Search
  • Follow NativePlanet
Share
» »വാലന്റൈൻ ദിനം ആഘോഷമാക്കിക്കോളൂ; പ്രണയിച്ച് നടക്കാൻ മൂന്നാറിലെ കിടിലൻ സ്ഥലങ്ങൾ ഇതാ

വാലന്റൈൻ ദിനം ആഘോഷമാക്കിക്കോളൂ; പ്രണയിച്ച് നടക്കാൻ മൂന്നാറിലെ കിടിലൻ സ്ഥലങ്ങൾ ഇതാ

പ്രിയ പങ്കാളിക്കൊപ്പം തീർത്തും റൊമാന്‍റിക് ആയൊരു യാത്ര.. അതും നമ്മുടെ മൂന്നാറിൽ.. ഇതിൽകൂടുതൽ എന്തുവേണമല്ലേ!

ആരും അറിയാതെ പ്രണയിച്ചു പോകുന്ന ചില നാടുകളില്ലേ... ഒരിക്കലെത്തിയാൽ മടങ്ങിപോകുവാൻ തോന്നിപ്പിക്കാത്ത, പോയാലോ വീണ്ടും മടങ്ങിവരുവാനും പ്രേരിപ്പിക്കുന്ന ഇടങ്ങൾ.. അത്തരത്തിലൊരിടമാണ് മൂന്നാർ. മലയിറങ്ങി വന്നു പച്ചപ്പിലേക്കു പടരുന്ന മൂന്നാറായിരിക്കും നമ്മുടെ മനസ്സിൽ ആദ്യമെത്തുന്നത്. തനിച്ചും കൂട്ടുകാരുടെയൊപ്പവും ഒക്കെ പലതവണ മൂന്നാർ കണ്ടിട്ടുണ്ടെങ്കിലും ഈ തവണ മൂന്നാർ യാത്രാ സ്റ്റൈൽ ഒന്നു മാറ്റാം. വാലന്‍റൈൻസ് ദിനമൊക്കെ വരുവല്ലേ.. പ്രിയ പങ്കാളിക്കൊപ്പം തീർത്തും റൊമാന്‍റിക് ആയൊരു യാത്ര.. അതും നമ്മുടെ മൂന്നാറിൽ.. ഇതിൽകൂടുതൽ എന്തുവേണമല്ലേ!

മൂന്നാറിലെ ഹണിമൂൺ

മൂന്നാറിലെ ഹണിമൂൺ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹണിമൂൺ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് മൂന്നാർ. പ്രണയിക്കുന്നവർക്കും മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്കുമെല്ലാം പ്രിയപ്പെട്ട ആൾക്കൊപ്പം ജീവിതത്തിലെ ഏറ്റവം മനോഹരമായ കുറച്ച് ദിവസങ്ങൾ ചിലവഴിക്കുവാൻ പറ്റിയ സ്ഥലം. മൂന്നാറിലേക്കുള്ള റൊമാന്‍റിക് യാത്രയിൽ തേയിലത്തോട്ടങ്ങൾ മുതൽ പോകുവാൻ പറ്റിയ ഒരുപാട് സ്ഥലങ്ങൾ ഉണ്ട്!

PC:Bruno Aguirre/Unsplash

മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍

മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍

അറ്റംകാണാതെ പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിൽ ആവും മൂന്നാറിൽ ഏറ്റവുമധികം വെഡ്ഡിങ്, സേവ് ദ ഡേറ്റ്. കപ്പിൾ ഫോട്ടോഷൂട്ടുകൾ നടന്നിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ നിങ്ങളുടെ ഈ യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം തേയിലത്തോട്ടമാവട്ടെ. നീണ്ടുകിടക്കുന്ന തേയിലത്തോട്ടങ്ങളിലൂടെ ഒരുമിച്ച് നടക്കുവാനും ഈ സമയം പ്രയോജനപ്പെടുത്താം.

