രാജ്യാന്തര യാത്രകൾ.. വിഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്ഥലങ്ങൾ.. കയ്യിൽ പൈസ വരുമ്പോൾ ഒരിക്കലെങ്കിലും പോകണമെന്ന് കൊതിക്കുന്ന ഇടങ്ങൾ... ഏങ്ങനെ ചെറുതല്ലാത്ത ഒരു പട്ടിക നമുക്കുണ്ട്. ചിലപ്പോൾ ഒരിക്കൽ പോലും യാത്ര സാധ്യമല്ലാത്ത അന്‍റർട്ടിക്ക വരെ സ്വപന്ം കണ്ടിരിക്കുന്നവരാണ് നമ്മൾ. എന്നാൽ പണം ഒരു വില്ലാനാവാതെ, പോക്കറ്റ് കാലിയാക്കാതെ ഒരു അന്താരാഷ്ട്ര യാത്ര പോയി വന്നാലോ...
വെറും 15,000 രൂപ വിമാനയാത്രയ്ക്ക് വേണ്ടി വരുന്ന ഇടങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതായത്, കാശ്മീരും വടക്കു കിഴക്കൻ ഇന്ത്യയും ഒക്കെ സന്ദർശിക്കുന്ന ചെലവിൽ ഒരു അന്താരാഷ്ട്ര യാത്ര നടത്തി വരാൻ സാധിച്ചാലോ. യാത്രയുടെ ബജറ്റ് മുഴുവൻ ടിക്കറ്റ് കൊണ്ടുപോകുമോ എന്ന ഭയമില്ലാതെ പോയി വരാൻ സാധിക്കുന്ന അഞ്ചിടങ്ങള് ഇതാ.ഈ യാത്രകൾ ആരംഭിക്കുന്നത് ഡൽഹിയിൽ നിന്നാണേ..
ദുബായ്
ദുബായ് യാത്രകള്‍ക്ക് പൊതുവേ നിരക്ക് കുറഞ്ഞ സമയമാണിത്. ഒരിക്കലെങ്കിലും ദുബായിൽ പോകണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച അവസരമാണിത്. ഏറ്റവും കുറഞ്ഞത് നാല് രാത്രിയും അഞ്ച് പകലും ചിലവഴിക്കുന്ന രീതിയിൽ വേണം യാത്ര പ്ലാൻ ചെയ്യുവാന്‍. ചൂട് കുറഞ്ഞ് ദുബായ് വിന്‍റർ സീസണിലേക്ക് എത്തുന്ന സമയമാണിത്. അതുകൊണ്ടു തന്നെ ചൂട് ഒരു പ്രശ്നമായിരിക്കില്ല. ഷോപ്പിങ് ഫെസ്റ്റിവലുകൾ, ഗ്ലോബൽ വില്ലേജ് തുടങ്ങി പല കാര്യങ്ങളും ഏറ്റവും സജീവമാകുന്ന സമയമാണിത്.
ബുർജ് ഖലീഫ, പരമ്പരാഗത സൂക്കുലകൾ, മാർക്കറ്റുകൾ, ട്രാം, മോണോ റെയിൽ, ബീച്ചുകൾ, പഴയ ദുബായുടെ സാംസ്കാരിക ഇടങ്ങൾ, നൈറ്റ് ലൈഫ് , ഡെസേർട്ട് സഫാരി, തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇവിടെ ആസ്വദിക്കാനുണ്ട്. ഏറ്റവും കൂടിയ ചെലവിലും കുറഞ്ഞ ചെലവിലും ദുബായാ കാണാൻ കഴിയും. ബജറ്റ് ഹോട്ടുകളിലെ താമസം, ഭക്ഷണം, മെട്രോ- ബസ് യാത്രകൾ തുടങ്ങിയവ വഴി ദുബായ് യാത്രയുടെ ചെലവ് കുറയ്ക്കാം.
സിംഗപ്പൂര്‍
ഏറ്റവും കുറഞ്ഞ ചെലവിൽ ബജറ്റ് യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള സ്ഥലമാണ് സിംഗപ്പൂര്‍. പൊതുവ ഇവിടുത്തെ ജീവിതച്ചെലവ് ഉയർന്നതാണെങ്കിലും പാക്കേജ് എടുത്ത് പ്ലാൻ ചെയ്തുള്ള യാത്ര പോക്കറ്റ് കാലിയാക്കാതെ പൂർത്തിയാക്കാം. വൃത്തിക്ക് പേരുകേട്ടിരിക്കുന്ന ഈ കുഞ്ഞൻ രാജ്യത്തെ ഏറ്റവും വലിയ ആകർഷണം ഇവിടുത്തെ വിമാനത്താവളം തന്നെയാണ്. അതിൽ നിന്നാണ് കാഴ്ചകളിലേക്കുള്ള തുടക്കം. ഗാർഡൻസ് ബൈ ദ ബേ, ലിറ്റിൽ ഇന്ത്യ, ചൈന ടൗൺ, ടൗൺ ടൂർ തുടങ്ങി നിരവധി ആകർഷണങ്ങൾ ഇവിടെയുണ്ട്. അവസാന നിമിഷം പ്ലാന്‍ ചെയ്യുന്ന യാത്രകൾക്ക് സിംഗപ്പൂരോളം മികച്ച രാജ്യമില്ല.
