Search
  • Follow NativePlanet
Share
» »ദസറ ആഘോഷത്തിനൊരുങ്ങി മൈസൂർ, ദീപാലങ്കാരങ്ങളിൽ കൊട്ടാര നഗരം..പ്രതീക്ഷയോടെ വിനോദസഞ്ചാര മേഖല

ദസറ ആഘോഷത്തിനൊരുങ്ങി മൈസൂർ, ദീപാലങ്കാരങ്ങളിൽ കൊട്ടാര നഗരം..പ്രതീക്ഷയോടെ വിനോദസഞ്ചാര മേഖല

ദസറയെന്നാൽ മൈസൂർ ആണ്. ഇന്ത്യയിലെ നവരാത്രി ആഘോഷങ്ങളിൽ ഏറ്റവും കളർഫുൾ ആഘോഷം എവിടെയെന്ന് ചോദിച്ചാൽ മൈസൂർ അല്ലാതെ അതിനു മറ്റൊരു ഉത്തരമില്ല. ചാമുണ്ഡി കുന്നിൻ മുകളിൽ തെളിയുന്ന ദസറ ആഘോഷം നീണ്ടു നിൽക്കുന്നത് പത്ത് ദിവസമാണ്. ദസറക്കാലത്ത് വന്നാൽ മൈസൂരിനെയും ഇവിടുത്തെ കൊട്ടാരങ്ങളെയും ഏറ്റവും മനോഹരമായ രൂപത്തിൽ കാണാനും അറിയാവാനും സാധിക്കും.

വീണ്ടും ഒരു ദസറക്കാലം ഇതാ വന്നിരിക്കുകയാണ്. കൊട്ടാരങ്ങളുടെ നാടായ മൈസൂരിൽ ദസറ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മൈസൂരിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സീസൺ കൂടിയാണ് ദസറയെന്നതിനാൽ വിനോദസഞ്ചാര മേഖലയും ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. നാട്ടിൽ നിന്നും മറുനാട്ടിൽ നിന്നുമെല്ലാമായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഈ ദിവസങ്ങളിൽ മൈസൂരിലേക്ക് എത്തുന്നത്.

u Dasara 2024 10 Days Celebratins Start On October 3

മൈസൂർ ദസറ 2024

ഈ വർഷത്തെ ദസറ ആഘോഷങ്ങൾ ഒക്ടോബർ 3 വ്യാഴാഴ്ച ചാമുണ്ഡി ഹിൽസിൽ ആരംഭിക്കും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ദസറ വിജയദശമി ദിവസമായ ഒക്ടോബർ 12 ശനിയാഴ്ച അവസാനിക്കും. ദസറയുടെ ഏറ്റവും വലിയ ആഘോഷങ്ങള് നടക്കുന്നത് അവസാന ദിവസമാണ്. ജംബൂ സവാരി, ടോർച്ച് ലൈറ്റ് പരേഡ് എന്നിവ ഈ ദിവസത്തെ ആകർഷണങ്ങളാണ്. പത്താം ദിവസം മൈസൂർ കൊട്ടാരത്തിൽ നിന്ന് ആരംഭിച്ച് ബന്നിമണ്ഡപിൽ സമാപിക്കുന്ന ഗംഭീരമായ ഘോഷയാത്ര നടക്കും.

ദസറ ആഘോഷങ്ങളുടെ ഭാഗമായി നഗരം മൊത്തത്തിൽ ഉണർന്നു കഴിഞ്ഞു. വൈദ്യുത ദീപാലങ്കാരങ്ങളാൽ നഗരം മിന്നിത്തിളങ്ങാൻ ഇനി വലിയ കാത്തിരിപ്പ് വേണ്ട. കൊട്ടാരത്തിലും ദസറ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. റോഡുകള് നന്നാക്കിയും ചുവരുകളിൽ ചായം പൂശിയും കവലകളിൽ വൈദ്യുത ദീപാലങ്കാരങ്ങൾ സജ്ജമാക്കിയുമെല്ലാം ഒരുക്കങ്ങൾ പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.

യുവദസറ, കര്‍ഷകദസറ, ദസറപ്രദര്‍ശനം, സിനിമാപ്രദര്‍ശനം, കായികമേള തുടങ്ങിയ ദസറയുടെ ഭാഗമായുള്ള പരിപാടികളും ഉണ്ട്. വിവിധ കലാപരിപാടികൾ നടക്കുന്ന യുവസംഭ്രമപരിപാടിക്ക് തുടക്കമായിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mysore dasara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+