ടോപ്പ് സ്റ്റേഷൻ

ടോപ്പ് സ്റ്റേഷൻ

പച്ചപ്പും മലകളും അതിരുതീർക്കുന്ന കാഴ്ചകൾ, ഭൂമിയുടെ അറ്റത്തു നില്‌‍ക്കുന്ന പോലെയുള്ള തോന്നൽ... ഒപ്പം പ്രിയപ്പെട്ട ആളും.. മൂന്നാറിലെ കാഴ്ചകളിൽ ഏറ്റവും ഭംഗിയാർന്ന കുറേ നിമിഷങ്ങൾ സമ്മാനിക്കുന്ന ഇടമാണ് ടോപ് സ്റ്റേഷൻ. മൂന്നാറിൽ നിന്നും 35 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ടോപ് സ്റ്റേഷൻ തമിഴ്നാടിന്റെ ഭാഗമാണ്. നോക്കി നിൽക്കുമ്പോൾ മ‍ഞ്ഞുവന്നു നിറയുന്ന കാഴ്ച ഇവിടെ കാണാം. തില സമയം നമ്മൾ നിൽക്കുന്നത് മേഘങ്ങളുടെ പാൽക്കടലിനു മുകളിലാണോ എന്നു സംശയിച്ചാൽ പോലും അതിശയമില്ല.

PC:Joseph Chan/Unsplash

കുണ്ടള ലേക്ക്

കുണ്ടള ലേക്ക്

മൂന്നാറിൽ നിന്നും ടോപ് സ്റ്റേഷനിലേക്കുള്ള യാത്രയിൽ സന്ദർശിക്കുവാൻ പറ്റിയ സ്ഥലമാണ് കുണ്ടള ലേക്ക്. മൂന്നാര്‍ ടൗണിൽ നിന്നും 20 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം ശാന്തമായി മറ്റൊരു ബഹളങ്ങളുമില്ലാതെ വന്നിരിക്കുവാനും സമയം ചിലവഴിക്കുവാനും പറ്റിയ സ്ഥലമാണ്. തെളിഞ്ഞു നില്‍ക്കുന്ന തടാകത്തിന്റെ കാഴ്ചകളും ഒപ്പം ഇരുവശത്തുമുള്ള പച്ചപ്പും കാടും ഒപ്പം ആകാശത്തിന്റെ കാഴ്ചകളും ചേരുമ്പോൾ 'വൻ' ആയിരിക്കുമിത്.

PC:RanjithSiji

എക്കോ പോയിന്‍റ്

എക്കോ പോയിന്‍റ്

ഈ യാത്ര കുറച്ചുകൂടി രസകരമാക്കണമെന്നുണ്ടെങ്കിൽ എക്കോ പോയിന്‍റിലേക്ക് കടക്കാം. ഒരു റൊമാന്‍റിക്/ഹണിമൂണ് ലക്ഷ്യസ്ഥാനമല്ല ഇത്. പക്ഷേ, ഇവിടേക്കുള്ള യാത്ര രസരമായ കുറേ മുഹൂർത്തങ്ങൾ സമ്മാനിക്കും എന്നതിൽ സംശയമില്ല. നമ്മൾ ഉറക്കെ വിളിച്ച് പറയുന്നതും കൂവുന്നതും എല്ലാം അവിടെ മലകളിൽ തട്ടി തിരികെ എക്കോ ആയി കേൾക്കുവാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. കുടുംബവും കുട്ടികളുമെല്ലാം ഇവിടം സന്ദർശിക്കുവാനായി എത്താറുണ്ട്.
മൂന്നാറിൽ നിന്നും വെറും 15 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.

