രാജ്യം ദുർഗാ പൂജയുടെയും നവരാത്രിയുടെയും ആഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ക്ഷേത്രങ്ങളിലെ പ്രാർത്ഥനകളും പൂജകളും മാത്രമല്ല, നാടും വീടും ഒരുപോലെ ആഘോഷിക്കുന്ന ദിവസങ്ങളും കൂടിയാണിത്. ദുര്‍ഗാ ദേവിയെ ആരാധിക്കുന്ന ആഘോഷങ്ങളാണ്
നവരാത്രിയും ദുർഗാ പൂജയും എന്ന് പറയാമെങ്കിലും ഇവ രണ്ടിലും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ നിലനിൽക്കുന്നു.
ചടങ്ങുകളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ മാത്രമല്ല, വിശ്വാസങ്ങളുടെയും രീതികളുടെയും കാര്യത്തിൽ വരെ ഈ വ്യത്യാസങ്ങൾ കാണം. ബംഗാൾ ഉൾപ്പെടെയുള്ള കിഴക്കൻ സംസ്ഥാനങ്ങളിലാണ് ദുർഗാ പൂജയ്ക്ക് പ്രാധാന്യമെങ്കിൽ തെക്കേ ഇന്ത്യയിൽ നവരാത്രിയാണ് കൊണ്ടാടുന്നത്. ഇതാ ഈ രണ്ട് ആഘോഷങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള് എന്തൊക്കെയെന്ന് നോക്കാം.

നവരാത്രി 2023
പേരുപോലെ തന്നെ നവരാത്രി ആഘോഷങ്ങൾക്ക് 9 ദിവസങ്ങളാണുള്ളത്, ഇതിലോരോ ദിവസവും ആദിപരാശക്തിയുടെ ഓരോ രൂപങ്ങളെ ആരാധിക്കാനായി മാറ്റിവെച്ചിരിക്കുന്നു. ദുര്‍ഗാ ദേവിക്ക് മാത്രമായി മാറ്റിവെച്ചിരിക്കുന്ന ദിവസങ്ങളാണിവയെല്ലാം. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന പ്രഥമ മുതൽ ദശമി വരെയുള്ള ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ദിവസങ്ങളാണ് നവരാത്രിയായി ആഘോഷിക്കുന്നത്.
ദുർഗാ ദേവിയുടെ ഒൻപത് അവതാരങ്ങൾ
ഇപ്പോൾ സൂചിപ്പിച്ചതുപോലെ ദുര്‍ഗാ ദേവിയുടെ ഓരോ അവതാരങ്ങള്‍ക്കുമായി ഈ ഓരോ ദിവസങ്ങളും മാറ്റിവെച്ചിരിക്കുന്നു. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കൂശ്‍മാണ്ഡ, സ്‍കന്ദമാതാ, കാർത്യായനീ, കാളരാത്രീ, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ് ഓരോ ഭാവങ്ങൾ. ഈ സങ്കല്പങ്ങളെ ഓരോ ദിവസവും ആരാധിക്കുന്നവരും അല്ലെങ്കിൽ പൊതുവായി ആദ്യ മൂന്ന് ദിവസം മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും പിന്നീട് മൂന്ന് ദിവസം മഹാസരസ്വതിയായും ആരാധിക്കുന്നു.
ദുർഗാ പൂജാ, നവരാത്രി ഐതിഹ്യങ്ങൾ
തിൻമയ്ക്ക് മേൽ നന്മയുടെ വിജയമെന്ന് പറയാമെങ്കിലും ദുർഗാ പൂജാ, നവരാത്രി ഐതിഹ്യങ്ങൾക്ക് ഒരുപാട് വ്യത്യാസങ്ങളുണ്ട്. രാവണനു മേൽ ശ്രീരാമൻ നേടിയ വിജയത്തെയാണ് നവരാത്രിയിൽ ആഘോഷിക്കുന്നത്. എന്നാൽ ദുര്‍ഗാ പൂജയിൽ മഹിഷാസുരനെ വധിച്ച ദുർഗാ ദേവിയെയാണ് ആഘോഷിക്കുന്നത്. അതേ സമയം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ദസറ ആഘോഷങ്ങൾക്ക് വേദിയാകുന്ന ഇവിടെ മഹിഷാസുരനെ വധിച്ച ദുര്‍ഗാ ദേവിയെയാണ് ആരാധിക്കുന്നത്.
ഈ രണ്ട് ആഘോഷങ്ങളും തുടങ്ങുന്ന കാര്യത്തിലും വ്യത്യാസങ്ങളുണ്ട്. ശൈലപുത്രിയോടുള്ള ആരാധനയോടെ തുടങ്ങുന്നതാണ് നവരാത്രിക്കാലമെങ്കില്‍ ദുർഗാ ദേവിയും അസുരനായ മഹിഷാസുരനും തമ്മിലുള്ള യുദ്ധം ആരംഭിച്ച ദിവസമായ മഹാലയയോടെയാണ്. ആരംഭത്തിലെ വ്യത്യാസം അവസാനവും കാണാം. ദസറയ്ക്ക് രാവണന്റെ പ്രതിമകൾ കത്തിക്കുന്നതോടെ അവസാനിക്കുന്നതാണ് നവരാത്രിയെങ്കിൽ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതോചെയാണ് ദുര്‍ഗാ പൂജ അവസാനിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












