Search
  • Follow NativePlanet
Share
» »നാട്ടിലാണെങ്കിൽ അടി ഉറപ്പ്! വിചിത്രം ഈ ആചാരങ്ങൾ, ഭാഗ്യം കൊണ്ടുവരുന്ന പുതുവർഷത്തെ സ്വീകരിക്കുന്ന രീതികളിതാ

നാട്ടിലാണെങ്കിൽ അടി ഉറപ്പ്! വിചിത്രം ഈ ആചാരങ്ങൾ, ഭാഗ്യം കൊണ്ടുവരുന്ന പുതുവർഷത്തെ സ്വീകരിക്കുന്ന രീതികളിതാ

പുതുവർഷത്തെ സ്വീകരിക്കുവാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന വിചിത്രങ്ങളായ പാരമ്പര്യങ്ങൾ പരിചയപ്പെടാം

ലോകം ഒറ്റമനസ്സോടെ സ്വീകരിക്കുന്ന പുതുവർഷം പക്ഷേ, വ്യത്യസ്തങ്ങളായ പാരമ്പര്യങ്ങളാൽ സമൃദ്ധമാണ്. ഓരോ നാടും അവരവരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും മുൻനിർത്തിയാണ് പുതു വർഷാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. പുതിയ വർഷം പുലരുന്നത് കാത്ത്, സെക്കൻഡുകൾ എണ്ണിനിന്ന്, ന്യൂ ഇയർ പിറവി നമ്മൾ ആഘോഷിക്കുമ്പോൾ ലോകത്തിന്റെ ചില ഭാഗങ്ങളിൽ ചിലർ ചില പാരമ്പര്യ ചടങ്ങുകളുടെ തരക്കിലായിരിക്കും. സ്യൂട്ട്കേസ് എടുത്ത് ഓടുന്നതും പാത്രങ്ങൾ എറിഞ്ഞുടയ്ക്കുന്നതും വേഗത്തിൽ 12 മുന്തിരി കഴിച്ചു തീർക്കുന്നതുമെല്ലാം അതിൽ ചിലത് മാത്രമാണ്.

കൂട്ടിയിട്ട് കത്തിച്ച് ഇക്വഡോർ

കൂട്ടിയിട്ട് കത്തിച്ച് ഇക്വഡോർ

പുതുവർഷത്തിൽ ഇക്വഡോറിലെ മിക്ക നഗരങ്ങളിലും അര്‍ധരാത്രിയിൽ വലിയ തീയും പുകയും ആയിരിക്കും. പുതുവർഷാഘോങ്ങൾ അതിരു കടന്നതോ കലാപമോ ഒന്നുമല്ല. ഇവിടുത്തെ ആചാരം ഇങ്ങനെയാണ്. കഴിഞ്ഞുപോയ വർഷം തങ്ങൾക്ക് വിഷമങ്ങളും ദുഖങ്ങളും തന്ന ഓർമ്മകളെ സൂചിപ്പിക്കുന്ന കാര്യങ്ങളും അതിന്റെ ഫോട്ടോകളും ഒക്കെ കത്തിക്കുന്ന ചടങ്ങാണിത്. ഒരു വലിയ കോലമുണ്ടാക്കി അതിലേക്ക് ഈ ഫോട്ടോകളും പേപ്പറുകളുമെല്ലാം ഇട്ട് കത്തിക്കുന്നതാണ് ഇവിടെ ചെയ്യുന്നത്. കഴിഞ്ഞ വർഷം സംഭവിച്ചു പോയ ദുഖങ്ങളം മോശം അനുഭവങ്ങളും ദൗർഭാഗ്യവും ഇല്ലാതാക്കുവാൻ ഇത് സഹായിക്കുമെന്നാണ് അവരുടെ വിശ്വാസം.

