Search
  • Follow NativePlanet
Share
» »നെടുമലഗുഹകള്‍ ചരിത്രത്തിലും ഐതിഹ്യത്തിലും

നെടുമലഗുഹകള്‍ ചരിത്രത്തിലും ഐതിഹ്യത്തിലും

By Maneesh

ചരിത്രാ‌തീത കാലത്തെ മനുഷ്യരുടെ ആവാസ രീതികളെക്കുറിച്ച് അറിവ് നേടാന്‍ പറ്റിയ സ്ഥ‌ലമാണ് ഇടുക്കി, എറണാകുളം ജില്ലകളുടെ അതിര്‍ത്തി‌യില്‍ സ്ഥിതി ചെയ്യുന്ന പിര‌ളിമ‌റ്റം എന്ന സ്ഥലം. പിരളി മറ്റത്തെ നെടുമല ഗുഹകളേക്കുറിച്ച് സഞ്ചാരികള്‍ കേട്ടറിഞ്ഞ് തുടങ്ങിയുട്ടേയുള്ളു‌വെങ്കിലും നരവംശ ശാത്രജ്ഞരും ചരിത്രകാരന്മാരും ഇവിടെയെത്തി ‌പഠനങ്ങള്‍ നടത്തുന്നുണ്ട്.

നെടുമല ഗു‌ഹകള്‍

പിരളിമറ്റത്തെ നെടുമലയില്‍ മൂന്ന് ഗുഹകളാണുള്ളത്. നാലായിരം ബി സിയില്‍ നവീന ശിലായുഗ കാലത്ത് മനുഷ്യര്‍ അതിവസിച്ചിരുന്നതാണ് ഈ ഗുഹകളെന്നാ‌ണ് ഇവിടെ ഗവേഷണം നടത്തുന്ന നരവംശ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

ചരിത്രം ഉണ്ടാകുന്ന‌‌തിനും മുന്‍പ്

മനുഷ്യ നിര്‍മ്മിതമായ ഗുഹകളാണ് ഇ‌വയെന്നാ‌ണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. താമസിക്കാന്‍ വേണ്ടിയാണ് ഇത്തരം ഗുഹകള്‍ നിര്‍മ്മിക്കുന്നത്. ഇടുക്കിയിലെ മറ്റു സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുള്ള മുനിയറകളുമായി ഇത്തരം ഗുഹകള്‍ക്ക് യാതൊരു ബന്ധവുമില്ല.

എഴുത്തിനും മുന്‍പ്

ഗുഹയ്ക്കുള്ളില്‍ ലിഖിതങ്ങളും രൂപങ്ങളുമൊക്കെ കൊത്തിവച്ചിരിക്കുന്നതായി കാണാം. കല്ലുകൊണ്ട് നിര്‍മ്മിച്ച ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ഗുഹഭിത്തിയുടെ പ്രതലങ്ങള്‍ മിനുസപ്പെടുത്തിയതും ഗുഹയ്ക്കുള്ളില്‍ കാണാം.

ഇവിടെയു‌മെ‌ത്തി പാണ്ഡവര്‍

പാണ്ഡവര്‍ തങ്ങളുടെ വനവാസകാലത്ത് ഇവിടെയും എത്തിച്ചേര്‍ന്നതായി ഒരു വിശ്വാസം ഉണ്ട്. ഗുഹയ്ക്ക് അടു‌ത്തായി കാണുന്ന വലിയ ഒരു കാല്‍പ്പാട് ഭീമസേനന്റേതാണെന്നാണ് വിശ്വാസം. ഈ സ്ഥലത്തിനടുത്തുള്ള മൂഴിക്കലും പെരുമന്‍ക്കാവിലും പാണ്ഡവര്‍ തങ്ങിയിരുന്നതായും ഒരു ഐതീഹ്യം നിലവിലുണ്ട്.

എത്തിച്ചേരാന്‍

എറണാകുളം ജില്ലയിലെ മഞ്ഞള്ളൂര്‍ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കദളിക്കടവില്‍ നിന്ന് 3 കിലോമീറ്റര്‍ ദുര്‍ഘടമായ വഴിയിലൂടെ സഞ്ചരിക്കണം ഇവിടെ എത്തിച്ചേരാന്‍. ചെറിയ ഒരു മല താണ്ടി വേണം ഇവിടെ എത്തിച്ചേരാന്‍.

നെടുമല ഗുഹ

നെടുമല ഗുഹ

എറണാകുളം ജില്ലയിലെ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ പിരളിമത്ത് സ്ഥിതി ചെയ്യുന്ന നെടുമല ഗുഹകളുടെ ചിത്രങ്ങള്‍.

Photo Courtesy: Jayakumar13s

നെടുമല ഗുഹ

നെടുമല ഗുഹ

എറണാകുളം ജില്ലയിലെ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ പിരളിമത്ത് സ്ഥിതി ചെയ്യുന്ന നെടുമല ഗുഹകളുടെ ചിത്രങ്ങള്‍.

Photo Courtesy: Jayakumar13s

നെടുമല ഗുഹ

നെടുമല ഗുഹ

എറണാകുളം ജില്ലയിലെ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ പിരളിമത്ത് സ്ഥിതി ചെയ്യുന്ന നെടുമല ഗുഹകളുടെ ചിത്രങ്ങള്‍.

Photo Courtesy: Jayakumar13s

നെടുമല ഗുഹ

നെടുമല ഗുഹ

എറണാകുളം ജില്ലയിലെ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ പിരളിമത്ത് സ്ഥിതി ചെയ്യുന്ന നെടുമല ഗുഹകളുടെ ചിത്രങ്ങള്‍.

Photo Courtesy: Jayakumar13s

നെടുമല ഗുഹ

നെടുമല ഗുഹ

എറണാകുളം ജില്ലയിലെ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ പിരളിമത്ത് സ്ഥിതി ചെയ്യുന്ന നെടുമല ഗുഹകളുടെ ചിത്രങ്ങള്‍.

Photo Courtesy: Jayakumar13s

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+