കായലിലും കരയിലും ആവേശം വിതറുന്ന നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഓളപ്പരത്തിലെ ആവേശത്തെ കണ്ടറിയാനുള്ള കാത്തിരിപ്പിലാണ് സഞ്ചാരികൾ. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കാണാൻ മുൻ വർഷങ്ങളിലേതു പോലെ തന്നെ ഇത്തവണയും കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ പാക്കേജ് ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും സഞ്ചാരികളെ ആലപ്പുഴയിലെത്തിച്ച് തിരികെ കൊണ്ടുപോകുന്ന പാക്കേജാണ് അവതരിപ്പിച്ചിരിക്കുന്നത്.
എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി കാണാന് എങ്ങനെ പോകണമെന്നുള്ള ആലോചനകളും ആശങ്കകളും ഇവിടെ നിർത്താം കെ എസ് ആർ ടി സിയുടെ വിവിധ യൂണിറ്റുകളിൽ നിന്നും ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ഒരുക്കി ആലപ്പുഴയിൽ പുന്നമടക്കായലിൽ വള്ളംകളി നടക്കുന്നിടത്ത് വരുവാനും മത്സരം കണ്ട് മടങ്ങാനും കെ എസ് ആർ ടി സി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
വളളംകളിയുടെ ടിക്കറ്റ് ഉൾപ്പെടെയാണ് വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സുകൾ ഒരുക്കി ട്രിപ്പുകൾ ക്രമീകരിച്ചാണ് കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ
കെ എസ് ആർ ടി സി വഴിയുള്ള ടിക്കറ്റ് വിൽപ്പനയ്ക്ക്
മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്രാവശ്യം കൂടുതൽ ബസുകൾ എത്തിച്ചേരുന്നതിനൊപ്പം കൂടുതൽ ജില്ലകളിൽ ടിക്കറ്റ് വിൽപ്പനയ്ക്കുള്ള സംവിധാനവും ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ എസ് ആർ ടി സി.
എല്ലാ ജില്ലകളിലുംകെ എസ് ആർ ടി സി ഡിപ്പോ കേന്ദ്രീകരിച്ച് വള്ളംകളി ടിക്കറ്റ് എടുക്കാനുള്ള ടിക്കറ്റ് കൗണ്ടർ തുടങ്ങും. സർവീസ് തുടങ്ങുന്ന ഡിപ്പോയിൽ നിന്ന് ആലപ്പുഴയ്ക്കും തിരിച്ചുമുള്ള വണ്ടിക്കൂലി ഉൾപ്പെടെയാണ് പാക്കേജിൽ വരുന്നത്. ജൂലൈ 10 മുതൽ ടിക്കറ്റ് വില്പന ആരംഭിക്കും. 500 രൂപമുതൽ 3,000 രൂപവരെയാണ് വള്ളംകളി ടിക്കറ്റു നിരക്ക്. ഇതിനു പുറമേയാണ് യാത്രാക്കൂലി വരുന്നത്.
വിവിധ ടിക്കറ്റ് നിരക്കുകള്‍
1. ടൂറിസ്റ്റ് ഗോള്‍ഡ്
(നെഹ്രു പവലിയന്‍)
RS 3000/-
2. ടൂറിസ്റ്റ് സില്‍വര്‍
(നെഹ്രു പവലിയന്‍)
RS 2500/-
3. റോസ് കോര്‍ണര്‍
(ചെയര്‍)
RS 1500/-
4. വിക്ടറി ലെയ്ന്‍
(വുഡന്‍ ഗാലറി)
RS 500/-
വള്ളംകളി ടിക്കറ്റ്, ചാർട്ടേഡ് ബസ് സർവീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ ഫോൺ- 9846475874.
ഇത് കൂടാതെ വിവിധ ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴിയും നെഹ്റു ട്രോഫി വള്ളംകളി ടിക്കറ്റുകൾ ലഭ്യമാക്കും. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് ടിക്കറ്റ് ലഭിക്കുക.
ചുണ്ടൻ വള്ളം കൂടാത ഓടി, വെപ്പ്, ചുരുളൻ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. 2023ൽ 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 വള്ളങ്ങൾ ആണ് 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുത്തത്. .ഇരുട്ടുകുത്തി ബി ഗ്രേഡ്, ഇരുട്ടുകുത്തി എ ഗ്രേഡ്, വെപ്പ് എ, ബി ഗ്രേഡ്, ചുരുളൻ, തെക്കനോടി തറ, തെക്കനോടി കെട്ട് വള്ളങ്ങൾ എന്നിങ്ങനെയായിരുന്നു വിഭാഗങ്ങൾ. പള്ളത്തുരുത്തി ബോട്ട് ക്ലബ് ആണ് കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാര്‍.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













