Search
  • Follow NativePlanet
Share
» »ലീവ് എടുക്കാതെ യാത്ര പോകാം, ഇഷ്ടംപോലെ അവധികൾ, ഒക്ടോബർ മാസം പ്ലാൻ ഇതാ

ലീവ് എടുക്കാതെ യാത്ര പോകാം, ഇഷ്ടംപോലെ അവധികൾ, ഒക്ടോബർ മാസം പ്ലാൻ ഇതാ

ഇതാ ഒക്ടോബർ മാസം ഇങ്ങെത്തി. ഒരിക്കലുമില്ലാത്ത വേഗത്തിൽ ഈ വർഷത്തെ പത്താം മാസം വന്നിരിക്കുന്നത് അവധികളും ആഘോഷങ്ങളുമായാണ്. നീണ്ട വാരാന്ത്യങ്ങളും പൊതു അവധികളും ആഘോഷങ്ങളും ഒരുപാടുള്ള ഒരു മാസമാണിത്. ഗാന്ധി ജയന്തി മുതൽ നവരാത്രി, മഹാനവമി, വിജയദശമി തുടങ്ങി ഇഷ്ടംപോലെ അവധികളും ആഘോഷവും ഈ മാസത്തിന്‍റെ പ്രത്യേകതയാണ്.

വളരെ അപൂർവ്വമായി മാത്രമേ ഇത്രയും അവധി ദിവസങ്ങൾ ഒരുമിച്ച് വരുന്നത് എന്നതിനാൽ സഞ്ചാരികളെന്ന നിലയിൽ അടുത്തപടി യാത്രകൾ പ്ലാൻ ചെയ്യുകയാണ്. നമ്മുടെ തൊട്ടടുത്തുള്ള ഇടങ്ങളിൽ ഒന്നോ രണ്ടോ ദിവസം ആഘോഷിക്കുന്നതു മുതൽ നേപ്പാൾ, ശ്രീലങ്ക, അല്ലെങ്കിൽ തായ്ലൻഡും മലേഷ്യയും ഒക്കെ വരെ പോയി കണ്ടു വരാനുള്ള സമയവും ഈ ഒക്ടോബർ മാസത്തിനുണ്ട്.

October 2023 Long Weekends

ഒക്ടോബർ 2023- നീണ്ട വാരാന്ത്യങ്ങൾ

ഗാന്ധി ജയന്തി ഉൾപ്പെടെ വരുന്നതാണ് ഒക്ടോബർ മാസത്തിലെ ആദ്യ നീണ്ട വാരാന്ത്യം. അടുത്തത് രണ്ടാം ശനിയാഴ്ചയാണ്. തുടർന്ന് വരുന്ന ആഴ്ച ഈ വർഷത്തിലെ തന്നെ ഏറ്റവും നീണ്ട വാരാന്ത്യമാണ്. ദുര്‍ഗാഷ്ടമി, വിജയദശമി എന്നിവയുടെ ആഴ്ചയാണത്. ഓരോ അവധികളും കൃത്യമായി ഏതൊക്കെയെന്ന് നോക്കാം.

ഗാന്ധി ജയന്തി

ഒക്ടോബർ മാസത്തിലെ ആദ്യ നീണ്ട വാരാന്ത്യം രണ്ടാം തിയതി ഗാന്ധി ജയന്തിയോട് അനുബന്ധിച്ചാണ്. സെപ്റ്റംബർ 29 വെള്ളിയാഴ്ച മുതൽ ഒക്ടോബർ രണ്ട് തിങ്കളാഴ്ച ഗാന്ധി ജയന്തി വരെയുള്ള അവധി. നാല് രാത്രിയും മൂന്നു പകലും നീണ്ടു നിൽക്കുന്ന ഈ അവധി മിക്കവരും നാട്ടിലേക്കു പോകാനാണ് ചിലവഴിക്കുക.

