വാരാന്ത്യം ഇതാ വന്നെത്തിക്കഴിഞ്ഞു. ഈ ഒക്ടോബർ മാസത്തിൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ദിവസങ്ങള്ലേക്ക് കടക്കുകയാണ്. ഒപ്പം യാത്രകളുടെ കൂടി സമയമാണിത്. ആഘോഷങ്ങളുടെയും അവധികളുടെയും സമയമായ ഈ മാസം യാത്രകൾ പ്ലാൻ ചെയ്യാൻ, പറ്റി. സമയമാണ്. കുട്ടികൾക്ക് സ്കൂൾ ഒഴിവും ജോലി ചെയ്യുന്നവർക്ക് ഓഫീസ് അവധിയും ഒരുമിച്ച് വരുന്നതിനാൽ ലീവ് എടുക്കാതെ തന്നെ യാത്രകൾ ചെയ്യാം എന്നതാണ് ഈ സമയത്തിന്‍റെ പ്രത്യേകത.
ഇനി വരുന്ന അവധി പൂജയുടേതാണ്. മഹാനവമി, വിജയദശമി ദിവസങ്ങൾ ഒക്ടോബർ 23, 24 ദിവസങ്ങളിൽ വരുന്നതിനാൽ ശനിയും ഞായറും ഒപ്പം തിങ്കളും ചൊവ്വയും കൂട്ടി നാല് ദിവസം കിട്ടും. ഈ ദിവസങ്ങളിലേക്കായി ചെറുതല്ലാത്ത ഒരു വലിയ യാത്ര തന്നെ പ്ലാൻ ചെയ്താൽ അതൊട്ടും നഷ്ടമായിരിക്കില്ല. ഇതാ ഒക്ടോബറിൽ യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം.

1. സ്പിതി
ഹിമാലയത്തിന്‍റെ അതിമനോഹരമായ കാഴ്ചകളിലേക്ക് യാത്ര പോകാന് ആഗ്രഹിക്കുന്നവരാണെങ്കിൽ ഇതിനു പറ്റിയ സമയം വന്നിരിക്കുകയാണ്. ഒക്ടോബർ മാസത്തിൽ ഇന്ത്യയിൽ സന്ദർശിക്കുവാൻ പറ്റിയ ഏറ്റവും പ്രധാന ഇടങ്ങളിലൊന്നാണ് സ്പിതി. ഹിമാലയൻ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ എന്തുകാരണവശാലും ഒഴിവാക്കരുതാത്ത ഇടമായി ഇവിടം മാറിയിട്ടുണ്ട്. ഇന്ത്യയിൽ ചെയ്യാൻ കഴിയുന്ന മികച്ച ട്രെക്കിങ്, എക്സ്പ്ലോറിങ് എല്ലാം ലഭിക്കുന്ന സ്പിതിയെ ഒരു സ്വപ്ന ഡെസ്റ്റിനേഷനായി ആരാധിക്കാത്തവർ കാണില്ല.
ടെൻറിലെ രാത്രി താമസവും അതിസാഹസികത നിറഞ്ഞ റൂട്ടുകളിലൂടെയുള്ള യാത്രയും കടന്നുപോകുന്ന ഇടങ്ങളും യാത്രയിൽ പരിചയപ്പെടുന്ന സഞ്ചാരികളും എല്ലാം കൂടി അവിസ്മരണീയമായ ഒരനുഭവമായി മാറുമെന്നുറപ്പ്. ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇടമാക്കി സ്പിതിയെ മാറ്റുന്നത് ഇതൊക്കെയാണ്. പരമാവധി നാലോ അഞ്ചോ ദിവസമെടുത്തു വേണം ഇവിടേക്ക് യാത്ര പോകുവാൻ. കൃത്യമായ തയ്യാറെടുപ്പുകളോടെ മാത്രമേ ഈ യാത്രയ്ക്ക് പുറപ്പെടാവൂ എന്ന കാര്യം മറക്കരുത്.

