മൂന്നാർ ടൂറിസത്തിന് ഇത് നല്ല കാലമാണ്. മൂന്നാർ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ സീസൺ ആയ നീലക്കുറിഞ്ഞി പൂത്ത സമയത്തെ ആൾത്തിരക്കിനേക്കാളും കൂടുതലാണ് ഇപ്പോൾ മൂന്നാറിലെത്തുന്ന ആളുകളുടെ എണ്ണം. പല ദിസങ്ങളിലും അടുക്കാൻ പോലും പറ്റാത്തത്ര തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. മേയ് മാസത്തിൽ മൂന്നാറിലും പരിസരത്തും നീണ്ട ബ്ലോക്ക് ഉണ്ടാകാത്ത ദിവസങ്ങൾ പോലും ചുരുക്കമാണ്.
കണക്കുകളനുസരിച്ച് ഈ മേയ് മാസത്തിൽ മൂന്നാർ സന്ദർശിച്ച സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ പകുതി വരെ ഇവിടെ തിരക്ക് ഒട്ടു ഇല്ലായിരുന്നുവെങ്കിലും പിന്നീടങ്ങോട്ട് കഥ മാറി. തുടർന്ന് മേയ് അവസാനം വരെ ഇതുവരെയില്ലാത്ത രീതിയിലാണ് ആളുകൾ മൂന്നാറിലേക്ക് വന്നത്. കേരളത്തിലും തമിഴ്നാട്ടിലും ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ബഹളങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും മൂന്നാറിലേക്ക് ആളുകളെത്തിത്തുടങ്ങി.

ഊട്ടിയും കൊടൈക്കനാലും സന്ദർശിക്കാൻ പ്ലാന് ചെയ്തവർ പോലും ഇ-പാസ് നിയന്ത്രണങ്ങളെക്കൊണ്ട് യാത്ര മൂന്നാറിലേക്ക് മാറ്റി, സ്കൂൾ തുറക്കുന്നതിന് മുന്നേയുള്ള യാത്രകളും വേനൽക്കാല യാത്രകളും മൂന്നാറിലേക്ക് എത്തിയപ്പോൾ എണ്ണത്തിലും വമ്പന്‍ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. മൂന്നാര്‍, മാട്ടുപ്പട്ടി, കുണ്ടള, ടോപ് സ്റ്റേഷന്‍, ഇരവികുളം തുടങ്ങി മൂന്നാറിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വൻ തിരക്ക് അനുഭവപ്പെട്ടു. ബോട്ടിങ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നുവെങ്കിലും അതൊന്നും സഞ്ചാരികളെ തളർത്തിയില്ലെന്ന് വേണം പറയുവാൻ.
ഇരവികളും ദേശീയോദ്യാനം ആണ് മൂന്നാറിൽ ഏറ്റവും കൂടുതൽ ആൾക്കാരെത്തിയ ഇടങ്ങളിലൊന്ന്. കുട്ടികൾക്കും മുതിർന്നവര്‍ക്കും ഒരുപോലെ കൗതുകം ജനിപ്പിക്കുന്ന വരയാടുകളെയാണ് ഇവിടെ കാണാനുള്ളത്. മൈയ് മാസത്തില്‍ ഒരു ലക്ഷത്തിലധികം പേരാണ് ഇരവികളുത്ത് എത്തിയത്, കൃത്യമായി പറഞ്ഞാൽ 1,05,000 പേര്‍. 2006 ഓഗസ്റ്റിൽ നീലക്കുറിഞ്ഞി പൂ സീസണിൽ 83,000 പേര്‍ രാജമല സന്ദര്‍ശിച്ചതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. അതിനെപ്പോലും കടത്തിവെട്ടിയ തിരക്കാണ് ഇത്തവണ മൂന്നാറിൽ അനുഭവപ്പെട്ടത്.
മൂന്നാര്‍ ഗവ. ബോട്ടാണിക്കല്‍ ഗാർഡനിലും മേയിൽ വൻ തിരക്കായിരുന്നു. സ്വസ്ഥമായി കയറിക്കാണാൻ പറ്റിയ ഇടം എന്ന നിലയിൽ ഇവിടം എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. 2024 മേയിൽ 1,00,200 പേര്‍ സന്ദര്‍ശനം നടത്തിയെന്നാണ് കണക്ക്. 2023 മെയില്‍ എഴുപതിനായിരത്തില്‍ താഴെയായിരുന്നു ഇവിടെ എത്തിയവരെന്നോർക്കണം.
ഇത് കൂാതെ, ലക്കം വെള്ളച്ചാട്ടം, ഹൈഡല്‍ പാക്ക്, മാട്ടുപ്പട്ടി, കുണ്ടള ബോട്ടിങ് സെന്‍ററുകൾ തുടങ്ങിയ സ്ഥലങ്ങളിലും മേയ് മാസത്തിൽ കണ്ടുവരാത്ത തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. ശനി, ഞായർ ദിവസങ്ങളിൽ ആനച്ചാൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നീണ്ട ഗതാഗത കുരുക്കും അനുഭവപ്പെട്ടിരുന്നു.
മേയ് മാസത്തിലെ മൂന്നാം വാരാന്ത്യത്തിൽ മൂന്നാർ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഗതാഗതക്കുരുക്കും തിരക്കും അനുഭവപ്പെട്ടത് വലിയ വാർത്തയായിരുന്നു. 18 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തിരക്ക് എന്നായിരുന്നു മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. ഭക്ഷണം പോലും ലഭിക്കാതെ മണിക്കൂറുകളോളം ആണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സന്ദർശകർ വലഞ്ഞത്. ഊട്ടിയിൽ ഇ-പാസ് നിർബന്ധമാക്കിയപ്പോൾ സന്ദർശകർ മൂന്നാർ തെരഞ്ഞെടുത്തത് ആയിരുന്നു ഇതിന് കാരണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












