Search
  • Follow NativePlanet
Share
» »ഓണം: ഉത്രാടത്തിനു കയറി ഓണം നാട്ടിൽ ആഘോഷിച്ച് മടങ്ങാം, ബാംഗ്ലൂരിൽ നിന്ന് ബയ്യപ്പനഹള്ളി–മംഗളൂരു സ്പെഷൽ ട്രെയിൻ

ഓണം: ഉത്രാടത്തിനു കയറി ഓണം നാട്ടിൽ ആഘോഷിച്ച് മടങ്ങാം, ബാംഗ്ലൂരിൽ നിന്ന് ബയ്യപ്പനഹള്ളി–മംഗളൂരു സ്പെഷൽ ട്രെയിൻ

ഓണത്തിന് ഇനിയും നാട്ടിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? അതോ വരണോ വേണ്ടയോ എന്നാലോചിച്ച് ഇരിക്കുവാണോ? എന്തായാലും നാട്ടിലേക്ക് വന്ന് ഓണം ആഘോഷിച്ച് പോകാൻ അവസാന നിമിഷം ഒരുങ്ങുന്നവർക്ക് ആശ്വാസ വാർത്തയാണ് വന്നിരിക്കുന്നത്. ബാംഗ്ലൂരിലെ ബയ്യപ്പനഹള്ളി എസ്എംടിവി ടെർമിനലിൽ നിന്ന് സേലം വഴി മംഗളൂരുവിലേക്ക് സ്പെഷൽ ഫെയർ ട്രെയിൻ റെയിൽവേ അനുവദിച്ചിരിക്കുകയാണ്. ബാംഗ്ലൂരിലെ ഓണാഘോഷങ്ങൾ കഴിഞ്ഞ് നാട്ടിലേക്ക് വരാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് ഈ പ്രഖ്യാപനം.

ദക്ഷിണ പശ്ചിമ റെയിൽവേയാണ് ഓണം സ്പെഷ്യൽ ഫെയറോട് കൂടി ട്രെയിൻ അനുവദിച്ചിരിക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം പ്രഖ്യാപിച്ചിരിക്കുന്ന ട്രെയിനും കൂടിയാണിത്. ഉത്രാടദിനത്തില്‍ ബാംഗ്ലൂരിൽ നിന്ന് കയറി തിരുവോണത്തിന് നാട്ടിലെത്തി ആഘോഷങ്ങൾ കഴിഞ്ഞ് അന്ന്തന്നെ തിരികെ മടങ്ങിപോകാൻ വിധത്തിലാണ് ട്രെയിൻ സമയം.

Bangalore And Mangalore Onam Special Train

ഓഗസ്റ്റ് 28 തിങ്കളാഴ്ച വൈകിട്ടോടെ ബയ്യപ്പനഹള്ളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ മംഗലാപുരത്ത് ട്രെയിനെത്തും. അന്ന് തന്നെ വൈകിട്ട് തിരികെ മംഗലാപുരത്തു നിന്നും ബയ്യപ്പനഹള്ളിയിലേക്ക് തിരിക്കും. സേലം വഴിയാണ് യാത്ര. 2 എസി ടു ടയർ, 7 എസി ത്രിടയർ, 10 സ്‌ലീപ്പർ, 2 ജനറൽ കോച്ചുകളാണ് ട്രെയിനിലുള്ളത്. ഇതാ ട്രെയിൻ വിവരങ്ങളും നിലവിൽ ലഭ്യമായ സീറ്റുകളും വിവരങ്ങളും വായിക്കാം.

ബയ്യപ്പനഹള്ളി എസ്എംവിടി-മംഗളൂരു സെൻട്രൽ എക്സ്പ്രസ് (06569)

ഓഗസ്റ്റ് 28 തിങ്കളാഴ്ച വൈകിട്ട് 4.35ന് ബയ്യപ്പനഹള്ളി എസ്എംടിവി ടെർമിനലിൽ നിന്ന് ട്രെയിൻ യാത്ര ആരംഭിക്കും. സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ എന്നിവയാണ് ട്രെയിനിനുള്ളത്. ബയ്യപ്പനഹള്ളിയിൽ നിന്ന് മംഗലാപുരത്തേയ്ക്ക് സ്ലീപ്പറിന് 550 രൂപ, എസി ത്രീടയറിന് 1490 രൂപ, എസി ടൂ ടയറിന് 2070 രൂപ എന്നിങ്ങനെയാണ് നിരക്ക്.

Onam-special-train

ട്രെയിൻ 06569- ഷെഡ്യൂൾ

എസ്എംവിടി ബെംഗളുരു- 4.34 PM
ബംഗാരപേട്ട്- 5.31 PM
സേലം ജംങ്ഷൻ 7.55
ഇറോഡ് ജംങ്ഷന്‍- 9.15
തിരുപ്പൂർ-9.58 PM
കോയമ്പത്തൂർ-12.37 AM
പാലക്കാട്-2.00 AM
ഷൊർണൂര്‍-3.20 AM
തിരൂർ-4.08 AM
കോഴിക്കോട്-4.51 AM
വടകര-5.29 AM
തലശ്ശേരി-5.48 AM
കണ്ണൂർ-6.17 AM
പയ്യന്നൂർ-6.46 AM
കാഞ്ഞങ്ങാട്-7.43 AM
കാസർകോഡ്-9.30 AM

ശനിയാഴ്ച രാത്രി 10.00 മണി വരെ സ്ലീപ്പറിൽ 62 സീറ്റ്, എസി ത്രീടയറിൽ 259 സീറ്റ്, എസി ടൂ ടയറിൽ 62 സീറ്റുകൾ എന്നിവയാണ് ഉള്ളത്.

മംഗളൂരു-ബയ്യപ്പനഹള്ളി എസ്എംവിടി സ്പെഷൽ (06570)
MAQ SMVB SPL (06570)

മംഗളൂരു-ബയ്യപ്പനഹള്ളി എസ്എംവിടി സ്പെഷൽ
തിരുവോണം നാളിൽ ചൊവ്വാഴ്ച രാത്രി 8.05ന് മംഗലാപുരം സെൻട്രലിൽ നിന്ന് ട്രെയിൻ പുറപ്പെട്ട് ബുധനാഴ്ച രാവിലെ 11.45ന് ബയ്യപ്പനഹള്ളിയിലെത്തും. 15 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം.

06570 ട്രെയിൻ ഷെഡ്യൂൾ

മംഗളുരു സെൻട്രൽ-8.05 PM
കാസറഗോഡ്- 8.43 PM
കാഞ്ഞങ്ങാട്- 9.03 PM
പയ്യന്നൂർ- 9.28 PM
കണ്ണൂർ-10.05 PM
തലശ്ശേരി-10.28 PM
വടകര-10.48 PM
കോഴിക്കോട് PM
തിരൂർ-12.08 AM
ഷൊർണൂർ-1.10 AM
പാലക്കാട്-2.17 AM
കോയമ്പത്തൂർ-3.27 AM
തിരുപ്പൂർ-4.23 AM
ഇറോഡ്-5.10 AM
സേലം-6.12 AM
ധർമ്മപുരി-7.13 AM
ഹൊസൂർ-8.50 AM
എസ്എംവിടി ബെംഗളുരു- 11.45 AM

ശനിയാഴ്ച രാത്രി 11.00 വരെ സ്ലീപ്പറില് 525 രൂപയും എസി ത്രീടയറിൽ 1425 ഉം എസി ടൂ ടയറിൽ 2005 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+