Search
  • Follow NativePlanet
Share
» »ഒരു വർഷം രണ്ട് ന്യൂ ഇയർ ആഘോഷിച്ചാലോ, സംഭവം ചില്ലറയല്ല! പുതുവർഷം ആദ്യവും അവസാനവുമെത്തുന്ന ഇടങ്ങളും

ഒരു വർഷം രണ്ട് ന്യൂ ഇയർ ആഘോഷിച്ചാലോ, സംഭവം ചില്ലറയല്ല! പുതുവർഷം ആദ്യവും അവസാനവുമെത്തുന്ന ഇടങ്ങളും

കുറച്ച് മണിക്കൂറുകൾക്കുള്ളിൽ 2023ന് വിട പറഞ്ഞ് നമ്മൾ 20243നെ സ്വാഗതം ചെയ്യും. പുതിയ പ്രതീക്ഷകളും ആഗ്രഹങ്ങളും ഒക്കെയായി അതിനെ സ്വീകരിക്കുവാൻ കാത്തിരിക്കുകയാണ് എല്ലാവരും, ലോകം ഒന്നായി കാത്തിരിക്കുന്ന നിമിഷങ്ങളാണ് പുതുവർഷത്തെ വരവേൽക്കുന്നത്.

എന്നാല്‍ ടൈം സോണുകളിലെ വ്യത്യാസം കൊണ്ട് പല സമയത്തായിരിക്കും പുതുവർഷമെത്തുന്നത്. ആദ്യമെത്തുന്ന ഇടത്തെ ആളുകള്‍ പുതുവർഷം ആഘോഷിക്കുമ്പോൾ മറ്റൊരിടത്ത് ഇതൊന്നുമറിയാതെ മൂടിപ്പുതച്ചുറങ്ങുവായിരിക്കും പുതുവർഷം അവസാനമെത്തുന്ന സ്ഥലത്തുള്ളവർ. അങ്ങനെയാണെങ്കിൽ ആദ്യമെത്തുന്ന സ്ഥലത്തു നിന്നും ഈ സ്ഥലത്തേയ്ക്ക് ഒരു യാത്ര പോയാൽ രണ്ടു പുതുവർഷം ആഘോഷിക്കുവാൻ പറ്റുമോ? നോക്കാം!

കാത്തിരിക്കാം 2024നെ

കാത്തിരിക്കാം 2024നെ

ഏറെ പ്രതീക്ഷകളോടെയാണ് നമ്മളോരോരുത്തരും പുതിയ വർഷത്തെ സ്വീകരിക്കുവാൻ ഒരുങ്ങിയിരിക്കുന്നത്. സംഭവവബഹുലമായ, നിർണ്ണായകമായ പല കാര്യങ്ങൾക്കും ലോകം 2023 ൽ സാക്ഷ്യം വഹിച്ചിരുന്നു. യുദ്ധങ്ങളും അധികാരകൈമാറ്റങ്ങളും വേർപാടുകളും എല്ലാം ഉണ്ടായിരുന്നുവെങ്കിലും നമുക്ക് പുതിയ വർഷത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യാം.

2024 പുതുവർഷം ആദ്യമെത്തുന്നത്

2024 പുതുവർഷം ആദ്യമെത്തുന്നത്

നേരത്തെ പറഞ്ഞതുപോലെ, ഓരോ പ്രദേശവും വ്യത്യസ്ത സമയമേഖലകളിൽ വരുന്നതിനാൽ പുതുവർഷം അവിടെ എത്തുന്ന സമയത്തിലും വ്യത്യാസമുണ്ടാകും. ലോകത്ത് ഏറ്റവും ആദ്യം പുതുവർഷം പിറക്കുന്നത് മധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന കിരിബതിയിലെ ക്രിസ്മസ് ദ്വീപിലാണ്. ഇന്ത്യയിലെ ഡിസംബർ 31 ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് കിരിബതി 2024 ലേക്ക് കടക്കും! കിരിബതിക്ക് ഒപ്പം തന്നെ പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് രാജ്യങ്ങളായ ടോംഗോയിലും പുതുവർഷം എത്തും.

പുതുവർഷം ഇന്ത്യയിലെത്തണമെങ്കിൽ!

പുതുവർഷം ഇന്ത്യയിലെത്തണമെങ്കിൽ!

കിരിബതിയ്ക്ക ശേഷം പുതുവർഷം എത്തുന്നത് ന്യൂ സീലാൻഡിലാണ്. ജിഎംടി സമയം3.45ന് ഇവിടം 2024 ലേയ്ക്ക് ന്യൂസിൽഡിൽ ഓക്ലാൻഡിലാണ് ആദ്യം പുതിയ വർഷം എത്തുന്നത്. അതിനു ശേഷം ഓസ്ട്രേലിയ, ജപ്പാൻ, സൗത്ത് കൊറിയ, നോർത്ത് കൊറിയ, ചൈന, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ് ഇന്ത്യയിലും ശ്രീ ലങ്കയിലും ഒരേ സമയത്താണ് പുതുവർഷം എത്തുക. ഇന്ത്യയ്ക്ക് ശേഷമാണ് പാക്കിസ്ഥാൻ, അസെർബൈജാൻ, തുർക്കി, ഇറാഖ്, റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ 2024 വരവ് അറിയിക്കുന്നത്

