Search
  • Follow NativePlanet
Share
» »ചൈനയിൽ തുടങ്ങി തുർക്കിയിൽ തീരുന്ന പുതുവര്‍ഷാഘോഷം, ഒറ്റ രാവും 7 ആഘോഷവും! വെടിക്കെട്ടുമായി ഗ്ലോബൽ വില്ലേജ്

ചൈനയിൽ തുടങ്ങി തുർക്കിയിൽ തീരുന്ന പുതുവര്‍ഷാഘോഷം, ഒറ്റ രാവും 7 ആഘോഷവും! വെടിക്കെട്ടുമായി ഗ്ലോബൽ വില്ലേജ്

New Year 2024: ലോകം പുതിയ വർഷത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2023 ന് വിട പറഞ്ഞ് പ്രതീക്ഷകളോടെയും പ്രത്യാശയോടെയും 2024 എന്ന പുതുവർഷം കടന്നെത്താൻ ഒരുപാട് ദിവസങ്ങളൊന്നുമില്ല. വ്യത്യസ്തങ്ങളായ ആഘോഷങ്ങളും പരിപാടികളുമായി എല്ലാവരും ഒരുങ്ങുകയാണ്. ന്യൂ ഇയർ പരിപാടികളിൽ വെറൈറ്റിയാണ് നിങ്ങൾ തേടുന്നതെങ്കിൽ അതിനു പറ്റിയ ഇടം ദുബായ് ആണ്.

വെറുതേ ഒരു വെടിക്കെട്ടും കണ്ട് മടങ്ങുന്നതിനേക്കാൾ ഏഴ് പുതുവർശം ആഘോഷിക്കാൻ സാധിച്ചാലോ? അതെ..
ഒറ്റ രാത്രിയിൽ വ്യത്യസ്തങ്ങളായ ഏഴു പുതുവർഷം ആഘോഷിക്കാൻ സാധിക്കുന്ന തരത്തിലുള്ള വമ്പൻ പരിപാടിയാണ് ദുബായ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു പുതവർഷമാണ് ദുബായ് ഇവിടെ സജ്ജീകരിക്കുന്നത്.

dubai global village new year

ഗ്ലോബൽ വില്ലേജിലെ വ്യത്യസ്തങ്ങളായ ഏഴു പവലിയനുകളിലാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പുതുവർഷം എത്തുന്ന സമയമനുസരിച്ച് ആഘോഷം ക്രമീകരിച്ചിരിക്കുന്നത്. ചൈനയിൽ വൈകിട്ട് എട്ടു മണിക്ക് തുടങ്ങുന്ന പുതുവർഷ വെടിക്കെട്ട് അവസാന ഇടമായ തുർക്കിയിൽ എത്തുമ്പോഴേയ്ക്കും ഒരു മണിയാകും.

ദുബായ് സമയം എട്ടു മണിക്ക് ചൈനയിലെ പുതുവർഷാഘോഷങ്ങള്‍ക്ക് തുടക്കമാകും. വെടിക്കെട്ടോടുകൂടി 2024 നെ ഇവിടെ സ്വീകരിക്കാം. ടൈം സോണുകളുടെ വ്യത്യാസമനുസരിച്ചാണ് പുതുവർഷം ആഘോഷിക്കുന്നത്. പിന്നീട് ഒരു മണിക്കൂറിന് ശേഷം 9.00 മണിക്ക് തായ്ലൻഡ് പവലിയനിൽ പുതുവർഷത്തിന്‍റെ മേളം തുടങ്ങും. തുടർന്ന് 10.00 മണിക്ക് ബംഗ്ലാദേശ്, 10.30ന് ഇന്ത്യ, 11.00 മണിക്ക് പാക്കിസ്ഥാൻ, 12.00 ന് യുഎഇ പുതുവർഷാഘോഷം തുടർന്ന് 1.00 മണിക്ക് തുര്ക്കി ന്യൂ ഇയർ എന്നിവ ആഘോഷിക്കുന്ന വിധത്തിലാണ് ക്രമീകരണം.

ഓരോ രാജ്യത്തെയും പുതുവർഷത്തെ അവരുടേതായ കൗണ്ട് ഡൗണിൽ ആണ് തുടങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഡിസംബർ 30 ശനിയാഴ്ച വൈകുന്നേരം 4.00 മണി മുതൽ പുലർച്ചെ 1.00 വരെ ഗ്ലോബൽ വില്ലേജ് തുറന്നിരിക്കും. 31 ഞായറാഴ്ച വൈകുന്നേരം 4.00 മണി മുതൽ പുലർച്ചെ 2.00 മണി വരെയും ഇവിടം പ്രവർത്തിക്കും. 31 ന് ഗ്ലോബൽ വില്ലേജ് പ്രവേശനം കുടുംബങ്ങൾക്കും സ്ത്രീകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ആഘോഷമായ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും കൂടാതെ ഓരോ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്തങ്ങളായ സാംസ്കാരിക പരിപാടികളും ആഘോഷവും ഇവിടെ ഒരുക്കും. ഇത് കൂടാതെ പ്രധാന വേദിയിൽ രാത്രി മുഴുവൻ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ട്യൂണുകളുമായി ഡിജെയും ഉണ്ടായിരിക്കും.

ഗ്ലോബൽ വില്ലേജ് ന്യൂ ഇയർ 2024 ഫയർവർക് സമയം (ദുബായ് പ്രദേശിക സമയം)

ചൈന - 8 PM
തായ്ലൻഡ് - 9 PM
ബംഗ്ലാദേശ് - 10.00
ഇന്ത്യ - 10.30
പാക്കിസ്ഥാൻ - 11.00 PM
യുഎഇ - 12.00 PM
തുർക്കി - 1.00 AM

പുതുവർഷാഘോഷം മാത്രമല്ല

പുതുവർഷാഘോഷം മാത്രമല്ല, ഗ്ലോബൽ വില്ലേജിൽ രസകരമായ ഒരുപാട് പരിപാടികളും കാഴ്ചകളും എന്നത്തെയും പോലെ ഈ വർഷവും ഉണ്ട്. 90 വൈവിധ്യമാർന്ന ലോക സംസ്‌കാരങ്ങൾ, 3500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ, 250-ലധികം ഡൈനിംഗ് ഓപ്ഷനുകൾ, 40ൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള പ്രകടനങ്ങൾ, 195-ലധികം റൈഡുകൾ, ഗെയിമുകൾ, എന്നിങ്ങനെ കാഴ്ചക്കാരെ പിടിച്ചു നിർത്തുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+