Search
  • Follow NativePlanet
Share
» » യാത്രകള്‍ക്ക് പറ്റിയ ഒക്ടോബർ മാസം, തിരക്ക് പേടിച്ച് മാറിനിൽക്കേണ്ട! തിരക്കില്ലാത്ത, മനോഹരമായ ഹിൽസ്റ്റേഷനുകൾ

യാത്രകള്‍ക്ക് പറ്റിയ ഒക്ടോബർ മാസം, തിരക്ക് പേടിച്ച് മാറിനിൽക്കേണ്ട! തിരക്കില്ലാത്ത, മനോഹരമായ ഹിൽസ്റ്റേഷനുകൾ

ഒക്ടോബർ മാസം എത്താൻ ഇനിയുമുണ്ട് രണ്ടാഴ്ചയോളം സമയം. യാത്രകൾ പോകാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഒക്ടോബർ എന്നതിനാൽ പലരും പ്ലാനുകൾ നേരത്തെ തുടങ്ങിക്കാണും. മാത്രമല്ല, ഇഷ്ടംപോലെ അവധികളും നീണ്ട വാരാന്ത്യവും ഒക്കെ ഉള്ളതുകൊണ്ട് നേരത്തെ പ്ലാൻ ചെയ്തില്ലെങ്കിൽ ടിക്കറ്റുകളും താമസ സൗകര്യങ്ങളും വിചാരിച്ച വിലയിൽ കിട്ടിയില്ലെന്നും വരും. മികച്ച കാലാവസ്ഥ എന്നതും മഴ മാറി അന്തരീക്ഷം തെളിഞ്ഞു എന്നതുമാണ് ഒക്ടോബറിന്‍റെ പ്രത്യേകത.

പലയിടങ്ങളും മഴക്കാലത്തിനു ശേഷം വീണ്ടും സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നത് ഒക്ടോബർ മാസത്തിലാണ്. കാശ്മീർ, ഹിമാചൽ ഭാഗങ്ങളിലേക്കാണെങ്കിൽ നവംബർ മുതലുള്ള തണുപ്പുകാലത്തിന് മുൻപായി മിതമായ കാലാവസ്ഥയിൽ ഇവിടുത്തെ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്യാനുള്ള സമയവും കൂടിയാണിത്. അപ്പോൾ ഇത്തവണ നമ്മൾ പരിചയപ്പെടുന്നത് തിരക്കില്ലാതെ പോകാൻ പറ്റിയ ഇന്ത്യയിലെ ഹിൽ സ്റ്റേഷനുകളാണ്.

റാണിഖേത്

ഒക്ടോബര്‍ മാസത്തിൽ ക്യാംപിങ്ങും ട്രെക്കിങും ചെയ്യാന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ഉത്തരാഖണ്ഡിലെ റാണിഖേത്. മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയത്തിന്‍റെ കാഴ്തകൾ കാണാനും സൂര്യാസ്തമയം ആസ്വദിക്കാന് പറ്റിയ സൺസെറ്റ് പോയിന്‍റുകൾ നിരവധി ഉള്ളതിനാലും റാണിഖേത് സഞ്ചാരികളെ എന്നും ആകർഷിക്കുന്നു. ഹിമാലയത്തിലെ ചെറുതും വലുുമായ നിരവധി കൊടുമുടികളിലേക്കുള്ള കയറ്റം സാധ്യമാക്കുന്ന ട്രെക്കിങ് ട്രെയ്ലുകൾ ഇവിടെയുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1869 മീ ഉയരത്തിലാണ് റാണിഖേത് സ്ഥിതി ചെയ്യുന്നത്.

തണുപ്പുകാലത്ത് 2-15 ഡിഗ്രി വരെയാണ് ഇവിടുത്തെ താപനില. നിങ്ങൾക്ക ഈ പ്രദേശം നടന്നോ അല്ലാതെയോ എക്സ്പ്ലോർ ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മറ്റു തിരക്കേറിയ ഹിൽസ്റ്റേഷനുകളേക്കാൾ നല്ലത് ഇവിടെയാണ്. മനോഹരമായ സ്ഥലങ്ങൾ, വ്യൂ പോയിന്‍റുകൾ, ചരിത്രയിടങ്ങൾ എന്നിങ്ങനെയുള്ള കാഴ്ചകൾ ഇവിടെ കാണാം. ചിലപ്പോൾ ഡിസംബർ- ജനുവരി മാസങ്ങളിൽ ഇവിടെ മഞ്ഞുവീഴ്ചയും അനുഭവപ്പെടാറുണ്ട്.

