നവംബർ മാസം എത്തി. എന്തു വേഗത്തിലാണ് 11-ാമത്തെ മാസത്തിലേക്ക് എത്തിയതെന്നാണ് മിക്കവരും ആലോചിക്കുന്നത്. ജനുവരി കഴിഞ്ഞതു മാത്രമേ ഓർമ്മയുള്ളൂ..ഇനി അടുത്ത ജനുവരിയിലേക്ക് വെറും രണ്ട് മാസം മാത്രം. എന്താലായും നവംബർ കുറച്ച് അവധി ദിവസങ്ങളോടെയാണ് എത്തിയിരിക്കുന്നത്. ഈ വർഷം നിങ്ങൾ പോകണമെന്ന് ആഗ്രഹിച്ച യാത്രകൾ പോകാനും പ്ലാൻ ചെയ്യാനും ഒക്കെ പറ്റിയ കുറച്ച് സമയമേ ഇനിയുള്ളൂ. ഇതാ നവംബർ മാസത്തിൽ നിങ്ങൾ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ബാങ്ക് അവധികൾക്കനുസരിച്ച് അത് ക്രമീകരിച്ചാലോ..
നീണ്ട വാരാന്ത്യങ്ങളും അവധികളുമായി കുറേയധികം ദിവസങ്ങൾ നവംബർ മാസത്തിലുണ്ട്. ലീവുകൾ എടുക്കാതെ,പരമാവധി അവധി ദിവങ്ങൾ ഉപയോഗപ്പെടുത്തി പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ഏതു ദിവസങ്ങളില് വേണം യാത്ര പോകാന്‍ എന്നാണ് മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഒന്നും രണ്ടും ദിവസംവേണ്ടി വരുന്ന യാത്രകൾ ഈ പ്ലാൻ വഴി സുഖമായി പോയിവരികയും ചെയ്യാം.

നവംബറിലെ ബാങ്ക് അവധികള്‍
ഔദ്യോഗിക കണക്ക് പ്രകാരം 2024 നവംബർ മാസത്തിൽ 12 അവധികളാണ് ഉള്ളത്. പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കും അനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും. കേരളത്തിൽ നവംബർ മാ,ത്തിൽ ആകെ 6 അവധികളാണുള്ളത്. രണ്ടാം ശനി, നാലാം ശനി, ഞായർ എന്നീ ദിവസങ്ങൾ കൂടി കണക്കാക്കിയാണ് ആറ് അവധി. മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കു കൂടി ഉപയോഗപ്രദമാകുന്ന വിധത്തിലാണ് താഴത്തെ അവധി ദിവസങ്ങൾ കണക്കാക്കിയിരിക്കുന്നത്.
1. ഛത്ത് പൂജ, നവംബർ 7, വ്യാഴം
ബീഹാർ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ഛാത്ത് പൂജ. ഈ വർഷം നവംബർ 7 വ്യാഴാഴ്ചയാണ് ഇത്. വെള്ളിയാഴ്ച ഒരു ലീവ് എടുത്താൽ വ്യാഴം, വെള്ളിയും ശനിയും ഞായറും അടക്കം നാല് ദിവസം അവധി കിട്ടും. ചെറുതോ വലുതോ ആയ യാത്രകൾക്ക് പറ്റിയ സമയമായി ഇതിനെ മാറ്റാം. കൂര്‌ഗ്, വയനാട്, ബാംഗ്ലൂർ, ചിക്കമംഗളൂരു തുടങ്ങിയ ഇടങ്ങൾ നോക്കാം
2. രണ്ടാം ശനിയാഴ്ച, നവംബർ 9
ഒരു തടസ്സവും അല്ലാതെ, അപ്രതീക്ഷിതമായി ഓഫീസിൽ നിന്നുള്ള വിളിയുണ്ടാകുമോ എന്നൊക്കെയുള്ള ആശങ്കയില്ലാതെ അവധി കിട്ടുന്ന ദിവസമാണ് രണ്ടാം ശനിയാഴ്ച. വേണമെങ്കിൽ ശനിയും ഞായറും കണക്കാക്കി യാത്ര പോവുകയോ അല്ലെങ്കിൽ ശനി ഒരു ദിവസം കൊണ്ട് പോയിവരാവുന്ന യാത്രകൾ പ്ലാൻ ചെയ്യുകയോ ചെയ്യാം. അങ്ങനെയെങ്കിൽ വേഗത്തിൽ പോയി വരാവുന്ന യാത്രകൾ മതിയാവും. സമീപത്തെ ചരിത്രയിടങ്ങൾ, ട്രെക്കിങ്, എക്സിബിഷനുകൾ തുടങ്ങിയവ പ്ലാൻ ചെയ്യാം.
3. ഗുരു നാനാക്ക് പുരഭ്, നവംബർ 15
നവംബർ 15 വെള്ളിയാഴ്ചയാണ് ഗുരു നാനാക്ക് പുരഭ്. എല്ലാ സംസ്ഥാനങ്ങളിലും ഈ അവധിയില്ലെങ്കിലും പലയിടങ്ങളിലും അവധി ലഭിക്കാൻ സാധ്യതയുണ്ട്. അങ്ങനെ കിട്ടിയാൽ വെള്ളി, ശനി,ഞായർ എന്നിങ്ങനെ മൂന്ന് ദിവസങ്ങൾ ലഭിക്കും. നീണ്ട യാത്രകൾ പ്ലാൻ ചെയ്യാൻ പറ്റിയ സമയം കൂടിയാണിത്. വാരണാസിയിലെ ദേവ് ദീപാവലി, അല്ലെങ്കിൽ ചെറിയൊരു ഡൽഹി യാത്ര തുടങ്ങിയവ ഈ യാത്രയിൽ ഉൾപ്പെടുത്താം.
4. കനകദാസ ജയന്തി നവംബർ 18
കർണ്ണാടകയിലെ പൊതുഅവധി ദിവസമാണിത്. ഈ വർഷം കനകദാസ ജയന്തി നവംബർ 18 തിങ്കളാഴ്ചയാണ് വരുന്നത്. അതിനാൽ ശനി, ഞായർ, തിങ്കൾ എന്നിങ്ങനെ മൂന്ന് ദിവസങ്ങൾ നിങ്ങൾക്ക് കിട്ടും. പലരും ഈ സമയത്ത് ബാംഗ്ലൂരിൽ നിന്ന് നാട്ടിൽ പോകാനാണ് പ്ലാൻ ചെയ്യുക. എന്നാലും ഊട്ടി, ചിക്കമംഗളരു, തെങ്കാശി, വാരണാസി, ഡൽഹി തുടങ്ങിയ സ്ഥലങ്ങൾ യാത്രകള്‍ക്കായി പരിഗണിക്കാം.
5. നാലാം ശനിയാഴ്ച, നവംബർ 23
രണ്ടാം ശനിയാഴ്ച പോലെ തന്നെ നാലാം ശനിയാഴ്ചയും അവധിയുണ്ട്. നവംബർ മാസത്തിൽ നിങ്ങൾക്ക്, അവധിയെടുക്കാതെ പോകാൻ പറ്റിയ ദിവസമാണിത്. ശനിയും ഞായറും കിട്ടുന്നതിനാൽ രണ്ടു ദിവസത്തെ യാത്രകൾ പ്ലാന് ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












