പുതുവര്‍ഷം അല്പം വെറൈറ്റി ആയി ആഘോഷിക്കുവാന്‍ താല്പര്യപ്പെടുന്നവരാണ് നമ്മളെല്ലാവരും. ചിലര്‍ ക്യാംപിങ് തിരഞ്ഞെടുക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് ആഘോഷം ബീച്ചുകളിലായിരിക്കും. വേറൊരു വിഭാഗം ആളുകളാവട്ടെ, പാര്‍ട്ടിയിങ്ങും ഫ്രണ്ട്സും ആയിട്ടാവും പുതുവര്‍ഷത്തെ വരവേല്‍ക്കുക... വീടുകളില്‍ കുടുംബത്തോടൊപ്പം പുതുവര്‍ഷം ആഘോഷിക്കുവാന്‍ താല്പര്യപ്പെടുന്നവരും ഉണ്ട്.

എന്നാല്‍ സാഹസികയും ആവേശവും ആവോളം വേണ്ടവര്‍ക്കായി വെറൈറ്റി ആയൊരു പുതുവര്‍ഷാഘോഷമാണ് തിരുവനന്തപുരംജില്ല ടൂറിസം പ്രമോഷൻ കൗൺസില്‍ ഒരുക്കിയിരിക്കുന്നത്. മറ്റൊന്നുമല്ല, തിരുവന്തപുരത്തിന്റെ ആകാശക്കാഴ്ചകള്‍ കണ്‍നിറയെ കാണുവാനും ആസ്വദിക്കുവാനും സാധിക്കുന്ന ഒരു അടിപൊളി ഹെലികോപ്റ്റര്‍ റൈഡ് നടത്തുവാനാണ് ഇവിടെ അവസരം.
ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളില്‍ തിരുവനന്തപുരത്തിന്റെ കാഴ്ചകള്‍ ആകാശത്തു നിന്നും കാണാം. തിരുവനന്തപുരം മാത്രമല്ല, അറബിക്കടലും കോവളവും എല്ലാം ആകാശക്കാഴ്ചകളില്‍ കിട്ടും എന്ന പ്രത്യേകതയും ഇതിനുണ്ട്.
കുറഞ്ഞ ചിലവില്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കളോ ഒരുമിച്ച് ബുക്ക് ചെയ്ത് റൈഡ് നടത്തുവാനുള്ള ഓഫറും ഇവിടെ ലഭ്യമാണ്. പ്രമുഖ ടൂർ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പുമായി ചേര്‍ന്നാണ് ഡിടിപിസി ഇത് അവതരിപ്പിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9961041869, 9961116613 ഈ നമ്പറുകളില്‍ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