സപുതര

ഒക്ടോബർ മാസത്തിലെ ഒഴിവ് ദിവസങ്ങൾ തിരക്കോ ബഹളങ്ങളോ ഒന്നുമില്ലാതെ ആസ്വദിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഗുജറാത്തിലെ സപുതര നിങ്ങൾക്ക് പറ്റിയ സ്ഥലങ്ങളിലൊന്നാണ്. പശ്ചിമഘട്ടത്തിലെ അത്രയും അറിയപ്പെടാത്ത ഹിൽ സ്റ്റേഷനുകളിലൊന്നായ സപുതര വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ സൺസെറ്റ് പോയിന്‍റുകൾ, ഗുഹകൾ , പാർക്കുകൾ എന്നിങ്ങനെ നിരവധി കാഴ്ചകളാൽ സമ്പന്നമാണ്. എപ്പോഴും സന്ദർശിക്കാൻ അനുയോജ്യമാണെങ്കിലും കാലാവസ്ഥ കൊണ്ടും പ്രകൃതിഭംഗി കൊണ്ടും ഏറ്റവും മനോഹരമായ സമയം ഒക്ടോബർ തന്നെയാണ്.

ശരാശരി 24-30 ഡിഗ്രിയ്ക്കും ഇടയിൽ നിൽക്കുന്ന കാലാവസ്ഥ, വിയ ചൂടില്ലാത്ത അന്തരീക്ഷം എന്നിവ ഈ സമയത്തെ യാത്രകളെ ജനപ്രിയമാക്കുന്നു. ബൈക്കിങ്, പാരാസെയ്ലിങ്, ഗോ കാർട്ടിങ്, സോർബിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾ പരീക്ഷിക്കുവാൻ പറ്റിയ സമയവും ഇത് തന്നെയാണ്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ ഇതേ കാലാവസ്ഥയാണ് ഇവിടെയുള്ളത്.

ഇഗത്പുരി

ഒക്ടോബര്‍ യാത്രകൾക്ക് അനുയോജ്യമായ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ മറ്റൊന്നാണ് മഹാരാഷ്ട്രയിലെ ഇഗത്പുരി. കോടമഞ്ഞ് വീണുകിടുന്ന പശ്ചിമഘട്ടത്തിലെ മലനിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇഗത്പുരി അതിമനോഹരമായ പ്രകൃി ദൃശ്യങ്ങൾ കൊണ്ടും ഒപ്പം വെള്ളച്ചാട്ടങ്ങളും അപ്രതീക്ഷിതമായി പെയ്യുന്ന മഴ കൊണ്ടും നമ്മളെ അത്ഭുതപ്പെടുത്തും. കല്‍സുബായ് പീക്ക്, ത്രിങ്കല്‍വാഡി കോട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രക്കിങ്, ഹൈക്കിങ് റൂട്ടുകളുടെ തുടക്ക സ്ഥാനം കൂടിയാണിത്. അതുകൊണ്ടുതന്നെ നേരിട്ട് ഇവിടേക്ക് യാത്ര പ്ലാൻ ചെയ്തില്ലെങ്കിലു പല റൂട്ടുകളും സ‍ഞ്ചാരികളെ ഇവിടെ എത്തിക്കും.

യേര്‍ക്കാട്

തമിഴ്നാട്ടുകാരുടെ മിനി ഊട്ടി എന്ന് വിളിക്കപ്പെടുന്ന യേർക്കാണ് ബാംഗ്ലൂരിൽ നിന്നുള്ള ഒക്ടോബർ യാത്രകള്‍ക്ക് പറ്റിയ സമയമാണ്. പാവങ്ങളുടെ ഊട്ടി എന്നും അറിയപ്പെടുന്ന യേർക്കാട് ഒരു തടാകത്തിനു ചുറ്റിലുമായി നിലകൊള്ളുന്ന പ്രദേശമാണ്. സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏർക്കാട് വ്യൂ പോയിന്‍റുകൾ, ക്ഷേത്രം, വെള്ളച്ചാട്ടങ്ങൾ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെ കാണാനുണ്ട്. മിതമായ കാലാവസ്ഥയും വശ്യമായ പ്രൃതി ഭംഗിയും സമ്മാനിക്കുന്ന ഒക്ടോബർ മുതലാണ് ഇവിടെ കാണാന്‍ വരേണ്ട സീസൺ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: hill stations travel plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+