PC:Harli Marten/Unsplash

മറയൂർ ചന്ദനത്തോട്ടങ്ങൾ

മറയൂർ ചന്ദനത്തോട്ടങ്ങൾ

ചന്ദനമരങ്ങളുടെ സുഗന്ധത്തിലും പശ്ചാത്തലത്തിലും കുറച്ച് നിമിഷങ്ങൾക്കായി മറയൂരിലേക്ക് വരാം. ഇരുവശത്തും തിങ്ങിനിറഞ്ഞു നിൽക്കുന്ന മരങ്ങള്‍ക്കു നടുവിലെ റോഡിൽ, ആ തണലിൽ നിങ്ങള്‍ക്കൊരുമിച്ച് സമയം ചിലവഴിക്കാം. സമയമുണ്ടെങ്കിൽ കാന്തല്ലൂരിലേക്കും ഇവിടുത്തെ മറ്റു നാട്ടു കാഴ്ചകളിലേക്കും കൂടി യാത്ര നീട്ടാം.. പഴത്തോട്ടങ്ങളും മണ്‍വീടുരളും മുനിയറകളും ശർക്കര നിർമ്മാണ കേന്ദ്രങ്ങളുമെല്ലാം ഇവിടെ സന്ദർശിക്കുവാനുണ്ട്.

മല കയറാം

മല കയറാം

ഹണിമൂൺ യാത്രയിൽ ഒരല്പം സാഹസികത കൂടി ഉൾപ്പെടുത്തിയാലോ? പേടിക്കേണ്ട! മീശപ്പുലിമല കയറുവാനൊന്നുമല്ല പറയുന്നത്. മൂന്നാർ യാത്രയിൽ മറക്കാതെ സന്ദർശിച്ചിരിക്കേണ്ട, എന്നാൽ പലരും വിട്ടുപോകുന്ന കാഴ്ചകളിലൊന്നാണ് ചൊക്രമുടി. ദേവികുളത്തു നിന്നും കുറച്ചുകൂടി പോകുമ്പോൾ ഗ്യാപ് റോഡ് തുടങ്ങുന്നതിനു തൊട്ടുമുന്‍പായി ചൊക്രമുടിയുടെ ബേസ് ക്യാംപ് കാണാം. ഒരുപാട് ദൂരം നടക്കുവാനില്ലെങ്കിലും രണ്ട് മണിക്കൂർ കൊണ്ട് മുകളിലെത്താം. നിങ്ങളുടെ സൗകര്യം പോലെ വൈകുന്നേരം വരെ സമയം ചിലവഴിച്ച് തിരികെയിറങ്ങാം.

ആനയിറങ്കൽ ഡാം

ആനയിറങ്കൽ ഡാം

മൂന്നാർ-തേക്കടി റൂട്ടിൽ സ്ഥിതി ചെയ്യുന്ന ആനയിറങ്കൽ ഡാം മൂന്നാറിൽ നിന്നും 22 കിലോമീറ്റർ ദൂരത്തിലാണുള്ളത്. തേയിലത്തോട്ടങ്ങൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ഡാം അതിമനോഹരമായ കാഴ്ചാനുഭവമാണ് നല്കുന്നത്. ഇവിടെയെത്തുന്നതിനോടൊപ്പം തന്നെ ഇവിടേക്കുള്ള റൂട്ടും എടുത്തു പറയേണ്ടതാണ്. കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ റോഡുകളിലൊന്നിലൂടെയാണ് ആനയിറങ്കൽ ഡാമിലേക്ക് വരുന്നത്. കാട്ടാനകൾ വെള്ളംകുടിക്കുവാനായി വരുന്ന ഈ ഡാം ടാറ്റായുടെ തേയിലത്തോട്ടത്തിനുള്ളിലാണ്.

PC:Avin CP/Unsplash

ക്യാംപിങ്

ക്യാംപിങ്

മൂന്നാർ യാത്ര ഏറ്റവും റൊമാന്‍റിക് ആക്കുവാൻ പറ്റിയ കാര്യങ്ങളിലൊന്ന് ഇവിടുത്തെ ക്യാംപിങ് തന്നെയാണ്. മലമുകളിൽ ഒരു ടെന്‍റടിച്ച് കോടമഞ്ഞിലും തണുപ്പിലും പ്രിയപ്പെട്ട ആള്‍ക്കൊപ്പം ചിലവഴിക്കുന്ന സമയങ്ങൾ എന്നും മധുരതരമായ ഓർമ്മായിരിക്കും.

PC:Esther Tuttle/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+