Search
  • Follow NativePlanet
Share
» »കാശ്മീരിൽ 'മഞ്ഞ് പുതയ്ക്കുവാന്‍' പോവുകയാണോ? മിസ് ചെയ്യരുത് ഈ ഫെസ്റ്റിവലുകൾ

കാശ്മീരിൽ 'മഞ്ഞ് പുതയ്ക്കുവാന്‍' പോവുകയാണോ? മിസ് ചെയ്യരുത് ഈ ഫെസ്റ്റിവലുകൾ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സഞ്ചാരികൾക്ക് ആവേശം പകർന്ന് ഇത്തവണ രണ്ട് ആഘോഷങ്ങളാണ് നവംബറിൽ നടക്കുന്നത്.

ശിശിരകാലത്തിന്‍റെ കാഴ്ചകളിലേക്ക് കാശ്മീര്‍ എത്തിപ്പെടുന്ന കാഴ്ച വളരെ രസകരമാണ്. മലമ്പ്രദേശത്ത് പെട്ടന്നെത്തുന്ന മഞ്ഞുവീഴ്ചയും സമതലങ്ങളിലെ മഴയും ഇത്തവണ നേരത്തെയെത്തിയ മഞ്ഞുകാലത്തിന് വരവേൽപ് നല്കി. മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന ഇടങ്ങളുമായി കാശ്മീരിതാ ഇപ്പോൾ സഞ്ചാരികളെയും കാത്തുനിൽക്കുകയാണ്. എല്ലാത്തവണത്തെയും പോലെ ഈ വർഷവും നവംബർ മാസം കാശ്മീരിൽ ആഘോഷങ്ങളുടെ സമയമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സഞ്ചാരികൾക്ക് ആവേശം പകർന്ന് ഇത്തവണ രണ്ട് ആഘോഷങ്ങളാണ് നവംബറിൽ നടക്കുന്നത്. ഈ ആഘോഷങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

കാശ്മീരിന്‍റെ സംസ്കാരം മനസ്സിലാക്കാം

കാശ്മീരിന്‍റെ സംസ്കാരം മനസ്സിലാക്കാം

കുറേ സ്ഥലങ്ങൾ മാത്രം കണ്ട് കാശ്മീർ യാത്ര അവസാനിപ്പിക്കാതെ, ഈ നാടിന്റെ ചരിത്രവും പാരമ്പര്യവും ജീവിതരീതികളും മനസ്സിലാക്കുക എന്ന ലക്ഷ്യത്തിൽ കാശ്മീർ എത്തുന്ന സഞ്ചാരികൾക്ക് പറ്റിയ സമയമാണ് നവംബർ. കലർപ്പും നാട്യങ്ങളുമില്ലാത്ത കാശ്മീർ ജീവിതരീതിയും അവരുടെ ആചാരങ്ങളും ക്രമങ്ങളും എല്ലാം മനസ്സിലാക്കാം. നവംബർ മാസത്തെ കാശ്മീർ യാത്രയ്ക്ക് ഒരു കാരണം കാത്തിരിക്കുകയാണ് നിങ്ങളെങ്കിൽ ഇതുതന്നെയാണ് സമയം!

PC:Praneet Kumar

നാടും ലോകവും എത്തുന്ന സമയം

നാടും ലോകവും എത്തുന്ന സമയം

പ്രദേശവാസികൾക്കും സഞ്ചാരികള്‍ക്കും കാശ്മീരിനെ അടുത്തറിയുവാൻ സഹായിക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിനകത്തു നിന്നും രാജ്യത്തിനുള്ളിൽ നിന്നും സഞ്ചാരികൾ ഈ സമയം ഇവിടേക്ക് ധാരാളമായി വരുന്നു. വിനോദസഞ്ചാരരംഗം മാത്രമല്ല, മൊത്തത്തിലുള്ള വളർച്ചയ്ക്കും ഈ സമയം ഇവിടെ അനുകൂലമാണ്. നവംബർ മാസത്തിലെ ആദ്യ രണ്ടാഴ്ചയാണ് ഈ ആഘോഷങ്ങളുടെ കാലം.

PC:YASER NABI MIR

സാഫറോൺ ഫെസ്റ്റിവൽ

സാഫറോൺ ഫെസ്റ്റിവൽ

സാഫറോൺ ഫെസ്റ്റിവൽ അഥവാ കുങ്കുമോത്സവം ഇവിടുത്തെ വളരെ രസകരവും മനോഹരവുമായ ആഘോഷങ്ങളിലൊന്നാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവിൻറെ പാടങ്ങൾ, അതിന്റെ കൃഷി രീതി, വിളവെടുപ്പ്, എന്നിവ നേരിട്ടുകാണുവാനും വേണമെങ്കിൽ ഉടമകളിൽ നിന്നും നേരിട്ടു വാങ്ങിക്കുവാനും നിങ്ങൾക്ക് അവസരമുണ്ട്. സാധാരണഗതിയിൽ മൂന്നു ദിവസമാണ് സാഫറോൺ ഫെസ്റ്റിവൽ നടക്കുക.

PC:Benyamin Bohlouli

ഹൗസ്‌ബോട്ട് ഫെസ്റ്റിവൽ

ഹൗസ്‌ബോട്ട് ഫെസ്റ്റിവൽ

കാശ്മീരിൽ മാത്രം കാണുവാൻ സാധിക്കുന്ന വളരെ പ്രത്യേകതകളുള്ള ഫെസ്റ്റിവലാണ് ഹൗസ്‌ബോട്ട് ഫെസ്റ്റിവൽ. കാശ്മീരിൽ സഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്ന കാഴ്ചയാണ് ഇവിടുത്തെ ശിക്കാര വള്ളങ്ങൾ. കാശ്മീർ താഴ്‌വരയുടെ പരമ്പരാഗത ശിക്കാരകളും താഴ്‌വരയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൽ അവയുടെ പങ്കും ആഘോഷിക്കുകയാണ് ഹൗസ്‌ബോട്ട് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. കാശ്മീരിൽ എത്തുന്ന സ‍ഞ്ചാരികൾ ഒരിക്കലും ഒഴിവാക്കാത്തതാണ് ദാൽ തടാകത്തിലെ ശിക്കാര വള്ളങ്ങളിലൂടെയുള്ള യാത്ര.

ഈ വര്‍ഷത്തെ വിന്‍റർ ആഘോഷം

ഈ വര്‍ഷത്തെ വിന്‍റർ ആഘോഷം

കഴിഞ്ഞ 70 വർഷത്തെ ആഘോഷങ്ങളിൽ നിന്നു വ്യത്യസ്തമാണ് കാശ്മീരിലെ ഇത്തവണത്തെ വിന്‍റർ ആഘോഷങ്ങള്‍. സാധാരണഗതിയിൽ ശൈത്യകാലത്ത് അതിർത്തിയോട് ചേർന്നുള്ള പല ഇടങ്ങളും യാത്രയിലെ അസൗകര്യങ്ങൾ കാരണം അടച്ചിടുമായിരുന്നു. എന്നാൽ ഈ വർഷം മുതല് മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസ് നടത്തുവാനുള്ള ഒരുക്കത്തിലാണ് അധികൃതർ. 70 വർഷത്തിനിടെ ആദ്യമായി സോനാമാർഗ്, കർണ്ണ, ഗുരേസ് തുടങ്ങിയ സ്ഥലങ്ങൾ ശൈത്യകാലത്ത് വിനോദസഞ്ചാരികൾക്കായി തുറന്നിടും. കശ്മീരിനെ ഒരു ശൈത്യകാല വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുവാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്

PC:Akshat Vats

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+