PC:Tom Hill/ Unsplash

പുതുവർഷം അവസാനമെത്തുന്നത്

പുതുവർഷം അവസാനമെത്തുന്നത്

അങ്ങനെ പല രാജ്യങ്ങള് കടന്ന്, ആഘോഷങ്ങളെല്ലാം കൂടി, അവസാനം പുതുവർഷം ചെന്നുകയറുന്നത് അമേരിക്കയിലേക്കാണ്. അവസാനം ചെല്ലുന്നത് ആൾത്താമസമില്ലാത്ത ബേക്കർ ദ്വീപിലേക്കാണ്. നമ്മൾ പുതുവർഷാഘോഷം കഴിഞ്ഞതിൻറെ ആവേശത്തിൽ വൈകുന്നരേ ംഒരു ചായയും കുടിച്ചിരിക്കുമ്പോൾ അതായത്, ഇന്ത്യൻ സമയം ഞായർ വൈകിട്ട് 5:30ന് ആണ് അമേരിക്കയിലെ ബേക്കർ ദ്വീപിൽ പുതുവർഷം എത്തുക. ആൾത്താമസമുള്ള ഇടത്ത് പുതുവർഷം അനസാനമെത്തുന്നു എന്ന പ്രത്യേകതയും അമേരിക്കയ്ക്ക് തന്നെ സ്വന്തമാണ്. ഏറ്റവും ഒടുവിലായി ജനവാസമുള്ളിടത്ത് പുതുവര്‍ഷം എത്തുന്ന സ്ഥം സമോവ ദ്വീപ് ആണ്. അമേരിക്കന്‍ സമോവ എന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.

PC:Ameer Basheer/ Unsplash

രണ്ട് പുതുവര്‍ഷം ആഘോഷിക്കാം

രണ്ട് പുതുവര്‍ഷം ആഘോഷിക്കാം

ഒരു വർഷം തന്നെ രണ്ടു പുതുവർഷം ആഘോഷിക്കവാൻ സാധിക്കുമെന്ന് കേട്ടിട്ടി അത്ഭുതം തോന്നുന്നില്ലേ? അത്രയെളുപ്പമല്ല ആഗ്രഹം സാധിക്കുവാൻ. പുതുവർഷം ആദ്യമെത്തുന്ന കിരിബതിയിലെയും അല്ലെങ്കില്‍ സമോവോ ദ്വീപിലെയും, അവസാനമെത്തുന്ന ഇടമായ അമേരിക്കൻ സമോവോയിലെയും പുതുവർഷങ്ങൾ തമ്മിൽ ഏകദേശം 25 മണിക്കൂറിന്റെ വ്യത്യാസമാണുള്ളത്. ഇങ്ങനെ ആദ്യം കിരിബതിയിൽ ആഘോഷിച്ച് ശേഷം സമോവോയിലേക്ക് പോയാൽ രണ്ട് പുതുവർഷത്തെ ഒരു വർഷം തന്നെ സ്വീകരിക്കുവാൻ സാധിക്കും.

PC:Padraig Treanor/ Unsplash

ന്യൂസീലാൻഡിൽ നിന്നും കുക്ക് ദ്വീപിലേക്ക്

ന്യൂസീലാൻഡിൽ നിന്നും കുക്ക് ദ്വീപിലേക്ക്

2023നെ രണ്ടു തവണ സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ വഴികൾ കുറേയുണ്ട്. അതിലൊന്ന് ലോകത്തിൽ രണ്ടാമത് പുതുവർഷം എത്തുന്ന ന്യൂസിലൻഡിൽ നിന്നും ആദ്യം 2023ന് സ്വാഗതം പറഞ്ഞ ശേഷം അവസാനം പുതുവർഷമെത്തുന്ന ഇടങ്ങളിലൊന്നായ കുക്ക് ഐലന്‍ഡിലേക്ക് പോവുക എന്നതാണ്. ഈ രണ്ട് ഇടങ്ങളും തമ്മിൽ വളരെ കുറച്ച് മണിക്കൂറുകളുടെ യാത്രാ വ്യത്യാസം മാത്രമേയുള്ളൂ. മാത്രമല്ല, ന്യൂ സീലാൻഡിൽ നിന്നും കുക്ക് ഐലന്‍ഡിലേക്ക് നേരിട്ട് വിമാനസർവീസുകൾ ലഭ്യവുമാണ്.

സ്വീഡനിൽ നിന്ന് ഫിൻലൻഡിലേക്ക് പോകാം

സ്വീഡനിൽ നിന്ന് ഫിൻലൻഡിലേക്ക് പോകാം

രണ്ട് പുതുവർഷം ആഘോഷിക്കുവാനുള്ള മറ്റൊരു എളുപ്പവഴി സ്വീഡനിൽ നിന്ന് ഫിൻലൻഡിലേക്ക് പോകുന്നതാണ്. രണ്ടു രാജ്യങ്ങളും തമ്മിൽ വെറും ഒരു മണിക്കൂറിന്റെ അകലം മാത്രമാണുള്ളത്. ദേശീയ പാതയുടെ സ്വീഡിഷ് വശത്ത് കരെസുവാണ്ടോ എന്നും മറുവശത്ത് കരേസുവാന്റോ എന്നും അറിയപ്പെടുന്ന നഗരത്തിലാണ് പുതുവർഷത്തെ രണ്ടാമത്തെ തവണ സ്വീകരിക്കുവൻ വരേണ്ടത്. ഫിൻലന്‍ഡിലാണ് ആദ്യം പുതിയ വർഷം എത്തുന്നത്. അതിനുശേഷം ഒരു പാലം കടന്ന് സ്വീഡനിൽ എത്തി രണ്ടാമത്തെ പുതുവർഷത്തെ കാത്തിരുന്ന് സ്വീകരിക്കാം.

PC:Norman Tsui/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: new year world interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+