Search
  • Follow NativePlanet
Share
» »ഓണക്കാല യാത്രകൾ കെഎസ്ആർടിസിക്കൊപ്പം, കുറഞ്ഞ ചെലവിൽ ഗവി മുതൽ മൂന്നാർ വരെ കറങ്ങാം

ഓണക്കാല യാത്രകൾ കെഎസ്ആർടിസിക്കൊപ്പം, കുറഞ്ഞ ചെലവിൽ ഗവി മുതൽ മൂന്നാർ വരെ കറങ്ങാം

ഓണത്തിന് എല്ലാവരും കൂടുമ്പോൾ ഒരു യാത്ര നിർബന്ധമാണ്. വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം, ഇതുവരെ പോകാത്ത ഒരിടത്തേയ്ക്ക് സന്തോഷത്തോടെ ഒരു യാത്ര. ഇത്തവണ പതിവ് തെറ്റിക്കാതെ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കിൽ വേഗം കോഴിക്കോട് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലിലേക്ക് വിളിച്ച് സീറ്റ് ഉറപ്പിച്ചോളൂ.

ഈ ഓഗസ്റ്റ് മാസത്തിൽ ഓണത്തിനു മുൻപും ശേഷവും ഒക്കെയായി നിരവധി യാത്രകളാണ് കോഴിക്കോട് ബജറ്റ് ടൂറിസം സെൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ ഗവിയും മൂന്നാറും സൈലന്‍റ് വാലിയും നെല്ലിയാമ്പതിയും ഉൾപ്പെടെയുള്ള പാക്കേജുകളുണ്ട്. ഇതാ യാത്രാ തിയതി, പോകുന്ന സ്ഥലം ബുക്ക് ചെയ്യേണ്ട വിശദാംശങ്ങൾ തുടങ്ങിയവ നോക്കാം.

Kozhikode ksrtc onam trips

കോഴിക്കോട് കെഎസ്ആർടിസി ഓഗസ്റ്റ് യാത്രകൾ
ഓഗസ്റ്റ് 11, 26 എന്നീ രണ്ടു തിയതികളിലാണ് കോഴിക്കോട് നിന്നുള്ള മൂന്നാർ യാത്ര ഒരുക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 14നാണ് കോഴിക്കോട് ഡിപ്പോയുടെ ഗവി യാത്ര പുറപ്പെടുന്നത്.
വാഗമണ്ണിലേക്കുള്ള യാത്ര ഓഗസ്റ്റ് 31 പുറപ്പെടും.

കാടിന്‍റെ കാഴ്ചകളിലേക്ക് പോകുന്ന പാലക്കാട് സൈലന്‍റ് വാലി യാത്ര രണ്ടു തിയതികളിലായി നടത്തും. ഓഗസ്റ്റ് 10, 15 തിയതികളിലുള്ള യാത്ര മികച്ച അഭിപ്രായം നേടിയ യാത്രയാണ്. വിവിഢ ഡിപ്പോകളിൽ നിന്നും സൈലന്‍റ് വാലിയിലേക്ക് യാത്രകൾ നടത്തുന്നു.

നെല്ലിയാമ്പതിയും പോത്തുണ്ടി അണക്കെട്ടും സീതാർകുണ്ടും കേശവൻപാറയുമെല്ലാം കണ്ടുള്ള നെല്ലിയാമ്പതി യാത്ര ഓഗസ്റ്റ് 13, 30, 27 എന്നീ തിയതികളിൽ നടക്കും.

വയനാട് യാത്ര ഓഗസ്റ്റ് 12, 20, 26 എന്നീ തിയതികളിലാണ് നടക്കുന്നത്.
അതിപ്പള്ളി വാഴച്ചാൽ ഏകദിന യാത്ര ഓഗസ്റ്റ് 15, 31 എന്നീ തിയതികളിൽ പുറപ്പെടും.
പഞ്ചപാണ്ഡവ ക്ഷേത്രങ്ങളും ആറന്മുള വള്ളസദ്യയും ആസ്വദിച്ചുള്ള യാത്ര മൂന്നു തിയതികളിലായി നടത്തുന്നു. ഓഗസ്റ്റ് 9, 14,25 എന്നീ തിയതികളിലാണ് യാത്ര.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോണ്‍ നമ്പർ- 9544477954,
9846100728, ജില്ലാ കോഡിനേറ്റർ- 9961761708.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+