Search
  • Follow NativePlanet
Share
» »കനകക്കുന്നിലെ വസന്തോസവം, പുതുവർഷം തിരുവനന്തപുരത്ത് ആഘോഷിക്കാം 75,000 ചെടികളും യൂറോപ്യൻ വീടും!

കനകക്കുന്നിലെ വസന്തോസവം, പുതുവർഷം തിരുവനന്തപുരത്ത് ആഘോഷിക്കാം 75,000 ചെടികളും യൂറോപ്യൻ വീടും!

ഇത്തവണത്തെ പുതുവർഷം ഗംഭീരമാക്കാൻ തിരുവനന്തപുരം ഒരുങ്ങിക്കഴിഞ്ഞു. ദീപാലങ്കാരങ്ങളും പുഷ്മമേളകളും മാത്രമല്ല, തിരുവനന്തപുരം ഇതുവരെ കാണാത്ത തരത്തിലുള്ള അലങ്കാരങ്ങളുമായാണ് കനകക്കുന്നിലെ വസന്തോത്സവം ഇത്തവണ വന്നിരിക്കുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ നേൃതൃത്വത്തിലാണ് വസന്തോത്സവം സംഘടിപ്പിക്കുന്നത്.

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും മനോഹരമായ കാഴ്ചയാണ് ഇത്തവണ കനകക്കുന്നിൽ ഒരുക്കിയിരിക്കുന്നത്. കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. ജനുവരി രണ്ടു വരെയാണ് തിരുവനന്തപുരം നഗരത്തിൽ വസന്തോത്സവം നടക്കുന്നത്. പുഷ്പമേളക്ക് പുറമെ ദീപാലങ്കാരവും ഭക്ഷ്യമേളയും പെറ്റ്‌സ് പാർക്കും ട്രേഡ് ഫെയറും ഒരുക്കിയിട്ടുണ്ട്.

Vasantholsavam In Kanakakunnu

കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. കൊട്ടാര കവാടത്തിൽ പ്രത്യേക ഇൻസ്റ്റളേഷനുകൾ, ഇവിടുത്തെ മരങ്ങളിലും മതിലുകളിലും ഒപ്പം നടവഴികളിലും ദീപംവെച്ച് അലങ്കരിക്കും.

റോസ്, ആന്തൂറിയം, ഒർക്കിഡ്, ക്രൈസാന്ത്യം, ജമന്തി തുടങ്ങി വ്യത്യസ്തങ്ങളായ 75000ത്തോളം ചെടികളാണ് വസന്തോത്സവത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രത്യേക തട്ടുകളിലായാണ് പുഷ്പങ്ങള് പ്രദർശിപ്പിക്കുക. കേരളത്തിനു പുറത്തു നിന്നാണ് പുഷ്പങ്ങളത്രയും കൊണ്ടുവന്നിരിക്കുന്നത്. റോസാപ്പൂക്കൾ കൊണ്ട് അണിയിച്ചൊരുക്കിയ കരടികളും പക്ഷികളും കുട്ടികളുൾപ്പെടെയുള്ള കാഴ്ചക്കാരിൽ കൗതുകം ഉണർത്തും.

ഡിസംബർ 26ന് ആരംഭിച്ച വസന്തോസവം ജനുവരി രണ്ടിന് സമാപിക്കും. പൂർണമായും ക്യുറേറ്റ് ചെയ്ത ഒരു ഫ്‌ളവർഷോയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. പത്തു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ 20 ഗാർഡനർമാരെയാണ് ചെടികൾ പരിപാലിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ യൂറോപ്യൻ ഭവനങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ദീപാലംകൃതമാക്കിയ യൂറോപ്യൻ വീടും ഗാർഡനും കാഴ്ചക്കാരെ ആകർഷിക്കുന്നവയാണ്.

പെറ്റ്‌സ് പാർക്കിൽ വിവിധയിനം മുയലുകൾ, പക്ഷികൾ, പൂച്ച, ആട്ടിൻകുട്ടികൾ തുടങ്ങിയവയെ പരിചയപ്പെടുന്നതിനും അവയുടെ കൂടുകളിൽ കയറി ഓമനിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. 30 പടുകൂറ്റൻ ക്രിസ്മസ് ബെല്ലുകളും വിവിധ തരം ഇൻട്രാക്ടീവ് ലൈറ്റ് ഇൻസ്റ്റലേഷനും ദീപാലങ്കാരത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ശലഭോദ്യാനവും ശലഭ ഊഞ്ഞാലും തിരുവനന്തപുരത്തിന് പുതിയ അനുഭവമായി മാറുകയാണ്. നിശാഗന്ധിയിൽ വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്.

കുട്ടികൾക്ക് 50 രൂപയും മുതിർന്നവർക്ക് 100 രൂപയുമാണ് നിരക്ക്. കനകക്കുന്നില്‍ ആരംഭിച്ച ടിക്കറ്റ് കൗണ്ടറിലൂടെയും കേരള ബാങ്കിന്റെ ശാഖകളിലൂടെയും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: thiruvananthapuram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+