Search
  • Follow NativePlanet
Share
» »ഗുരുദ്വാരയുടെ പട്ടണത്തിലേക്ക് ഒരു യാത്ര

ഗുരുദ്വാരയുടെ പട്ടണത്തിലേക്ക് ഒരു യാത്ര

തീർഥാടന കേന്ദ്രങ്ങള്‍ കൊണ്ടും ചരിത്ര കാഴ്ചകൾ കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്ന നാന്തെഡിന്‍റെ വിശേഷങ്ങളിലേക്ക്...

നാന്തെഡ്..ഗോദാവരിയുടെ തീരത്ത് പരമ ശിവന്‍ തപസ്സനുഷ്ഠിച്ചു എന്നു വിശ്വസിക്കപ്പെടുന്ന നാട്...മഹാരാഷ്ട്രയിലെ സമ്പന്നവും തിരക്കേറിയതുമായ നഗരങ്ങളിലൊന്ന്. സിക്ക് മത വിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഇത് ചരിത്രത്തോളം തന്നെ പഴക്കമുളള ഒരു നഗരം കൂടിയാണ്. തീർഥാടന കേന്ദ്രങ്ങള്‍ കൊണ്ടും ചരിത്ര കാഴ്ചകൾ കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്ന നാന്തെഡിന്‍റെ വിശേഷങ്ങളിലേക്ക്...

എവിടെയാണിത്?

എവിടെയാണിത്?

മഹാരാഷ്ട്രയിലെ മറാത്തവാഡയിലുൾപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് നാന്തെഡ്. പഴയ കാലത്ത് രാജ്യത്തിന്റെ തന്ത്ര പ്രധാന സ്ഥലമെന്നതില്‌ നിന്നും ഒരു തീർഥാടന കേന്ദ്രം എന്ന നിലയിലേക്കാണ് ഇവിടം ഇപ്പോള്‍ വളരുന്നത്.

ഗുരുദ്വാരയുടെ പട്ടണം

ഗുരുദ്വാരയുടെ പട്ടണം

ഗുരുദ്വാരയുടെ പട്ടണം എന്നും ഇവിടം അറിയപ്പെടുന്നു. സിക്ക് മത വിശ്വാസികളുടെ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ടതും വിശുദ്ധവുമായ ഒരു തീർഥാടന സ്ഥാനമായാണ് ഇതിനെ കണക്കാക്കുന്നത്. ആത്മീയതയും വിശുദ്ധിയും നിറഞ്ഞു നിൽക്കുന്ന നാടാണ് വിശ്വാസികൾക്കിത്.

ഹസുര്‍ സാഹിബ് ഗുരുദ്വാര

ഹസുര്‍ സാഹിബ് ഗുരുദ്വാര

സിഖ് മതത്തിന്റെ അഞ്ചു നിത്യ ആരൂഢങ്ങളില്‍ ഒന്നാണ് ഹസുര്‍ സാഹിബ് ഗുരുദ്വാര. മഹാരാജാ രഞ്ജിത്ത് സിംഗിൻറെ നേതൃത്വത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഹസൂർ സാഹിബ് ഗുരുദ്വാര നിർമ്മിക്കപ്പെട്ടത്
സിഖു മത വിശ്വാസികളുടെ പത്താമത്തെ ആചാര്യന്‍, ഗുരു ഗോവിന്ദ് സിംഗ് ഇവിടെ വച്ചാണ് സിഖു മതത്തിലെ അവസാനത്തെ ഗുരുവായി സ്വയം പ്രഖ്യാപിച്ചതും തന്റെ അവസാന കാലം ചിലവഴിച്ചതും. ഇതിനു ശേഷം അദ്ദേഹം ഗുരു ഗ്രന്ഥ സാഹിബ് എന്ന വിശുദ്ധ പുസ്തകം സിഖു മതത്തിന്റെ ഏക ധര്‍മ്മ സംഹിതയായി ദൃഢപ്പെടുത്തുകയും ചെയ്തു.

