Search
  • Follow NativePlanet
Share
» »മൈസൂര്‍ ദസറയുടെ വിശേഷങ്ങള്‍

മൈസൂര്‍ ദസറയുടെ വിശേഷങ്ങള്‍

By Maneesh

ഇന്ത്യയിലെ തന്നെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായ മൈസൂര്‍ ദസറ ഈ വര്‍ഷം സെപ്തംബര്‍ 25 മുതല്‍ പത്ത് ദിവസമാണ്
ആഘോഷിക്കപ്പെടുന്നത്. എല്ലാവര്‍ഷവും നവരാത്രി നാളുകളിലാണ് മൈസൂര്‍ ദസറ ആഘോഷിക്കപ്പെടാറുള്ളത്.

ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും നിരവധി ആളുകളാണ് ദസറാനാളുകളില്‍ മൈസൂരില്‍ എത്തിച്ചേരുന്നത്. മൈസൂരിലെ ദസറാ
വിശേഷങ്ങള്‍ സ്ലൈഡുകളിലൂടെ വായിച്ച് മനസിലാക്കാം.

മൈസൂർ ദസറ

മഹിഷാസുരവധം

മഹിഷാസുരവധം

തിന്മയ്ക്ക് മേൽ നന്മ വിജയം നേടിയതിന്റെ അനുസ്മരണമാണ് ദസറ ആഘോഷത്തിന് പിന്നിൽ. ചാമുണ്ഡേശ്വരി എന്ന ദുർഗാദേവി മഹിഷാസുരൻ എന്ന അസുരനെ വധിച്ചതിന്റെ അനുസ്മരണം ആണ് ഇത്. ഒരു കാർഷിക ഉത്സവം കൂടിയാണ് ഇത്.

Photo Courtesy: BrooklynMuseumBot

മഹിഷാസുരൻ

മഹിഷാസുരൻ

മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് മുന്നിൽ നിർമ്മിച്ചിട്ടുള്ള മഹിഷാസുരൻ എന്ന അസുരന്റെ സിമന്റ് പ്രതിമ.

Photo Courtesy: Ramesh NG

വിജയദശമി

വിജയദശമി

വിജയദശമി നാളിൽ ആണ് മൈസൂരിൽ ദസറ ആഘോഷിക്കുന്നത്.

Photo Courtesy: Ramakrishna Reddy Y

പേരിനു പിന്നിൽ

പേരിനു പിന്നിൽ

മഹിഷാസുരന്റെ പേരിൽ നിന്നാണ് മൈസൂർ എന്ന പേരുണ്ടായതെന്നാണ് പറയപ്പെടുന്നത്. മഹിഷാസുരന്റെ ഊരാണത്രെ മൈസൂർ ആയത്.

Photo Courtesy: Potato Potato

പ്രത്യേക പൂജകൾ

പ്രത്യേക പൂജകൾ

വോഡയാർ രാജകുടുംബം മൈസൂരിന് അടുത്തുള്ള ചാമുണ്ഡി മലയിൽ സ്ഥിതി ചെയ്യുന്ന ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ചെന്ന് പ്രത്യേക പൂജകൾ നടത്തിയാണ് മൈസൂർ ദസറ ആഘോഷം ആരംഭിക്കുന്നത്.

Photo Courtesy: Sanjay Acharya

ദർബാർ

ദർബാർ

പൂജകൾക്ക് ശേഷം മൈസൂരിലെ അംബ‌വിലാസ് കൊട്ടാരത്തിൽ രാജകുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കും വേണ്ടി പ്രത്യേക ദർബാർ നടത്തും.
Photo Courtesy: Pramukh Arkalgud Ganeshamurthy

മഹാനവമി

മഹാനവമി

ദസറയുടെ ഒൻപതാം ദിവസമായ മഹാനവമിയിൽ രാജാവിന്റെ പൂജിച്ച വാൾ ആനകളും ഒട്ടകങ്ങളും പങ്കെടുക്കുന്ന ഘോഷയാത്രയിൽ ആനയിക്കുകയാണ് പതിവ്.

ഒരു ലക്ഷം വിളക്ക്

ഒരു ലക്ഷം വിളക്ക്

ഒരു ലക്ഷം വൈദ്യുതി വിളക്കുകൾകൊണ്ട് അലങ്കരിച്ച മൈസൂർ കൊട്ടാരമാണ് ദസറയൢ മൈസൂരിൽ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന പ്രധാന കാര്യം.

Photo Courtesy: Ananth BS

പ്രതിബിംബം

പ്രതിബിംബം

പ്രകാശപൂരിതമായ മൈസൂർ കൊട്ടാരത്തിന്റെ പ്രതിബിംബം ജലാശയത്തിൽ തെളിഞ്ഞിരിക്കുന്നു. മൈസൂരിലെ ദസറാ കാഴ്ചകളിൽ ഒന്ന്.

ജംബു സവാരി

ജംബു സവാരി

ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവും വഹിച്ചുള്ള ജംബു സവാരിയാണ് ദസറയുടെ മറ്റൊരു ആകര്‍ഷണം. ഗജവീരന്മാരും ഒട്ടകങ്ങളും കുതിരകളു അണിനിരക്കുന്ന ഈ സവാരി മൈസൂര്‍ കൊട്ടാരത്തില്‍ നിന്നാരംഭിച്ച് ഐതിഹ്യപ്രാധാന്യമുള്ള ബന്നിമണ്ഡയില്‍ സമാപിക്കും.

