വേനലവധിക്കാലത്ത് എല്ലാ ദിവസവും തിരക്കാണ്. അവധി ആഘോഷിക്കാനുള്ള യാത്രകളും വീടുകളിലേക്കുള്ള മടക്കവും കൂട്ടുകാർക്കൊപ്പമുള്ള അടിച്ചുപൊളി ട്രിപ്പുകളും ഒക്കെയായി എല്ലാവരും യാത്ര ചെയ്യുന്ന സമയം. കുറഞ്ഞ ചെലവ് നോക്കി ട്രെയിൻ യാത്രകളെയാണ് ഭൂരിഭാഗവും ആശ്രയിക്കുന്നത്. ഈ സമയത്ത് പ്രത്യേക ട്രെയിന്‍ സർവീസുകളും റെയിൽവേ രാജ്യത്തുടനീളം നടത്തുന്നു.
ഇപ്പോഴിതാ, അവധിക്കാലത്തെ ട്രെയിൻ യാത്രാ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയില്‍വേ പുതിയൊരു സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നാഗർകോവിൽ- ചെന്നൈ റൂട്ടിൽ ആണ് ഈ സ്പെഷ്യൽ ട്രെയിന്‍ സർവീസ് നടത്തുക. ഏപ്രിൽ മാസത്തിലെ നാഗർകോവിൽ- ചെന്നൈ സ്പെഷ്യൽ ട്രെയിൻ വിശദാംശങ്ങൾ

ഏപ്രിൽ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് നാഗർകോവിലിൽ നിന്ന് ചെന്നൈയിലേക്കും പിറ്റേന്ന് എല്ലാ തിങ്കളാഴ്ചകളിലും ചെന്നൈയിൽ നിന്ന് നാഗർകോവിലിലേക്കും ആണ് ഈ സ്പെഷ്യൽ ഫെയർ ട്രെയിൻ സർവീസ് നടത്തുക. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.
നാഗർകോവിൽ- ചെന്നൈ (06021)
നാഗർകോവിലിൽ നിന്ന് ഞായറാഴ്ച വൈകിട്ട് 5.45 ന് പുറപ്പെടുന്ന ട്രെയിൻ 18 മണിക്കൂർ 25 മിനിറ്റ് സഞ്ചരിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.10 ന് എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ എന്നീ കോച്ചുകളാണുള്ളത്. സ്ലീപ്പർ ക്ലാസിൽ 645 രൂപ, എസി ത്രീ ടയറിൽ 1695 രൂപ, എസി ടൂ ടയറിൽ 2305 രൂപ എന്നിങ്ങനെയാണ് നിരക്ക്. ആകെ 18 സ്റ്റോപ്പുകളാണുള്ളത്.
നാഗർകോവിൽ - 5.45 pm
തിരുവനന്തപുരം സെൻട്രൽ - 7.40 pm
കൊല്ലം ജംങ്ഷന്‍ -8.42 pm
ചെങ്ങന്നൂർ - 9.34 pm
കോട്ടയം - 10.05 pm
എറണാകുളം ടൗൺ -11.45 pm
തൃശൂർ -1.07 am
പാലക്കാട് - 2.37 am
പോടന്നൂർ - 3.55 am
തിരുപ്പൂര്-4.58 am
ഇറോഡ് -5.40 am
സേലം ജംങ്ഷൻ - 6.47 am
ജോലാർപെട്ടെ - 8.40 am
കട്ട്പടി ജംങ്ഷൻ - 9.50 am
ആരക്കോണം ജംങ്ഷൻ - 10 48 am
എംജിആർ ചെന്നൈ ജംങ്ഷൻ - 12.10 pm
ചെന്നൈ- നാഗർഗോവിൽ സ്പെഷ്യൽ (06022)
ചെന്നൈയിൽ നിന്ന് നാഗർകോവിലിലേക്ക് തിരികെ ഉച്ചകഴിഞ്ഞ് 3.10 ന് തിരിക്കുന്ന ട്രെയിൻ 17 മണിക്കൂർ 20 മിനിറ്റ് സഞ്ചരിച്ച് ചൊവ്വാഴ്ച രാവിലെ 8.30 ന് നാഗർകോവിൽ എത്തും.
സ്ലീപ്പർ ക്ലാസിൽ 645 രൂപ, എസി ത്രീ ടയറിൽ 1695 രൂപ, എസി ടൂ ടയറിൽ 2305 രൂപ എന്നിങ്ങനെയാണ് നിരക്ക്.
എംജിആർ ചെന്നൈ ജംങ്ഷൻ - 3.10 pm
ആരക്കോണം ജംങ്ഷൻ - 4.07 pm
കട്ട്പടി ജംങ്ഷൻ - 5.00 pm
ജോലാർപെട്ടെ - 6.28 pm
സേലം ജംങ്ഷൻ - 7.50 pm
ഇറോഡ് - 8.45 pm
തിരുപ്പൂർ - 9.38 pm
പോടന്നൂർ - 10.24 pm
പാലക്കാട് - 11:17 pm
തൃശൂർ - 12.25 pm
എറണാകുളം ടൗൺ - 1.55 am
കോട്ടയം - 3.00 am
ചെങ്ങന്നൂർ - 3.44 am
കൊല്ലം ജംങ്ഷന്‍ - 4.47 am
തിരുവനന്തപുരം സെൻട്രൽ -6.20 am
നാഗർകോവിൽ ജംങ്ഷൻ- 8.30 am.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