PC:Xianyu hao/ Unsplash

എറിഞ്ഞുടയ്ക്കുന്ന പ്ലേറ്റുകൾ

എറിഞ്ഞുടയ്ക്കുന്ന പ്ലേറ്റുകൾ

ആഘോഷങ്ങളിൽ പ്ലേറ്റുകൾ എറിഞ്ഞുടയ്ക്കുന്ന പാരമ്പര്യം പിന്തുടരുന്നത് പൊതുവേ ഗ്രീക്കുകാരാണ്. എന്നാൽ പുതുവർഷത്തിൽ പ്ലേറ്റുകൾ എറിഞ്ഞുടച്ച് ആഘോഷിക്കുന്നത് ഡെന്മാർക്കുകാരാണ്. വെറുതേ കുറേ പ്ലേറ്റുകൾ ഉടയ്ക്കുകയല്ല, മറിച്ച് ഏറ്റവും കൂടുതൽ പ്ലേറ്റുകൾ പൊട്ടിക്കിടക്കുന്നത് ആരുടെ വീടുനു മുന്നിലാണോ അവര്‍ക്ക് ആ വർഷം മുഴുവൻ വലിയ ഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. സാധാരണയായി തലേവർഷം ഉപയോഗിക്കാതെ, സൂക്ഷിച്ചുവെച്ച പ്ലേറ്റുകള് പുതുവർഷ രാവിൽ പുറത്തെടുത്ത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുനു മുന്നിൽപോയി നിന്ന് അവരുടെ വാതിലിനു നേറ എറിയുകയാണ് ചെയ്യുന്നത്. എത്ര കൂടുതൽ പ്ലേറ്റുകളുണ്ടോ. അത്രയുമധികം ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം!

PC:CHUTTERSNAP/ Unsplash

108 തവണ മുഴങ്ങുന്ന മണികൾ

108 തവണ മുഴങ്ങുന്ന മണികൾ

ബുദ്ധമത വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ് ജപ്പാനിലെ പുതുവർഷാഘോഷ പാരമ്പര്യങ്ങൾ. ഇവിടുക്കെ ബുദ്ധമത കേന്ദ്രങ്ങളിൽ പുതുവത്സര രാവിൽ 108 തവണ മണികൾ മുഴങ്ങുന്നത് കേൾക്കാം. ജോയ നാ കാനേ എന്നാണ് വിചിത്രമായ ഈ ആചാരത്തിന്‍റെ പേര്. മനുഷ്യമനസ്സിലെ ദുരാഗ്രഹങ്ങളെല്ലാം മാറുവാനും ഭാഗ്യം കൊണ്ടുവരുവാനും ഇത് സഹായിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. ചിരിച്ചുകൊണ്ട് പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതും ഇവിുത്തെ പ്രത്യേകതയാണ്.

PC:David Edelstein/ Unsplash

വലിച്ചെറിയുന്ന വീട്ടുപരണങ്ങൾ

വലിച്ചെറിയുന്ന വീട്ടുപരണങ്ങൾ

പുതുവർഷത്തിൽ ഭാഗ്യം വരണമെങ്കിൽ വീട്ടുപകരണങ്ങള്‍ വലിച്ചെറിയണോ? ഞങ്ങൾ റെഡിയാണ് .. പറയുന്നത് ഇറ്റലിക്കാരണ്. വർഷപ്പിറവിൽ ഇവിടെ എത്തിയാൽ ജനാലയിലൂടെ ചെറിയ ഫർണിച്ചറുകൾ, തലയിണ, പുതപ്പ് തുടങ്ങിയവയെല്ലാം താഴേക്ക് വരുന്ന് കാണാം. എല്ലായിടത്തും ഈ ആചാരമില്ലെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും ഇത് പിന്തുടരുന്നുണ്ട്.

PC:szm 4/ Unsplash

ഇവിടെ വലിച്ചെറിയുന്നത് പേപ്പറുകൾ

ഇവിടെ വലിച്ചെറിയുന്നത് പേപ്പറുകൾ

ഇറ്റലിയെ അപേക്ഷിച്ച. കുറച്ചുകൂടി മൃദുസമീപനമാണ് അര്‍ജന്‍റീനക്കാർക്കുള്ളത്. വീട്ടിലിരിക്കുന്ന പഴയ പത്രങ്ങളും പേപ്പറുകളും ആവശ്യമില്ലാത്ത രേഖകളും എല്ലാമെടുത്ത് മുറിച്ച് വീടിനു പുറത്തേയ്ത്ത് ജനാല വഴി എറിയുകയാണ് ഇവർ ചെയ്യുന്നത്. വർഷം അവസാനിക്കുന്നതിനു തൊട്ടുമുൻപായാണ് അവർ ഇത് ചെയ്യുന്നച്. അങ്ങനെ കഴിഞ്ഞ വർഷത്തെ എല്ലാം പിന്നിൽ നിർത്തി, വേണ്ടാത്തത് ഒഴിവാക്കി, ഭൂതകാലത്തെ ഉപേക്ഷിച്ച്, പുതിയ വർഷത്തിലേക്ക് കടക്കുന്നു എന്നതാണ് ഇതുകൊണ്ട് അവർ അർത്ഥമാക്കുന്നത്.

