ചെണ്ട, കേരളം
ചെണ്ട എന്ന് ഉച്ചരിക്കുന്നത് തന്നെ ചെണ്ടയില്‍ നിന്ന് ഉയരുന്ന ശബ്ദം പോലെയാണ്. മലയാളികള്‍ ആഘോഷിച്ച് ആര്‍പ്പ് വിളിക്കുന്നിടത്തൊക്കെ ചെണ്ടയുടെ അകമ്പടിയുണ്ട്. ചെണ്ട കൊട്ടി വിളിക്കുക എന്ന പ്രയോഗം തന്നെയുണ്ട് കേരളത്തില്‍. തനി കേരളീയനായ ചെണ്ട തമിഴ് നാട്ടിലെ കന്യാകുമാരിയിലും കര്‍ണാടകയിലെ തുളു നാട് പ്രദേശങ്ങളില്‍ ഒച്ച കേള്‍പ്പിക്കാറുണ്ട്.
Photo Courtesy: vinod kumar M
പാലക്കാടും ചെണ്ടയും
പാലക്കാട് ജില്ലയിലെ പെരുവെമ്പ്, നെമ്മാറ, വെള്ളാര്‍ക്കാട്, വളപായ തുടങ്ങിയ ഗ്രാമങ്ങളിലെ പെരുംകൊല്ലന്‍ സമുദായാത്തില്‍പ്പെട്ടവരാണ് ചെണ്ട നിര്‍മ്മാണത്തില്‍ പ്രശസ്തര്‍. ഇതില്‍ വെള്ളര്‍ക്കാട് ഗ്രാമമാണ് ഏറെ പ്രശസ്തം
Photo Courtesy: Manojk
ഢോല്‍, അസാം
അസാംകാരുടെ വിഷുവായ ബിഹു ഉത്സവത്തിന് ആരവം ഉണ്ടാക്കുന്ന പ്രധാന വാദ്യോപകരണങ്ങളില്‍ ഒന്നാണ് ഢോല്‍. ഢോലിന്റെ തറവാട് അന്വേക്ഷിച്ച് പോയാല്‍ പേര്‍ഷ്യവരെ പോകേണ്ടി വരുമെങ്കിലും നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവെ കാണപ്പെടുന്ന വാദ്യോപകരണമാണ് ഢോല്‍. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസസ്ഥാനങ്ങളിലും ഈ വാദ്യോപകരണം ഉപയോഗിക്കുന്നുണ്ട്.
Photo Courtesy: Subhrajit
ദൈവത്തിന്റെ വാദ്യോപകരണം
അസാം ജനത ഢോലിന്റെ വിശേഷിപ്പിക്കുന്നത് ദൈവത്തിന്റെ വാദ്യോപകരണം എന്ന് അര്‍ത്ഥമുള്ള ദേവോ ബാദ്യോ എന്നാണ്. പാണ്ഡവരാണ് ഈ വാദ്യോപകരണം ഭൂമിയില്‍ എത്തിച്ചതെന്നാണ് അസാംകാരുടെ വിശ്വാസം.
Photo Courtesy: Subhrajit
ധൊല്ലു, കര്‍ണാടക
കര്‍ണാടകയില്‍ ജന്മമെടുത്ത ഒരു വാദ്യോപകരണമാണ് ധൊല്ലു, മാവിന്‍ തടി കൊണ്ട് നിര്‍മ്മിച്ച സിലിണ്ടര്‍ ആകൃതിയിലുള്ള ഫ്രെയിമില്‍ ആട്ടിന്‍ തുകല്‍ വലിച്ച് മുറുക്കിയാണ് ഈ വാദ്യോപകരണം നിര്‍മ്മിച്ചിരിക്കുന്നത്. കൊട്ടുമ്പോള്‍ ഇടിമുഴക്കം സൃഷ്ടിക്കാന്‍ കഴിവുള്ളതാണ് ഈ വാദ്യോപരണം.
Photo Courtesy: Jackerhack at en.wikipedia
ഖോള്‍, പശ്ചിമബംഗാള്‍
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗത്ത് ജന്മമെടുത്ത ഈ വാദ്യോപകരണം പശ്ചിമ ബംഗാളില്‍ മാത്രമല്ല പ്രശസ്തം. അസാം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത് ഉപയോഗിക്കുനുണ്ട്. മൃദംഗത്തിന്റെ ആകൃതിയിലുള്ള ഈ ഉപകരണം ഭജനകള്‍ക്കും മറ്റുമാണ് ഉപയോഗിക്കാറുള്ളത്.
Photo Courtesy: Jan Kraus
മദ്ദളം, കേരളം
കേരളത്തിന്റെ സ്വന്തം വാദ്യോപകരണങ്ങളില്‍ ഒന്നാണ് മദ്ദളം. സാധരണ ചെണ്ട മേളങ്ങളുടെ അകമ്പടിക്കാരനായ മദ്ദളത്തിന് കഥകളിയില്‍ നല്ല പ്രാധാന്യമുണ്ട്. മൃദംഗം പോലുള്ള ഒരു തുകല്‍ വാദ്യമാണ് മദ്ദളം. കര്‍ണാടകയിലെ മദ്ദലേയ്ക്ക് മദ്ദളവുമായി വളരെ സാമ്യമുണ്ട്. തുളുനാട്ടിലെ കലാരൂപമായ യക്ഷഗാനത്തിന്റെ അകമ്പടിയായി ചെണ്ടയോടൊപ്പം മദ്ദലേയാണ് ഉപയോഗിക്കാറുള്ളത്.
Photo Courtesy: Arayilpdas at ml.wikipedia
തവില്‍, തമിഴ് നാട്
മൃദംഗത്തിന്റെ തമിഴ്നാട് പതിപ്പാണ് തവില്‍ എന്ന വാദ്യോപരണം. നാദസ്വരത്തിന്റെ അകമ്പടി വാദ്യോപകരണമായാണ് തവില്‍ ഉപയോഗിക്കുന്നത്. കേരളത്തിലെ കല്ല്യാണങ്ങളില്‍ നാദസ്വരത്തോടൊപ്പം ഉപയോഗിക്കാറുള്ള തകിലുമായി തവിലിന് നല്ലബന്ധമുണ്ട്. തമിഴ് നാട്ടിലെ ആഘോഷങ്ങളായ കരഗാട്ടം, കാവടിയാട്ടം, തുടങ്ങിയ ആഘോഷങ്ങളില്‍ തവില്‍ ഉപയോഗിക്കാറുണ്ട്.
Photo Courtesy: Thamizhpparithi Maari