ദസറ ആഘോഷത്തിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ് മൈസൂർ നഗരം. ഒരു നാടോടിക്കഥയിൽ നിന്നിറങ്ങി വന്ന പോലെ, അല്ലെങ്കിൽ സ്വപ്നത്തിൽ നിന്നും എടുത്തുവെച്ചതുപോലെയുള്ള, പകരം വയ്ക്കാനാവാത്ത, ഒന്നിനോടും താരതമ്യപ്പെടുത്താൻ സാധിക്കാത്തത്രയും ഭംഗിയിലാണ് നഗരമുള്ളത്. വൈകുന്നേരമാകുമ്പോഴേയ്ക്കും മൈസൂർ കൊട്ടാരവും നഗരം മുഴുവനും അലങ്കാരങ്ങളാൽ നിറഞ്ഞു തെളിഞ്ഞു നിൽക്കുന്നത് കാണാം.
പത്ത് ദിവസത്തെ ദസറ നവരാത്രി ആഘോഷങ്ങൾ കാണാനും കേട്ടറിഞ്ഞ കൗതുകം നേരിട്ടു കണ്ടു മനസ്സിലാക്കുവാനും ആയിരക്കണക്കിന് ജനങ്ങളാണ് മൈസൂരിലെത്തുന്നത്. നഗരം ചുറ്റിക്കണ്ടും കൊട്ടാരവും മറ്റു കാഴ്ചകളും കണ്ട് സ്ഥലം വിടുന്നതിനു മുൻപേ ഇവിടെ തീർച്ചയായും പോയിരിക്കേണ്ട ഒരു യാത്രയുണ്ട്. അത് നഗരം ചുറ്റിയുള്ള ബസ് യാത്രയാണ്. അംബാരി ദസറ യാത്ര എന്ന പേരിലുള്ള ഈ യാത്രയിൽ ഡബിൾ ഡെക്കർ ബസിൽ മൈസൂരിന്‍റെ ദസറക്കാലത്തെ രാത്രി കാഴ്ചയാണ് കാത്തിരിക്കുന്നത്.

കർണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‍മെന്‍റ് കോർപ്പറേഷന്‍റെ ഹോപ്പ് ഓൺ, ഹോപ്പ് ഓഫ് ബസ് സർവീസായ അംബാരി ഡബിൾ ഡെക്കർ ബസാണ് ഇപ്പോൾ മൈസൂരിലെ ഏറ്റവും വലിയ ആകർഷണം,. വൈദ്യുത ദീപങ്ങളാൽ അലംകൃതമായ മൈസൂർ നഗരത്തിന്റെ രാത്രി കാഴ്ച ഡബിൾ ഡെക്കർ ബസിൽ കാണാം. 40 പേർക്ക് വീതം ഇരിക്കാവുന്ന ബസിൽ താഴത്തെ നിലയിൽ 25 പേർക്കും മുകളിലെ തുറന്ന നിലയിൽ 20 പേർക്ക് വീതവും ഇരിക്കാം. ഈ ബസിന്‍റെ താഴത്തെ നില എസിയാണ്. വൈകിട്ട് 7.00 മുതൽ 10.30 വരെ മൈസൂരിലെ റോഡുകളും സർക്കിളുകളും ദീപങ്ങളാല്‍ അലങ്കരിച്ചിരിക്കും.
മൈസൂർ ഇല്യൂമിനേഷൻ ടൂർ
വൈകിട്ട് 6.30, 8.00, 9.30 എന്നിങ്ങനെ മൂന്ന് ട്രിപ്പുകളാണ് അംബാരി ഡബിൾ ഡെക്കർ ബസ് നടത്തുക. ഒരു ബസിൽ ഒരു സമയം രണ്ടു ഡെക്കുകളിലുമായി 45 പേർക്കു വീതം ആറു ബസുകളിലായി ആകെ 1620 പേർക്ക് ഒരു ദിവസം ഈ യാത്ര നടത്താം. മുകൾ നിലയിൽ 500 രൂപയും താഴത്തെ നിലയിൽ 250 രൂപയുമാണ് നിരക്ക്. നേരത്തെ മുകള്‍ നിലയിലും 250 രൂപയായിരുന്നുവെങ്കിലും അപ്പർ ഡെക്കിന് ആവശ്യക്കാർ ഏറിയതിനെ തുടർന്ന് 500 രൂപയാക്കി വർധിപ്പിക്കുകയായിരുന്നു.

മയൂര ഹൊയ്സാല ഹോട്ടലിൽ നിന്നും ആരംഭിക്കുന്ന അമ്പാരി സർവീസുകൾ ഓൾഡ് ഡിസി ഓഫീസ്, ക്രോഫോർഡ് ഹാൾ, ഒആർഐ, സെൻട്രൽ ലൈബ്രറി, രാമസ്വാമി സർക്കിൾ, സംസ്കൃതം പാഠശാല, പാലസ് സൗത്ത് ഗേറ്റ്, ജയമാർത്താണ്ഡ ഗേറ്റ്, ഹാർഡിഞ്ച് സർക്കിൾ (ജയചാമരാജ വാഡിയാർ സർക്കിൾ), കെആർ സർക്കിൾ, സയ്യാജി റാവു റോഡ്, ആയുർവേദ കോളേജ് സർക്കിൾ എന്നീ റൂട്ടുകളിൽ സഞ്ചരിച്ച് നഗരം ചുറ്റും. തുടർന്ന് മയൂര ഹൊയ്സാല ഹോട്ടലിലെ സ്റ്റാർട്ടിംഗ് പോയിന്റിലേക്ക് മടങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
താല്പര്യമുള്ളവർക്ക് ടിക്കറ്റുകൾ ഓണ്‍ലൈൻ ആയി ബുക്ക് ചെയ്യാം. അഞ്ച് വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് മുഴുവൻ ടിക്കറ്റ് നിരക്കും നല്കേണ്ടതുണ്ട്.
വരുന്ന നവംബർ 4 ശനിയാഴ്ച വരെ അംബാരി ഡബിൾ ഡെക്കർ ബസിൽ മൈസൂർ ഇല്യൂമിനേഷൻ ടൂർ നടത്തുമെന്നാണ് കെഎസ്ടിഡിസി അറിയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0821-2423652/ 8970656400 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












