Search
  • Follow NativePlanet
Share
» »മൂന്നാറിലെ ചായക്കെന്താ ഇത്ര രുചിയെന്നല്ലേ...ചായയുടെ ചരിത്രമറിയാൻ ടാറ്റാ ടീ മ്യൂസിയം

മൂന്നാറിലെ ചായക്കെന്താ ഇത്ര രുചിയെന്നല്ലേ...ചായയുടെ ചരിത്രമറിയാൻ ടാറ്റാ ടീ മ്യൂസിയം

മൂന്നാർ യാത്രയിൽ കാണേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെനനും എപ്പോൾ കാണുവാൻ പറ്റുമെന്നുമെല്ലാം നമുക്കറിയാം. എന്നാൽ മൂന്നാറിൽ നിങ്ങൾ നിർബന്ധമായും സന്ദർശിക്കേണ്ട ഒരു സ്ഥലമുണ്ട്...ടാറ്റാ ടീ മ്യൂസിയം

മൂന്നാർ എന്നു കേൾക്കുന്ന മാത്രയിൽ മനസ്സിലാദ്യമെത്തുന്നത് തേടിലത്തോട്ടങ്ങളാണ്. പ്രഭാതങ്ങളില്‍ കോടമഞ്ഞിന്‍റെയും ഉദയസൂര്യന്‍റെയും പശ്ചാത്തലത്തിൽ തിളങ്ങി നിൽക്കുന്ന തേയിലച്ചെടികളുടെ സൗന്ദര്യം ഒരു രസം തന്നെയാണ്.
ഈ കാഴ്ചകൾ കാണുവാനായി മാത്രം മൂന്നാറിലെത്തുന്ന സ്ഥിരം സഞ്ചാരികളുമുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച വാരാന്ത്യ കവാടങ്ങളിലൊന്നായ മൂന്നാറിൽ തിരക്കൊഴിഞ്ഞ ഒരു നേരമില്ല.

വേനലായാലും മഴ ആഞ്ഞുകുത്തി പെയ്താലും മഞ്ഞുവീണാലും മൂന്നാറിൽ സഞ്ചാരികളെത്തും. ഫെബ്രുവരി മാർച്ച് മാസങ്ങളും ഇപ്പോൾ മൂന്നാറിലെ തിരക്കേറിയ സീസൺ ആയി മാറിയിട്ടുണ്ട്. മൂന്നാർ യാത്രയിൽ കാണേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെനനും എപ്പോൾ കാണുവാൻ പറ്റുമെന്നുമെല്ലാം നമുക്കറിയാം. എന്നാൽ മൂന്നാറിൽ നിങ്ങൾ നിർബന്ധമായും സന്ദർശിക്കേണ്ട ഒരു സ്ഥലമുണ്ട്...ടാറ്റാ ടീ മ്യൂസിയം

മൂന്നാറും തേയിലയും

മൂന്നാറും തേയിലയും

മൂന്നാറിന്‍റെ ചരിത്രം തുടങ്ങുന്നത് തേയിലയിൽ നിന്നല്ലെങ്കിലും ഇന്നത്തെ മൂന്നാറിന് തേയിലയെ ഒഴിവാക്കി ഒരു ചരിത്രമില്ല എന്നു പറയാം. കാണുന്നിടെത്തെല്ലാം മൂന്നാറിൽ തേയിലത്തോട്ടങ്ങളാണ്. ഇരുവശവും തളിർത്തു നിൽക്കുന്ന തേയിലച്ചെടികള്‍ക്കു നടുവിലൂടെയാണ് മൂന്നാറിലെ മിക്ക വഴികളും.