PC:Pro Church Media/ Unsplash

നിറമുള്ള അടിവസ്ത്രം

നിറമുള്ള അടിവസ്ത്രം

എറിയലും പൊട്ടിക്കലുമല്ല പക്ഷേ അടിവസ്ത്രത്തിന്റെ നിറമാണ് ഭാഗ്യം നിശ്ചയിക്കുന്നതെന്നാണ് തെക്കേ അമേരിക്കക്കാരുടെ പുതുവര്‍ഷ പാരമ്പര്യവും വിശ്വാസവും. വരുന്ന വർഷം ഏതു തരത്തിലുള്ള ഭാഗ്യമാണ് വേണ്ടതെന്നു നോക്കി അതിനു യോജിച്ച അടിവസ്ത്രമാകും അവർ ധരിക്കുന്നത്. മെക്സിക്കോ, ബൊളീവിയ, ബ്രസീൽ തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ആണ് ഈ പാരമ്പര്യം നിലനിൽക്കുന്നത്. ഈ നിറത്തിന് വർഷത്തേക്കുള്ള നിങ്ങളുടെ ഭാഗ്യം തീരുമാനിക്കുവാൻ സാധിക്കുമത്രെ. സ്നേഹം കണ്ടെത്താൻ ആഗ്രഹിക്കുന്നവർ പുതുവർഷത്തിന് ചുവന്ന അടിവസ്ത്രം ധരിക്കുന്നു, അതേസമയം സമ്പത്ത് പ്രതീക്ഷിക്കുന്നവർ മഞ്ഞ തിരഞ്ഞെടുക്കണം. നിങ്ങൾ സമാധാനം തേടുകയാണെങ്കിൽ, വെളുത്ത അടിവസ്ത്രം വേണം ധരിക്കുവാൻ.

PC:Gregory Pappas/ Unsplash

ആപ്പിൾ പറയും ഭാഗ്യം

ആപ്പിൾ പറയും ഭാഗ്യം

പുതുവർഷം കൊണ്ടുവരുന്ന ഭാഗ്യം എങ്ങനെയുള്ളത് ആണെന്നു കണ്ടെത്തുവാന്‍ ചെക്ക് റിപ്പബ്ലിക്കിലുള്ളവർക്ക് ഒരെളുപ്പ വഴിയുണ്ട്. വരാനിരിക്കുന്ന വർഷം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ പുതുവത്സര രാവിൽ അവർ ഒരു ആപ്പിൾ രണ്ടായി മുറിക്കും. അതിനുള്ളിലെ വിത്തുൾപ്പെടുന്ന ഭാഗം നക്ഷത്രത്തിന്റെ ആകൃതിയാൽ ചുറ്റപ്പെട്ടതാണെങ്കിൽ, നിങ്ങൾക്ക് പുതിയ വർഷം നല്ലതും ഭാഗ്യം നിറഞ്ഞതും ആയിരിക്കും. എന്നാൽ അത് കുരിശിന്‍റെ ആകൃതിയിൽ ആണെങ്കിൽ വർഷം നിങ്ങൾക്ക് വളരെ മോശമായിരിക്കുമത്രെ.
PC:Phillip Larking/ Unsplash

പുതുവർഷം യാത്രകളാൽ സമ്പന്നമാകുവാൻ

പുതുവർഷം യാത്രകളാൽ സമ്പന്നമാകുവാൻ

നിങ്ങളുടെ പുതിയ വർഷത്തിൽ ഒരുപാട് യാത്രകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണോ? ലാറ്റിനമേരിക്കൻ വിശ്വാസങ്ങൾ അനുസരിച്ച് പുതുവര്‍ഷ ദിവസത്തില് ശൂന്യമായ ഒരു സ്യൂട്ട്‌കേസുമായി തങ്ങളുടെ ബ്ലോക്കിൽ ചുറ്റിനടന്നാൽ വരാനിരിക്കുന്ന വർഷം യാത്രയും സാഹസികതയും നിറഞ്ഞതായിരിക്കുമത്രെ.

PC:ConvertKit/ Unsplash

ഒരു വർഷം രണ്ട് ന്യൂ ഇയർ ആഘോഷിച്ചാലോ, സംഭവം ചില്ലറയല്ല! പുതുവർഷം ആദ്യവും അവസാനവുമെത്തുന്ന ഇടങ്ങളും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+