യോദ്ധാ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ സ്ഥലമാണ് നേപ്പാള്‍. 90സ് കിഡ്സ് എന്ന് ഇന്നു വിളിക്കപ്പെടുന്ന പലരും കരുതിയിട്ടുപോലുമുണ്ടാകില്ല നേപ്പാൾ ഇത്രയടുത്താണെന്നും എളുപ്പത്തിൽ പോയി വരാൻ കഴിയുന്ന ഒരു അയൽ രാജ്യമാണെന്നും... ഇപ്പോഴും നിങ്ങളുടെ മനസ്സിൽ ഒരു നേപ്പാൾ യാത്രയുണ്ടെങ്കിൽ അതിനു പറ്റിയ ഒരു അവസരം ഇതാ വന്നിരിക്കുകയാണ്. അതും ഇന്ത്യയുടെ പലഭാഗങ്ങളും കണ്ട് നേപ്പാളിലേക്ക് ഒരു ട്രെയിൻ യാത്ര.
ഐആര്‍സിടിസിയാണ് നേപ്പാളിലേക്ക് ഇത്തരത്തിൽ കിടിലൻ ഒരു ട്രെയിൻ യാത്ര സംഘടിപ്പിക്കുന്നത്. അയോധ്യ കണ്ട് നേപ്പാളിലേക്ക് കടക്കുന്ന യാത്ര വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ഒന്നായിരിക്കും. 12 രാത്രിയും 13 പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ നേപ്പാളിനെ ഒരുവിധം മുഴുവനായി കാണാനും ആ രാജ്യത്തിന് മാത്രം നല്കാൻ സാധിക്കുന്ന കാഴ്ചകൾ കാണാനും അവസരം ഉണ്ടായിരിക്കും. ചാർട്ടർ കോച്ച് ട്രെയിന്‍ ടൂർ ആയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്.
തമിഴ്നാട്ടിലെ രാമേശ്വരം / മണ്ഡപം റെയില്‍വേ സ്റ്റേഷനിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. രാമേശ്വരം/ മണ്ഡപം - രാമനാഥപുരം- ചെന്നൈ -അയോധ്യ - പൊഖാറ - മുക്തിനാഥ് - പൊഖാറ - കാഠ്മണ്ഡു - അയോധ്യ - ചെന്നൈ - രാമനാഥപുരം - രാമേശ്വരം/ മണ്ഡപം എന്ന ക്രമത്തിലാവും യാത്ര പോയി വരുന്നത്. മണ്ഡപം, രാമനാഥപുരം, മാനാമധുര ജംഗ്ഷൻ, കാരക്കുടി ജങ്ഷൻ, തിരുച്ചിറപ്പള്ളി ജങ്ഷൻ, തഞ്ചാവൂർ, കുംഭകോണം, മയിലാടുതുറൈ ജങ്ഷൻ, തിരുപ്പാടിരിപ്പുലിയൂർ, വില്ലുപുരം ജങ്ഷൻ, ചെന്നൈ എഗ്മോർ എന്നിവിടങ്ങളിൽ നിന്ന് നിങ്ങൾക്ക് ഈ യാത്രയിൽ കയറാനും തിരികെ വരുമ്പോൾ ഇറങ്ങാനം സൗകര്യം ഉണ്ടായിരിക്കും.
ട്രെയിന്‍ കയറി ആദ്യത്തെയും രണ്ടാമത്തെയും ദിവസം മുഴുവനും യാത്രയായിരിക്കും. മൂന്നാമത്തെ ദിവസം അയോധ്യയിലെത്തി അവിടുന്ന് പൊഖാറയിലേക്ക് പോകുന്ന വിധത്തിലാണ് ക്രമീകരണം. രാത്രിയോടെ പൊഖ്റയിലെത്തും. നാലാം ദിവസം മുക്തിനാഥ ക്ഷേത്രത്തിൽ സായാഹ്ന ദർശനം കഴിഞ്ഞ് അവിടെ തങ്ങും. പിറ്റേന്ന് പൊഖ്റയിലേക്ക് മടങ്ങും. ആറാം ദിവസം ഫെവാ തടാകം, വരാഹി ക്ഷേത്രം, ബിന്ദുവാഷിനി ക്ഷേത്രം, മഹേശ്വർ ഗുഹ, ഡേവിസ് വെള്ളച്ചാട്ടം എന്നിവിടങ്ങൾ സന്ദർശിക്കും.
അടുത്ത ദിവസം കാഠ്മണ്ഡുവിലേക്ക് പോകും. മനകാമന ക്ഷേത്രം സന്ദർശിക്കും. എട്ടാം ദിവസം പശുപതിനാഥ് ക്ഷേത്രം, ജൽ നാരായൺ ക്ഷേത്രം എന്നിവ കണ്ട് പിറ്റേന്ന് സുനാലി അതിർത്തിയിലേക്ക് പോകും. പത്താം ദിവസം ബോർഡറിൽ നിന്ന് അയോധ്യയിലേക്കുള്ള മടക്ക യാത്രയാണ. പിറ്റേന്ന് അയോധ്യയിൽ എത്തി മജന്മഭൂമി, ഹനുമാൻ മന്ദിർ, സരയു നദി എന്നിവ സന്ദര്‍ശിക്കും. 11-ാം ദിവസം മടക്കയാത്രയാണ്. 12-ാം ദിവസം ഉച്ചയ്ക്ക് 1.40 ന് ട്രെയിൻ ചെന്നൈ എഗ്മോറിൽ എത്തും. പിറ്റേന്ന് പുലർച്ചെ 2 മണിയോടെയാണ് ട്രെയിൻ രാമേശ്വരത്ത് എത്തുക.
സിംഗിള് ഒക്യുപന്‍സിയിൽ ചിലവ് 56650 രൂപ, ഡബിൾ ഒക്യുപന്‍സിയില്‍ ഒരാൾക്ക് 50310/- രൂപ, ട്രിപ്പിൾ ഒക്യുപന്‍സിയില്‍ ഒരാൾക്ക് 49070/- രൂപ എന്നിങ്ങനെയും കുട്ടികൾക്ക് 23110 രൂപ മുതലുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കം ബുക്കിങ്ങിനും 044-28363726/27, 8287931964/ 9003140739, 044-25332548, 9003140680 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടാം.
AYODHYA-MUKTINATH (NEPAL) CHARTER COACH TOUR (SMR042)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