Photo Courtesy: Navrooz Singh

ആൾക്കൂട്ടം

ആൾക്കൂട്ടം

ആൾക്കൂട്ടത്തിന്റെ ആഘോഷം കൂടിയാണ് ജംബുസാവാരി സ്ത്രീകളും കുട്ടികളും അടങ്ങുന്ന ലക്ഷക്കണക്കിന് ആളുകൾ ഈ ഘോഷയാത്രയിൽ പങ്കെടുക്കാറുണ്ട്.

Photo Courtesy: Navrooz Singh

ബന്നിമണ്ഡ

ബന്നിമണ്ഡ

ബന്നിമണ്ഡയിലാണ് ജംബുസവാരി അവസാനിക്കുന്നത്. ഘോഷയാത്രയുടെ അന്ത്യം വിളംബരം ചെയ്ത് ബന്നിമണ്ഡപയിലെ പച്ചപ്പുല്‍ നിറഞ്ഞ മൈതാനിയില്‍ ദീപശിഖ പ്രയാണവുമുണ്ടാകും.

ബന്നിമരം

ബന്നിമരം

മഹാഭാരത കാലത്ത് പാണ്ഡവൻ‌മാർ അജ്ഞാതവാസത്തിനിടെ തങ്ങളുടെ ആയുധങ്ങൾ ഒളിപ്പിച്ചു വച്ചത് ഈ മരങ്ങൾക്കിടയിലാണെന്നാണ് ഐതീഹ്യം. ഏത് യുദ്ധം തുടങ്ങുന്നതിനു മുമ്പും വിജയത്തിനായി രാജക്കന്‍മാര്‍ ബന്നി മരങ്ങളില്‍ പൂജ ചെയ്തിരുന്നു എന്നത് ചരിത്രം.


Photo Courtesy: itslife

ദസറ എക്സിബിഷൻ

ദസറ എക്സിബിഷൻ

മൈസൂരിന്റെ സാംസ്കാരിക സമ്പന്നത പ്രദർശിപ്പിച്ചിരിക്കുന്ന ഇടമാണ് ദസറ എക്സിബിഷൻ ഹാൾ. മൈസൂർ കൊട്ടാരത്തിന്റെ മുന്നിലെ മൈതാനത്തിലാണ് ഈ ഹാൾ ഒരുക്കിയിരിക്കുന്നത്. കരകൗശല വസ്തുക്കളും മറ്റും സഞ്ചാരികൾക്ക് ഇവിടെ നിന്ന് വാങ്ങിക്കുകയും ചെയ്യാം

Photo Courtesy: Ramakrishna Reddy Y

മല്ലയുദ്ധം

മല്ലയുദ്ധം

മൈസൂർ ദസറയുടെ മറ്റൊരു ആകർഷണമാണ് മല്ലയുദ്ധം. ഈ വർഷം സെപ്തംബർ 30 ഒക്ടോബർ ഒന്ന് എന്നീ ദിവസങ്ങളിലാണ് മല്ലയുദ്ധം നടക്കുന്നത്.

രംഗയാന

രംഗയാന

ദസറാനാളുകളിൽ മൈസൂരിൽ അവതരിപ്പിക്കാറുള്ള രംഗയാന എന്ന് അറിയപ്പെടുന്ന പുരാതന നാടകങ്ങൾ

Photo Courtesy: Bhuvan N

കലാസന്ധ്യ

കലാസന്ധ്യ

മൈസൂര്‍ ദസറക്ക് എത്തുന്നവരുടെ കണ്ണിനും കാതിനും കുളിര്‍മയേകാന്‍ സംഗീതകച്ചേരികളും നൃതനൃത്യങ്ങളും ഒരുക്കാറുണ്ട്.

Photo Courtesy: Kalyan Kanuri

ഗോൾഡ്കാർഡ്

ഗോൾഡ്കാർഡ്

മൈസൂർ ദസറയ്ക്ക് വലിയ ജനതിരക്കായിരിക്കും. എന്ന സൗകര്യപ്രധമായ സ്ഥലത്ത് ഇരുന്ന് ദസറ കാണാൻ 7500 രൂപയുടെ ഗോൾഡ് കാർഡ് എടുത്താൽ മതിയാകും. ഗോൾഡ് കാർഡിനേക്കുറിച്ച് മനസിലാക്കാം

Photo Courtesy: Kalyan Kanuri

താമസിക്കാൻ

താമസിക്കാൻ

മൈസൂർ ദസറയ്ക്ക് പങ്കെടുക്കാൻ പോകുന്നവർ താമസിക്കാൻ മികച്ച സ്ഥലമാണ് തേടുന്നതെങ്കിൽ ഹോട്ടലുകൾ ഇപ്പോഴെ ബുക്ക് ചെയ്യാം
Photo Courtesy: Navrooz Singh

മൈസൂരിൽ എത്തിച്ചേരാൻ

മൈസൂരിൽ എത്തിച്ചേരാൻ

മൈസൂരിലേക്ക് റോഡ് മാർഗം എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർ വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ട്രെയിൻമാർഗം എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക

Photo Courtesy: Kalyan Kanuri

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+