2. ജോധ്പൂർ
ഇന്ത്യയിലെ കളർഫുൾ നഗരങ്ങളിലൊന്നായ ജോധ്പൂർ ഒക്ടോബർ മാസത്തിൽ നിര്ബന്ധമായും സന്ദർശിക്കേണ്ട ഇടാണ്. എടുത്തുപറയത്തക്ക സാഹസികതയൊന്നും ഇവിടെ വേണ്ടെങ്കിലും യാത്ര ആസ്വദിക്കാനും മനസ്സിലാക്കാനും പറ്റിയ ലക്ഷ്യസ്ഥാനം കൂടിയാണിത്. ഒരേ നിറം പൂശിയിരിക്കുന്ന കെട്ടിടങ്ങൾ മാത്രമല്ല, മ്യൂസിയങ്ങൾ, പരമ്പരാഗത വീടുകൾ, ഗ്രാമീണർ, പട്ടണം, ഗ്രാമങ്ങൾ, തനി സാധാരണക്കാരായ ആളുകൾ, നാടൻ രുചികൾ എന്നങ്ങനെ ആസ്വദിക്കേണ്ട കാര്യങ്ങൾ നിരവധി ഇവിടെയുണ്ട്. മെഹ്‌റൻഗഡ് ഫോർട്ട്, ജസ്വന്ത് താഡ, ഉമേദ് ഭവൻ പാലസ്, മണ്ടോർ ഗാർഡൻസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
3. ഋഷികേശ്
ഇന്ത്യയുടെ സാഹസിക തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശ് ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഒരിടമാണ്. ഗംഗാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഋഷികേശിന് ആത്മീയ ലക്ഷ്യസ്ഥാനം എന്ന പരിവേഷവും ഉണ്ട്. ഒക്ടോബർ മാസത്തിൽ കുടുംബമായി സന്ദർശിക്കാൻ സാധിക്കുന്ന ലക്ഷ്യസ്ഥാനം എന്ന നിലയിലാണ് ഇന്ന് ഋഷികേശിനെ ഇവിടെ പരിചയപ്പെടുത്തുന്നത്. ഗംഗാ, യമുനാ, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി ഘാട്ടും ഇവിടെ കാണേണ്ട ഇടമാണ്. വസിഷ്ഠ ഗുഹ, ബീറ്റിൽസ് ആശ്രമം, ലക്ഷ്മൺ ഝൂല തുടങ്ങിയവ ഇവിടെ കാണേണ്ട സ്ഥലങ്ങളാണ്.

4. മൈസൂർ
ഈ ഒക്ടോബർ മാസത്തിൽ ഇന്ത്യയിൽ തീർച്ചായായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമെന്ന് നിസംശയം പറയാൻ സാധിക്കുന്ന സ്ഥലമാണ് മൈസൂർ. ഇവിടുത്തെ ദസറ ആഘോഷങ്ങളാണ് മൈസൂറിന് ഇത്തരത്തിലൊരു അംഗീകാരം നല്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തിച്ചേരുന്ന സമയമാണ് മൈസൂരിലെ ദസറക്കാലം. മൈസൂരിൽ ഈ സമയത്ത് വന്നാൽ മറ്റേതിടവും കണ്ടില്ലെങ്കിലും ഇവിടുത്തെ കൊട്ടാരവും ചാമുണ്ഡി ഹില്‍സും നിർബന്ധമായും കാണണം.
5. ഗോവ
ഒക്ടോബറിലെ യാത്രകൾക്ക് കൂട്ടുപിടിക്കാൻ പറ്റിയ സ്ഥലമാണ് ഗോവ. താരതമ്യേന ചൂടുകുറഞ്ഞ സമയമെന്നതും നീണ്ട അവധികളും ആളുകളെ ഇവിടേക്ക് എത്തിക്കുന്നു. ഒക്ടോബർ മുതൽ ഇവിടെ സീസൺ ആരംഭിക്കുകയാണ്. ഇത് ജനുവരി പകുതി വരെ നീണ്ടുനിൽക്കും. ബീച്ചിലെ കാഴ്ചകളും സ്പോർട്സും മാത്രമല്ല, പാർട്ടിയും ആഘോഷങ്ങളും എല്ലാം ഇവിടെ ആസ്വദിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













