Search
  • Follow NativePlanet
Share
» »ആശ്വാസം തേടി പാവങ്ങളുടെ ഊട്ടിയിലേക്ക് വരേണ്ട, അരുവികൾ വറ്റി, വരൾച്ചയിൽ നെല്ലിയാമ്പതി

ആശ്വാസം തേടി പാവങ്ങളുടെ ഊട്ടിയിലേക്ക് വരേണ്ട, അരുവികൾ വറ്റി, വരൾച്ചയിൽ നെല്ലിയാമ്പതി

വേനലാകുമ്പോൾ തണുപ്പുള്ള ഇടങ്ങൾ തേടി യാത്ര പോകുന്നത് ഒരു പുതുമയല്ല. ഊട്ടിയും കൊടൈക്കനാലും ഒക്കെ അതിർത്തി കടന്ന് പോകാൻ താല്പര്യമില്ലാത്തവർ സ്ഥിരം പോകുന്ന സങ്കേതങ്ങളിലൊന്നാണ് പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതി. വർഷത്തിലെപ്പോൾ വന്നാലും സുഖകരമായ കാലവസ്ഥയാണ് ഇവിടെയെങ്കിലും ഇത്തവണ ചൂടിൽ ഉരുകുകയാണ് ഊ കൊച്ച് ഊട്ടിയും.

അതെ, കേരളത്തിലെ കനത്ത ചൂടിനെ വെല്ലാന്‍ നെല്ലിയാമ്പതിക്കും കഴിയുന്നില്ല എന്നാണ് കണക്കുകൾ പറയുന്നത്. വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പരിണിതഫലങ്ങൾ അനുഭവിക്കുകയാണ് നെല്ലിയാമ്പതിയും. പൊതുവേ ചൂടിലും തണുപ്പു നിറഞ്ഞ കാലാവസ്ഥയാണ് ഇവിടെയങ്കിൽ കുറച്ചു കൊല്ലങ്ങളായി വേനലിൽ പതിവില്ലാത്ത ചൂടാണ് ഇവിടെ രേഖപ്പെടുത്തുന്ന്. വനമേഖലയിലെയും തോട്ടം മേഖലയിലെയും കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു പ്രധാന കാരണം.

Nelliampathi Isn t Ideal for Summer Travel

കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയിൽ രേഖപ്പെടുത്തി പകൽ താപനില 34 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇത് കൂടാതെ രാത്രികാല താപനിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്. പൊതുവേ നവംബര്‍, ഡിസംബര്‍ മാസങ്ങളിൽ 10-12 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇപ്പോഴത് 19 ഡിഗ്രി വരെ ഉയർന്നിട്ടുണ്ട്. അതേസമയം രാത്രികാലങ്ങളിൽ ഇവിടെ ഇപ്പോൾ 19 ഡിഗ്രി സെല്‍ഷ്യസാണ് അനുഭവപ്പെടുന്നത്.

വർഷത്തിൽ എപ്പോൾ വേണമെങ്കിലും വരാവുന്ന, പ്രസന്നമായ കാലാവസ്ഥ ഉറപ്പുനല്കുന്ന നെല്ലിയാമ്പതിയിൽ എല്ലായ്പ്പോഴും സഞ്ചാരികളെത്തിയിരുന്നു. ഒന്നും കാണാനിറങ്ങിയില്ലെങ്കിൽ പോലും ഒരു റിസോർട്ടിൽ മുറിയെടുത്ത് ഇവിടുത്തെ കുളിർമ്മയും കുളിരും ആസ്വദിച്ച് ഇരിക്കാനായി മാത്രം ആളുകൾ എത്തിയിരുന്നു. നെല്ലിയാമ്പതിയിൽ ആളുകൾ എത്തുന്നതിന് വേനലെന്നോ തണുപ്പെന്നോ മഞ്ഞെന്നോ ഒരു വ്യത്യാസം പോലുമില്ലായിരുന്നു.
കാലാവസ്ഥ വ്യതിയാനത്തോടെ വേനലിൽ സഞ്ചാരികൾ പാവങ്ങളുടെ ഊട്ടിയിലേക്ക് എത്തുന്നതിൽ വിമുഖത കാണിക്കുകയാണ്.

നെല്ലിയാമ്പതിയിൽ കാണേണ്ട സ്ഥലങ്ങൾ

പോത്തുണ്ടി അണക്കെട്ടിലെ ചെക്ക് പോസ്റ്റ് കടക്കുന്നതോടു കൂടി നെല്ലിയാമ്പതിയിലേക്കുള്ള കാഴ്ചകളും ആരംഭിക്കും. വളഞ്ഞു തിരിഞ്ഞു കിടക്കുന്ന പാതയും കാടിന്‍റെ കാഴ്ചകളും ചേരുന്ന അഡാർ കോംബോ മനസ്സു നിറയെ ഇവിടെ ആസ്വദിക്കാം. അയ്യപ്പൻതിട്ട വരെയാണ് ഈ യാത്ര. ഭാഗ്യമുണ്ടെങ്കിൽ ആനയെയും പുലിയെയും ഇവിടെ കാണാൻ കഴിഞ്ഞേക്കും.

കൈകാട്ടി, സീതാർകുണ്ട്, നെല്ലിയാമ്പതി ടൗണിലെ കാർഷിക വകുപ്പിന്റെ അഗ്രികൾച്ചറൽ ഫാമായ ഓറഞ്ച് ഫാം, കേശവൻപാറ, കരടിപ്പാറ, കൂനമ്പാറ, നൂറടിപ്പാലം, , തൂക്കുപാലം തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. കുറേ കാലത്തോളം സോളോ യാത്രികരുടെ ലക്ഷ്യസ്ഥാനമായാണ് ഇവിടം അറിയപ്പെട്ടിരുന്നതെങ്കിൽ ഇന്നത് ഫാമിലി ട്രിപ്പ് ഡെസ്റ്റിനേഷനായി നെല്ലിയാമ്പതി മാറിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+