മൈസൂരു ദസറ.. ലോകം മുഴുവൻ കൊട്ടാരങ്ങളുടെ നഗരമായ മൈസൂരിനെ ഉറ്റുനോക്കുന്ന സമയം. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള ആഘോഷങ്ങളും ഒത്തുചേരുന്ന കൊട്ടാരങ്ങളുടെ നഗരത്തിൽ ലോകമെമ്പാടു നിന്നും സഞ്ചാരികൾ എത്തിച്ചേരുന്ന ദിവസങ്ങൾ. ഇന്ത്യയിൽ വേറോരു നാടിനും അവകാശപ്പെടുവാൻ സാധിക്കാത്ത തരത്തിലുള്ള ഗംഭീരമായ ആഘോഷങ്ങളാണ് ദസറക്കാലത്തെ പത്ത് ദിവസം ഇവിടെയുള്ളത്. പ്രായവ്യത്യാസമില്ലാതെ, മതത്തിന്‍റെയോ നിറത്തിന്‍റോയോ ഒന്നും വ്യത്യാസമില്ലാതെ ഒരു നാട് ഒന്നടങ്കം ദസറ ആഘോഷിക്കുകയാണ്.
പ്രൗഢിയും പ്രതാപവും ചേരുന്ന ഘോഷയാത്രകളും ആനപ്പുറത്ത് സ്വർണ്ണ വിഗ്രഹം ഏറ്റിയുള്ള യാത്രയും, ജംബോ സവാരിയും സാംസ്കാരിക പരിപാടികളും പ്രദർശനങ്ങൾ, പരേഡുഖൽ, മേളകൾ, വിനോദയാത്രകൾ എന്നിങ്ങനെ ദസറയെന്ന ആഘോഷത്തെ ചുറ്റിപ്പറ്റി മറ്റൊരു ലോകം തന്നെ ഇവിടെ സൃഷ്ടിക്കപ്പെടുകയാണ് ഈ പത്തു ദിവസങ്ങളിൽ. ജീവിതത്തിലൊരിക്കലെങ്കിലും കാണേണ്ട ആഘോഷങ്ങളിലൊന്നായി പലരും ദസറയെ തിരഞ്ഞെടുക്കുന്നതും മറ്റൊന്നുംകൊണ്ടല്ല.
മൈസൂർ ദസറ 2024
ഈ വർഷത്തെ മൈസൂർ ദസറ ആഘോഷങ്ങൾക്ക് ഒക്ടോബർ 3 വ്യാഴാഴ്ച ആരംഭിച്ച് 12 ശനിയാഴ്ച വരെ നീണ്ടുനിൽക്കും. നവരാത്രിയുടെ ഓരോ ദിവസങ്ങളിലും വ്യത്യസ്തമായ ചടങ്ങുകളും പൂജകളും ഇവിടെ നടക്കും. ആദ്യത്തെ മൂന്നു ദിവസങ്ങൾക്കു ശേഷമാണ് പ്രധാന ചടങ്ങുകൾ നടക്കുക.
ഒക്ടോബർ 3 വ്യാഴാഴ്ച
നൈസൂർ ദസറ ആഘോഷങ്ങളുടെ തുടക്കം ഒക്ടോബർ 3 വ്യാഴാഴ്ചയാണ്. ഈ ദിവസം ശരണ നവരാത്രി ആരംഭം എന്നാണ് പറയുന്നത്. ചാമുണ്ഡി ഹിൽസിലെ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ 10:15 മുതൽ 10:36 വരെ ശൈലവ്രതവും പൂജകളും നടക്കും, ചാമുണ്ഡേശ്വരി ദേവിക്ക് ചാമുണ്ഡി കുന്നിൻ മുകളിൽ പൂജ അർപ്പിക്കുന്നോടെയാണ് ദസറ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. വൈകുന്നേരം 6:30 മുതൽ 7:15 വരെ കൊട്ടാരത്തിൽ പൂജ നടക്കും, തുടർന്ന് മൈസൂർ കൊട്ടാരത്തിൽ സാംസ്കാരിക പരിപാടിളുടെ ഉദ്ഘാടനം.
ഒക്ടോബർ 4-7 വരെ
ഒക്ടോബർ 4 വെള്ളിയാഴ്ച ബ്രഹ്മചാരിണി
തിഥി - ദ്വിതീയ
ഒക്ടോബർ 5 ശനിയാഴ്ച ചന്ദ്രഘണ്ടാ
തിഥി - തൃതീയ
ഒക്ടോബർ 6 ഞായറാഴ്ച - കൂഷ്മാണ്ട
തിഥി - ചതുർത്ഥി
ഒക്ടോബർ 7 തിങ്കളാഴ്ച -സ്കന്ദ മാതാ
തിഥി - പഞ്ചമി
ഒക്ടോബർ 8 ചൊവ്വാഴ്ച- കാത്യായിനി - സരസ്വതി പൂജ (മൂലം നക്ഷത്രത്തിൽ സരസ്വതി പൂജ ആരംഭിക്കുന്നു.
തിഥി - ഷഷ്ഠി
ഒക്ടോബർ 9 ബുധനാഴ്ച- കാള രാത്രി - മഹിഷാസുര സംഹാര തിഥി - സപ്തമി.
ഒക്ടോബർ 10-12
ഒക്ടോബർ 10- വ്യാഴാഴ്ച - ദുർഗാഷ്ടമി - സിദ്ധി ധാത്രി
തിഥി - അഷ്ടമി
ഒക്ടോബർ 11 വെള്ളിയാഴ്ച മഹാ നവമി - ആയുധ പൂജേ ഗജശ്വധി പൂജേ ഹയഗ്രീവ പൂജേ അമലു ദേവതാ പൂജേ മഹാഗൗരി
തിഥി - നവമി.
ഒക്ടോബർ 12 ശനിയാഴ്ച - ഉച്ചകഴിഞ്ഞ് 1:46 മുതൽ 2:08 വരെ വിജയ ദശമി (മകര ലഗ്നം). മുഖ്യമന്ത്രിയുടെ നന്ദി ധ്വജ പൂജ
തിഥിയുടെ - ദശമി.
വൈകുന്നേരം 4:30 മുതൽ 5:00 വരെ ശുഭ മീന ലഗ്നത്തിൽ, കര്ണ്ണാടക മുഖ്യമന്ത്രിയുടെ പുഷ്പാർച്ചന. മന്ത്രിയും വിശിഷ്ട വ്യക്തികളും ജാംബൂ സവാരിയെ അനുഗമിക്കുന്നതും ഇതിന്റെ ഭാഗമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