തേയില മൂന്നാറിലെത്തുന്നു

തേയില മൂന്നാറിലെത്തുന്നു

ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് വളരെ അവിചാരിതമായി തേയിലകൃഷി മൂന്നാറിൽ ആരംഭിക്കുന്നത്. ആദ്യകാലത്ത് വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത.് പിന്നീട് തേയിലകൃഷി ആരംഭിച്ചപ്പോൾ അതിന്റെ ആവശ്യങ്ങൾക്കായി അവിടെ എത്തിച്ച തൊഴിലാളികളാണ് ഇവിടുത്തെ ആളുകൾ. പിന്നീട് കൃഷി വ്യാപിക്കുന്നതിനും വളരുന്നതിനും അനുസരിച്ച് മൂന്നാറും വളർന്നുവന്നു. ആദ്യ കാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ളവരായിരുന്നു ഇവിടെയുണ്ടായിരുന്നതെങ്കിലും പിന്നീട് ചെറുതായി മലയാളികളും ഇവിടെ പണിക്കെത്തി. 1880-ൽ ആണ് ബ്രിട്ടീഷുകാർ ഇവിടെ ആദ്യ തേയിലച്ചെടി നടുന്നത്. ചരിത്രമനുസരിച്ച് പൂഞ്ഞാർ മരാജാവാണ് തേയിലകൃഷിക്കാവശ്യമായ ഭൂമി പാട്ടത്തിനു നല്കിയത്.

 ടാറ്റാ ടീ മ്യൂസിയം

ടാറ്റാ ടീ മ്യൂസിയം

മൂന്നാറിലെ തേയിലയുടെ ചരിത്രവഴികൾ എന്താണെന്ന് അറിവുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ടാറ്റാ ടീ മ്യൂസിയം. ഇന്ത്യയിലെ തന്നെ ആദ്യത്തെ ടീ മ്യൂസിയ ആയാണ് ഇത് അറിയപ്പെടുന്നത്. പേരുപോലെ തന്നെ ടാറ്റാ ടീ ആണ് 2005 ൽ ഈ മ്യൂസിയം സ്ഥാപിക്കുന്നത്. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണ് മ്യൂസിത്തിന്റെ നടത്തിപ്പുകാര്‍.

PC:Jean-Pierre Dalbéra

തേയിലയുടെ ചരിത്രം

തേയിലയുടെ ചരിത്രം

മൂന്നാറിലെ തേയിലയുടെയും തേയിലത്തോട്ടങ്ങളുടെയും സുദീര്‍ഘമായ ചരിത്രമറിയുവാൻ താല്പര്യമുള്ളവർക്ക് ഇവിടെ വന്നാൽ മതി. ടാറ്റയുടെ മൂന്നാറിലെ നല്ലതണ്ണി ടീ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഈ മ്യൂസിയത്തിൽ ടാറ്റാ ടീയുടെ വളർച്ച എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കിത്തരുന്ന പ്രദർശനങ്ങളുണ്ട്. കുണ്ടള തടാകത്തിനു സമീപമായാണ് ഈ എസ്റ്റേറ്റും മ്യൂസിയവുമുള്ളത്.

മൂന്നാറിലെ തേയില കൃഷിയുടെ ചരിത്രം

മൂന്നാറിലെ തേയില കൃഷിയുടെ ചരിത്രം

1876-ൽ മൂന്നാറിൽ തേയിലകൃഷി ആരംഭിച്ചതിനു ശേഷമുള്ള മൂന്നാറിന്റെ ചരിത്രവും വളർച്ചയം നിങ്ങള്‍ക്കിവിടെ കാണാം. പുരാവസ്തക്കളും ചരിത്രസാധനങ്ങളും കൗതുകവസ്തുക്കളും മറ്റെവിടെയും കാണുവാൻ കഴിയാത്തതുമായ നിരവധി കാഴ്ചകൾ ഇവിടെ കാണാം. നമുക്ക് സങ്കൽപ്പിക്കുവാൻ പോലും കഴിയാത്ത ഒരു മൂന്നാറിന്റെ കാഴ്ചകൾ പലതും ഇവിടെ ഫോട്ടോഗ്രാഫ് രൂപത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