വിയറ്റ്നാം
കാഴ്ചകൾ കൊണ്ടും ടൂറിസം കൊണ്ടും നമ്മളെ അത്ഭുതപ്പെടുത്തുന്ന രാജ്യമാണ് വിയറ്റ്നാം. ഫോട്ടോഗ്രാഫര്‍മരെ സംബന്ധിച്ചെടുത്തോളം ഇത്രയും മനോഹരമായ ഫ്രെയിമുകൾ കിട്ടുന്ന ഇടങ്ങളില്ലയ ഇവിടുത്തെ പരമ്പരാഗത ജീവിത രീതികൾ കാണുന്നതും പരിചയപ്പെടുന്നതും തന്നെയാണ് വിയറ്റ്നാം യാത്ര സന്ദർശകർക്ക് നല്കുന്ന ഏറ്റവും അവിസ്മരണീയമായ അനുഭവം. ഹാനോയി, ഹാലോങ് ബേ തുടങ്ങി കാണേണ്ട ഒരുപാട് സ്ഥലങ്ങൾ ഇവിടെയുണ്ട്. കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ട് വിമാനസർവീസുകൾ ലഭ്യമാണ്.
മലേഷ്യ
ഏറ്റവും കുറഞ്ഞ ചെലവിൽ കേരളത്തിൽ നിന്ന് പോകാൻ പറ്റിയ രാജ്യങ്ങളിലൊന്നാണ് മലേഷ്യ. ഫ്ലൈറ്റ് ടിക്കറ്റ് കുറയുംതോറും യാത്ര ചെലവും ഭീകരമായി കുറയും. നിരവധി ഏജൻസികളാണ് വളരെ കുറഞ്ഞ തുകയിൽ മലേഷ്യ യാത്ര സംഘടിപ്പിക്കുന്നത്. നഗരവും പ്രകൃതിയും ഒത്തുചേരുന്ന അനുഭവമാണ് ഇവിടെ സഞ്ചാരികൾക്ക് ലഭിക്കുന്നത്. ഏതുതരത്തിലുള്ള യാത്രകൾ ഇഷ്ടപ്പെടുന്നർക്കും അത് എക്സ്പ്ലോർ ചെയ്യാനുള്ള അവസരമുണ്ട്. ഷോപ്പിങ്. മാർക്കറ്റുകൾ, ബീച്ച്, കെട്ടിടങ്ങൾ, ദ്വീപുകൾ എന്നിങ്ങനെ പോകുന്നു മലേഷ്യൻ കാഴ്ചകള്. ക്വാലാലംപൂർ പോകാതെ മലേഷ്യയിൽ നിന്നും തിരികെ വരരുതേ..
നേപ്പാൾ
ആകാശം മുട്ടുന്ന പർവ്വത കാഴ്ചകളാണ് നേപ്പാൾ നിങ്ങൾക്ക് സമ്മാനിക്കുന്നത്. നേപ്പാളിലെ ഏക വിമാനത്താവളമാണ് കാഠ്മണ്ഡുവിലേക്ക് കുറഞ്ഞ ചെലവില്‍ ഡൽഹിയിൽ നിന്ന് നേരിട്ട് വിമാനം ലഭിക്കും. വീണ്ടും ചെലവ് കുറയ്ക്കണമെങ്കില് ഇന്ത്യയിൽ നിന്ന് റോഡ് മാർഗം നേപ്പാളിലേക്ക് കടക്കാം.ഭൈരവയ്ക്ക് സമീപമുള്ള സുനൗലി ബോർഡർ ക്രോസിങ്, പട്‌ന വഴിയുള്ള റക്‌സോൾ ബോർഡർ, ഗാംങ്ടോക്ക് വഴി പാനിതങ്കി തുടങ്ങിയ റൂട്ടുകളാണ് ഇതിനായുള്ളത്. ഹോസ്റ്റലുകൾ, ഹോംസ്റ്റേകൾ, ബജറ്റ് ഹോട്ടലുകൾ തുടങ്ങിയവ ഇവിടെ നിങ്ങൾക്ക് താങ്ങാനാകുന്ന നിരക്കില് ലഭിക്കും. ബുദ്ധന്‍ ജനിച്ച ലുംബിനി ഗ്രാമം, സാഗർമാതാ നാഷനൽ പാർക്ക്, ചിത്വാൻ ദേശീയോദ്യാനം, ട്രെക്കിങ് എന്നിങ്ങനെ പോകാനും കാണാനും നിരവധി സ്ഥലങ്ങൾ നേപ്പാളിലുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