october 2023-travel plans

ദുര്‍ഗാഷ്ടമി, വിജയദശമി

ഒക്ടോബർ 15ന് നവരാത്രി ആരംഭിക്കും. അന്നേ ദിവസം മുതൽ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളും നടക്കുന്നതാണ് പതിവ്. 22 ഞായറാഴ്ച ദുർഗ്ഗാഷ്ടമി മുതൽ ചൊവ്വാഴ്ച വിജയദശമി വരെയാണ് പ്രധാന ആഘോഷങ്ങൾ. ക്ഷേത്രങ്ങളിലെ ആഘോഷങ്ങൾ കൂടാതെ വീടുകളിലും കൂട്ടായ്മകളിലും വളരെ പ്രാധാന്യത്തോടെയാണ് ഈ ദിവസം ആഘോഷിക്കുന്നത്. 21 ശനി, 22 ഞായർ ദുർഗ്ഗാഷ്ടമി, 23 തിങ്കൾ മഹാനവമി, 24 ചൊവ്വ- വിജയദശമി എന്നിങ്ങനെയാണ് ഈ ദിവസങ്ങൾ.

ഒക്ടോബർ 2- ഗാന്ധി ജയന്തി
ഒക്ടോബർ 5- മാഹി സെന്‍റ് തെരേസാസ് പള്ളി പെരുന്നാൾ കൊടിയേറ്റ്
ഒക്ടോബർ 9- ആയില്യം
വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രം, ഉദയംപേരൂർ ആമേടമംഗലം, പാമ്പുംമേക്കാട്,
ഒക്ടോബർ 11- കൊരട്ടി മുത്തിയുടെ തിരുന്നാൾ കൊടിയേറ്റ്
ഒക്ടോബർ 15- നവരാത്രി ആരംഭം

ഒക്ടോബർ 15-മാഹി സെന്‍റ് തെരേസാസ് പള്ളി പെരുന്നാൾ
ഒക്ടോബർ 18- രായിനനെല്ലൂർ മലകയറ്റം തുടങ്ങിയവയാണ്
ഒക്ടോബർ 22- ദുർഗാഷ്ടമി
ഒക്ടോബർ 23-മഹാനവമി
ഒക്ടോബർ 24-വിജയദശമി എന്നിവയാണ് കേരളത്തിലെ ഒക്ടോബർ മാസത്തിൽ കേരളത്തിലെ പ്രധാന ദിവസങ്ങൾ.

യാത്ര ചെയ്യാം ഒക്ടോബറിൽ

യാത്ര ചെയ്യുവാൻ ഏറ്റവും യോജിച്ച മാസങ്ങളിലൊന്നാണ് ഒക്ടോബർ. നീണ്ട വാരാന്ത്യങ്ങളും അവധികളും കൂടാതെ മികച്ച കാലാവസ്ഥയും ഈ സമയത്തിന്റെ പ്രത്യേരതയാണ്. മിക്കപ്പോഴും ഒക്ടോബർ ഷോൾഡർ സീസൺ എന്നാണ് അറിയപ്പെടുന്നത്. അതായത് പീക്ക് സീസണിനും ഓഫ് സീസണിനും ഇടയിൽ വരുന്ന സമയം. വലിയ തിരക്കോ അതുപോലെ ഒട്ടും ആളില്ലാത്ത അവസ്ഥയോ അല്ലെ പകരം അത്യാവശ്യം സഞ്ചാരികളും കുറഞ്ഞ നിരക്കിൽ സൗകര്യങ്ങളും ഈ സമയത്ത് ലഭിക്കും.

ഫ്ലൈറ്റുകൾ മുതൽ ഹോട്ടലുകൾക്ക് വരെ ഒക്ടോബറിൽ സാധാരണ നിരക്ക് കുറവാണ്. എന്നാൽ ലോങ് വീക്കെൻഡുകളോട് അടുത്തു വരുന്ന ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയരുന്നതും ഹോട്ടലുകളിൽ താമസം ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും മനസ്സിൽ വെക്കാൻ മറക്കരുത്. എന്നാൽ പ്ലാൻ ചെയ്തു പോവുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+