PC:Jefin

ഇഷ്ടംപോലെ കാഴ്ചകൾ

ഇഷ്ടംപോലെ കാഴ്ചകൾ

മൂന്നാറിലെ തേയില എസ്റ്റേറ്റുകൾ എങ്ങനെ വളർന്നുവെന്നും വികസിച്ചുവെന്നും ഇന്നു തകാണുന്ന രൂപത്തിലെത്തുവാൻ എന്തുവില നല്കേണ്ടി വന്നുവെന്നുമെല്ലാം ഇവിടെ എത്തിയാൽ നിങ്ങള്‍ക്ക് മനസ്സിലാകും. 1905-ലെ ഒറിജിനൽ ടീ റോളർ, റോട്ടർ വെയ്ൻ (പഴയകാലത്തെ CTC ടൈപ്പ് ടീ പ്രോസസ്സിംഗ് മെഷീൻ), 1920-കളിൽ നിലവിലുണ്ടായിരുന്ന പവർ ജനറേഷൻ പ്ലാന്റിൽ ഉപയോഗിച്ചിരുന്ന പെൽട്ടൺ വീൽ, കുണ്ടലി വാലി ലൈറ്റ് റെയിൽവേയുടെ ഒരു റെയിൽ എഞ്ചിൻ വീൽ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് നസ്രത്തിലെ ആര്‍ട്ട് ഇന്റസ്ട്രിയല്‍ സ്‌കൂളില്‍ 1913ല്‍ നിര്‍മ്മിച്ച സൂര്യഘടികാരം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

PC:Jean-Pierre Dalbéra

മിനിയേച്ചർ ടീ ഫാക്ടറി

മിനിയേച്ചർ ടീ ഫാക്ടറി

തേയിലച്ചെടിയുടെ ഇല എങ്ങനെ തേയിലപ്പൊടി ആയി മാറുന്നു എന്നത് നമ്മളിൽ പലർക്കും സംശയമുള്ള കാര്യമാണ്. തേയില സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കുവാനായി മിനിയേച്ചർ ടീ ഫാക്ടറി പ്രയോജനപ്പെടുത്താം. തേയില കൃഷിയുടെയും സംസ്കരണത്തിന്റെയും നിരവധി കാര്യങ്ങൾ ഇവിടെ പരിചയപ്പെടാം
ഇത് കഴിഞ്ഞാൽ ചായയിലെ രുചികൾ പരീക്ഷിക്കുന്നതിനും ചായ രുചിക്കുന്നതിനുള്ള ഒരു ഡെമോൺസ്ട്രേഷൻ റൂമാണ് ആകർഷണം. വ്യത്യസ്ത തരം ചായകൾ ഇവിടെ കാണാം. വിചിത്രമായ ചായയുടെ ചില ഇനങ്ങൾ ഇവിടെ ആസ്വദിക്കാം.

PC:Jean-Pierre Dalbéra

 ടീ മ്യൂസിയം പ്രവേശനവും ടിക്കറ്റും

ടീ മ്യൂസിയം പ്രവേശനവും ടിക്കറ്റും

രാവിലെ 9.00 മുതൽ വൈകിട്ട് 4.00 മണി വരെയാണ് ടാറ്റാ ടീ മ്യൂസിയത്തിലേക്കുള്ള പ്രവേശനം. തിങ്കളാഴ്ചകളിലും ദു:ഖവെള്ളിയാഴ്ചയും മ്യൂസിയം അടച്ചിരിക്കും.
മുതിർ്നവർക്ക് 75 രൂപയും ആറു മുതല്‍ 12 വയസു വരെയുള്ള കുട്ടികള്‍ക്ക് 35 രൂപയുമാണ്
ടിക്കറ്റ് നിരക്ക്. വ്യത്യസ്ത ചായകൾ രുചിക്കണമെന്നുണ്ടെങ്കിൽ ഇതിനായി 100 രൂപയുടെ പ്രത്യേക ടിക്കറ്റ് ലഭ്യമാണ്. ഒരു മണിക്കൂർ സമയം മതിയാകും മ്യൂസിയം കണ്ടിറങ്ങുവാൻ.

PC:Navi/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+