മൈസൂർ ദസറ: വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ച മൈസൂർ കൊട്ടാരം, സ്വർണ്ണ വിഗ്രഹം ആനപ്പുറത്തേറ്റി കൊണ്ടുപോകുന്ന നഗരം ചുറ്റല്‍, ഉറക്കമോ ക്ഷീണമോ ഇല്ലാതെ രാവും പകലും ആഘോഷിക്കുന്ന ജനങ്ങളും ചേരുന്ന ദസറക്കാലം മൈസൂരിന് വേറെ വൈബ് തന്നെയാണ്. ലക്ഷക്കണക്കിന് ജനങ്ങൾ കാത്തിരുന്ന് നാളുകളെണ്ണിയിരിക്കുന്ന ദാസറക്കാലത്തിലേക്ക് ഇനി ദിവസങ്ങളുടെ അകലമേയുള്ളൂ. ഒരിക്കൽ കണ്ടാൽ ജീവിതകാലം മുഴുവൻ മനസ്സില്‍ സൂക്ഷിക്കാൻ പറ്റിയ ഓർമ്മകൾ ദസറ നല്കും.
ഈ വർഷത്തെ മൈസൂർ ദസറ ആഘോഷങ്ങൾക്ക് ഒക്ടോബർ 15 ഞായറാഴ്ച തുടക്കമാകും.24 വരെ നീണ്ടു നിൽക്കുന്ന പത്ത് ദിവസ ആഘോഷങ്ങൾക്ക് ലക്ഷക്കണക്കിന് ജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. കർണ്ണാടകയുടെ സംസ്ഥാന ആഘോഷം കൂടിയാ ദസറക്കാലം സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തും വലിയ രീതിയിൽ കൊണ്ടാടും. ഈ വർഷം 414-ാമത് ദസറയാണ് ആഘോഷിക്കുന്നത്. മൈസൂർ ദസറ 2023 ആഘോഷങ്ങളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

PC:vivek vk/Unsplash
നവരാത്രി ആഘോഷങ്ങളിൽ ഏറ്റവും കളർഫുൾ ആഘോഷം നടക്കുന്നതും മൈസൂരിലാണ്. കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മാത്രമല്ല, വിദേശത്തു നിന്നുവരെ ഇവിടുത്തെ ദസറ ആഘോഷം കാണാൻ ആളുകൾ എത്തുന്നു. മലയാളികൾ കൂടുതൽ എത്തുന്നതും മൈസൂരിലെ ദസറക്കാലത്താണ്.
മൈസൂർ ദസറ 2023 പ്രധാന തിയതികൾ
2023 ഒക്ടോബർ 15 ഞായറാഴ്ച പ്രശസ്ത കന്നഡ സംഗീതസംവിധായകനും ഗാനരചയിതാവുമായ ഹംസലേഖ ചാമുണ്ഡി ഹിൽസിൽ ഈ വർഷത്തെ ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ദസറ ആഘോഷത്തിൽ പൊതുവേ ശാന്തമായ മൈസൂർ നഗരം ആഘോഷങ്ങളുടെയും അലങ്കാരങ്ങളുടെയും നഗരമായി മാറും. വളരെ വ്യത്യസ്തമായ പരിപാടികൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, കലാകായിക മത്സരങ്ങൾ, എഴുന്നള്ളത്തുകൾ തുടങ്ങിയ കാര്യങ്ങൾ ദസറയുടെ ഭാഗമായി നടക്കും.

PC: https://www.mysoredasara.gov.in
മൈസൂർ കൊട്ടാരം- അലങ്കാരം
97,000 ൽ അധികം വൈദ്യുത ബൾബുകളാൽ മൈസൂർ കൊട്ടാരം ദസറാ സമയത് അലങ്കരിക്കും. വൈകുന്നേരം മുതൽ മൈസൂരിന്‍റെ ഹൃദയഭാഗത്ത് തെളിഞ്ഞു നിൽക്കുന്ന കൊട്ടാരത്തിന്റെ കാഴ്ച ഒരിക്കലെങ്കിലും കാണേണ്ടതു തന്നെയാണ്. ഒക്ടോബർ 15 മുതൽ 23 വരെ രാത്രി 7.00 മുതൽ 9.00 വരെയും 24 വിജയദശമി ദിനത്തിൽ വൈകുന്നേരം രാത്രി 7.00 മുതൽ 10 മണി വരെയും കൊട്ടാരം വൈദ്യുത ദീപങ്ങളാൽ അലംകൃതമായി തെളിഞ്ഞു നിൽക്കും .
ദസറയുടെ സാംസ്കാരിക ആഘോഷങ്ങൾ മൈസൂർ കൊട്ടാരത്തിലും ഭക്ഷണ മേള ഹുന്‍സൂറ്‍ റോഡിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗ്രൗണ്ടിലും യൂത്ത് ദസറ മൈസൂർ യൂണിവേഴ്സിറ്റിയിലെ ഓപ്പൺ എയർ തിയേറ്ററിലും ഫിലിം ഫെസ്റ്റിവൽ കർണ്ണാടക കലാ മന്ദിരയിലും പുഷ്പമേള കുപ്പണ്ണ പാർക്കിലും ദസറ എക്സിബിഷൻ കൊട്ടാരത്തിനു സമീപത്തുള്ള എക്സിബിഷൻ ഗ്രൗണ്ടിലും, പരേഡ് ഗ്രൗണ്ടിൽ ടോർച്ച് ലൈറ്റ് പരേഡും നടക്കും.

PC:www.mysoredasara.gov.in
മൈസൂർ ദസറ 2023 - പ്രധാന ആഘോഷങ്ങളും തിയതിയും
പ്രധാന ദസറ ആഘോഷങ്ങൾ ഒക്ടോബർ 15 ന് ആരംഭിച്ച് വിജയ ദശമി ദിനത്തിൽ ഒക്ടോബർ 24 ന് ജംബോ സവാരിയോടെ സമാപിക്കും
എയർ ഷോ- ഒക്ടോബർ 23ന് വൈകിട്ട് 4.00 മുതൽ 5.00 മണി വരെ ബന്നിമണ്ടപ്പ് ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ നടക്കും. എയർ ഷോ റിഹേഴ്സൽ ഒക്ടോബർ 22ന് ഇതേ സ്ഥലത്തുവെച്ചു തന്നെ നടക്കും.
ദസറ ഫിലിം ഫെസ്റ്റിവൽ-ഒക്ടോബർ 16-22 വരെ INOX, ഡിആർസി എന്നിവിടങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ 112 സിനിമകൾ പ്രദർശിപ്പിക്കും
യുവ ദസറ- ഒക്ടോബർ 18 മുതൽ 21 വരെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ യുവദസറ നടക്കും.
മഹാനവമിയും ആയുധ പൂജയും ഒക്ടോബർ 23നും ഒക്ടോബർ 24ന് വിജയദശമിയും ആഘോഷിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












