Search
  • Follow NativePlanet
Share
» »സഞ്ചാരികൾക്ക് പ്രിയം മുത്തങ്ങ, വന്യജീവി സഫാരിക്ക് സന്ദര്‍ശകരേറുന്നു.. ഒരു മണിക്കൂർ വനയാത്ര

സഞ്ചാരികൾക്ക് പ്രിയം മുത്തങ്ങ, വന്യജീവി സഫാരിക്ക് സന്ദര്‍ശകരേറുന്നു.. ഒരു മണിക്കൂർ വനയാത്ര

മുത്തങ്ങ വന്യജീവി സങ്കേതം... വയനാട് യാത്രയിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം. വയനാട് യാത്ര പ്ലാൻ ചെയ്യുമ്പോൾ ലിസ്റ്റിൽ ചിലപ്പോൾ സമയക്കുറവ് മൂലം മുത്തങ്ങ കാണില്ലെങ്കിലും ഇവിടെ വന്നുകഴിഞ്ഞാൽ പിന്നെ സഞ്ചാരികൾ മുത്തങ്ങ കാണാതെ മടങ്ങില്ല. പ്രത്യേകിച്ച് വയനാടിനെ അറിഞ്ഞ് കാണാനായി എത്തുന്നവർ.

എന്താണ് മുത്തങ്ങ വന്യജീവി സങ്കേതത്തെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നത് എന്നു ചോദിച്ചാൽ അതിനു ഉത്തരങ്ങൾ നിരവധിയുണ്ട്. കാട്ടിലെ വഴിയിലൂടെ കാടിന്‍റെ കാഴ്ചകൾ കണ്ടുള്ള യാത്രയും വന്യമൃഗങ്ങളും അത് തരുന്ന സന്തോഷവും ഒക്കെ ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു. പ്രത്യേകിച്ച് ബാംഗ്ലൂർ ഉൾപ്പെടെയ കര്‍ണ്ണാടകയുടെ വിവിഘ ഭാഗങ്ങളിൽ നിന്നും വയനാട് സന്ദർശിക്കാനെത്തുന്നവർക്ക്.

Muthanga Wildlife Sanctuary

ബാംഗ്ലൂര്‍- മൈസൂർ എക്സ്പ്രസ് വേ വന്നോടെ ഈ റൂട്ടിലെ യാത്ര എളുപ്പമായതും യാത്രക്കാരെ ഇവിടേക്ക് ആകർഷിക്കുന്നു. നേരത്തെ മൂന്നുമുതല്‍ നാല് മണിക്കൂര്‍ വരെയാണ് മൈസൂരു - ബെംഗളൂരു യാത്രയ്ക്കായി വേണ്ടിവന്ന് അതിവേഗ പാത വന്നതോടെ ഒന്നര മണിക്കൂറായി ചുരുങ്ങിയതോടെ വയനാട് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കിയിരുന്നു.

മുത്തങ്ങ വൈൽഡ് ലൈഫ് സാങ്ച്വറി

കേരള, കര്‍ണ്ണാടക , തമിഴ്നാട് എന്നീ മൂന്നു സംസ്ഥാനങ്ങളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന മുത്തങ്ങയ്ക്ക് 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. കര്‍ണ്ണാടകയിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ വനമേഖലയുമായും തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും
ഇത് ബന്ധപ്പെട്ടിരിക്കുന്നു.

കടുവ, പുലി, ആന. മാനുകള്‍, കാട്ടുപോത്ത് എന്നിങ്ങനെ നിരവധി മൃഗങ്ങളെ ഇവിടെ കാണാം. ഇവയെ അവയുടെ ആവാസവ്യവസ്ഥയിൽ കാണാൻ സാധിക്കുന്ന മുത്തങ്ങയിലേക്ക് സഞ്ചാരികൾ എത്തുന്നതിന് പിന്നലെ കാരണങ്ങളിലൊന്ന് ഈ കാഴ്ചകൾ തന്നെയാണ്. 'പ്രോജക്ട് എലിഫന്റി'ന്റെ ഭാഗം കൂടിയാണ് മുത്തങ്ങ.

മുത്തങ്ങ വൈൽഡ് ലൈഫ് സഫാരി

മുത്തങ്ങയിലെ പ്രധാനപ്പെട്ട മറ്റൊരാകർഷണം കാടിന്‍റെ കാഴ്ചകൾ കണ്ട് വനത്തിനുള്ളിലൂടെയുള്ള സഫാരി ആണ്. വനംവകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തുന്ന സഫാരിയിൽ കാടിനുള്ളിലേക്ക് പോകാനാണ് സഞ്ചാരികൾ കൂടുതലും വരുന്നത്. വയനാട് വന്യജീവി സങ്കേതത്തിനുള്ളിലൂടെയുള്ള യാത്രയ്ക്ക് ഒരു മണിക്കൂർ ദൈർഘ്യമുണ്ട്.

രാവിലെയും വൈകിട്ടുമാണ് സഫാരി സമയം. രാവിലെ 7.00 മണി മുതൽ 10 മണി വരെയും തുടർന്ന് വൈകിട്ടും സഫാരി നടത്താം. നാല് മിനി ബസുകളിലും ജീപ്പുകളിലുമായാണ് സഫാരി നടത്താൻ കഴിയുക. കുട്ടികൾക്ക് 150 രൂപ, മുതിർന്നവർക്ക് 300 രൂപ, വിദേശികൾക്ക് 600 രൂപാ എന്നിങ്ങനെയാണ് നിരക്ക്. കടുവയും പുലിയും ഒഴികെയുള്ള മൃഗങ്ങളെ യാത്രയിൽ എളുപ്പം കാണാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+