PC: Subhag Singh

നാന്തെഡ് കോട്ട

നാന്തെഡ് കോട്ട

കാഴ്ചകൾ അധികമൊന്നുമില്ലെങ്കിലും ഇവിടെ കണ്ടിരിക്കേണ്ട മറ്റൊരിടമാണ് നാന്തെഡ് കോട്ട. ഗോദാവരി നദി മൂന്നു ഭാഗത്തു നിന്നും ചുറ്റപ്പെട്ട ഈ കോട്ട നാന്തെഡ് റെയിൽവോ സ്റ്റേഷനിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

സഹസ്രകുണ്ഡ് വെള്ളച്ചാട്ടം

സഹസ്രകുണ്ഡ് വെള്ളച്ചാട്ടം

ഇവിടെ എത്തിയാൽ സന്ദര്‍ശിച്ചിരിക്കേണ്ട മറ്റൊരിടയമാണ് സഹസ്രകുണ്ഡ് വെള്ളച്ചാട്ടം. ഇസ്ലാപൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഇത് മഴക്കാലങ്ങളിൽ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.

 കോട്ടകള്‍

കോട്ടകള്‍

പൌരാണികമായ കാന്ധര്‍ ,ധാരൂര്‍, കുന്താലിഗിരി എന്നീ കോട്ടകള്‍ നാംന്ദേഡില്‍ ആണുള്ളത്. ഫോട്ടോഗ്രാഫിയില്‍ നിപുണരായ, ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും, ഇന്ത്യയില്‍ നിന്നും വരുന്ന സഞ്ചാരികള്‍ക്ക് ,ഈ മറാത്താ കോട്ടകള്‍ സ്വര്‍ഗ്ഗ തുല്യമായി തോന്നും. അവര്‍ക്ക് കോട്ടകളില്‍ കാല്‍ നടയായി ചുറ്റി സഞ്ചരിക്കാവുന്നതാണ് . നാംന്ദേഡില്‍ ട്രക്കിങ്ങിനും സൌകര്യമുണ്ട്. യാത്രാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്ന അനവധി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രദേശത്തുണ്ട് . ആദ്യമായി വരുന്നവര്‍ ഒരു ഗൈഡിന്റെ സേവനം ഉപയോഗപ്പെ ടുത്തുന്നത് സമയ ലാഭത്തോടൊപ്പം കാണാവുന്നത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സഹായിക്കും .

വ്യത്യസ്ത സംസ്കാരം

വ്യത്യസ്ത സംസ്കാരം

വിവിധ മത വിശ്വാസികൾ ഒരേ മനസ്സോടെ കഴിഞ്ഞു കൂടുന്ന നാടാണിത്. പുറത്തു നിന്നുമെത്തുന്ന ആളുകൾക്ക് ഈ നഗരത്തിന്റെ സ്വഭാവം മനസ്സിലാക്കുവാൻ ഇവിടുത്തെ തെരുവുകളെ ഉപയോഗപ്പെടുത്താം.
ഷോപ്പിങ്ങിന് പറ്റിയ ഒരിടം കൂടിയാണിത്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചരിത്ര വസ്തുക്കൾ തുടങ്ങിയവയെല്ലാം ഇവിടെ നിന്നും ലഭിക്കും. ഇത് കൂടാതെ വ്യത്യസ്ത രുചികളിലുള്ള ഭക്ഷണവും ഈ നാടിന്റെ പ്രത്യേകതയാണ്.

PC:yagrawal07

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

റോഡ്, റെയിൽ വിമാന മാർഗ്ഗങ്ങളിലൂടെ ഇവിടെ എത്താമെങ്കിലും ചെലവ് കുറഞ്ഞതും എളുപ്പവും ട്രെയിനാണ്. മിക്ക നഗരങ്ങളിലേക്കും ഇവിടെ നിന്നും ട്രെയിനുകൾ ലഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+