇവിടേക്ക് വരാം. ഉച്ചകഴിഞ്ഞ് വെയിൽ വരുവാൻ സാധ്യതയുള്ളതിനാലാണ് രാവിലെയുള്ള സമയം നല്ലതാണെന്ന് പറയുന്നത്.
ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മഴക്കാലത്ത് വെള്ളം അതിന്‍റെ സർവ്വ ശക്തിയുമെടുത്ത് പതിക്കുന്ന സമയമാണ്. എന്നാൽ കനത്ത മഴയിൽ ചിലപ്പോൾ ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.

PC:Dhruvaraj S

ലോഗ് ഹൗസിൽ താമസിക്കാം

ലോഗ് ഹൗസിൽ താമസിക്കാം

ലക്കം വെള്ളച്ചാട്ടം കണ്ട് ഒരു ദിവസം കൂടി ഇവിടെ തുടരുവാന്‍ ആഗ്രഹമുള്ളവർക്ക് ഇവിടുത്തെ ലോഗ് ഹൗസിൽ താമസിക്കാം. ലക്കം പുഴയുടെ തീരത്തായാണ് വനം വകുപ്പ് നടത്തുന്ന ലോഗ് ഹൗസുള്ളത്.
04865 231587 എന്ന നമ്പറിൽ കൂടുതല്‍ വിവരങ്ങൾ ലഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+