ഓണം പടിവാതിൽക്കൽ എത്തിയിരിക്കുകയാണ്. നാട്ടിലേക്കുള്ള വരവും യാത്രാ പ്ലാനുകളും ഓണം ഷോപ്പിങ്ങും ഒക്കെ നടത്താനുള്ള ദിവസങ്ങളാണ് ഇനിയുള്ളത്. സെപ്റ്റംബർ 15 തിരുവോണ ദിനത്തിൽ ഓണസദ്യ കഴിച്ച് ഓണാഘോഷങ്ങളെല്ലാം കഴിഞ്ഞ് ക്ഷീണം മാറുമ്പോഴേയ്ക്കം മറ്റൊരു ഉഗ്രൻ യാത്ര പോയാലോ.. ഓണക്കാലത്ത് എവിടേക്ക് പോകണം എന്ന സംശയം ഇനിയുമുള്ളവര്‍ക്കായി അതിരപ്പിള്ളിയും മൂന്നാറും ഉൾപ്പെടുത്തി ഒരു കിടിലൻ യാത്രയാണ് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്.
ഓണത്തിന്‍റെ ആലസ്യം കഴിഞ്ഞ് തുമ്പൂർമുഴി ഡാം, അതിരപ്പിള്ളി, വാഴച്ചാൽ, മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ കണ്ടുവരുന്ന രണ്ട് ദിവസത്തെ യാത്ര കോഴിക്കോട് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ് നടത്തുന്നത്. മൂന്നാറിലെത്തിയാൽ ഇരവികുളം നാഷണൽ പാർക്ക്, കുണ്ടള ഡാം, മാട്ടുപെട്ടി ഡാം, എക്കോ പോയിന്‍റ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം ഉൾപ്പെടുത്തിയുള്ള പാക്കേജാണിത്.
സെപ്റ്റംബർ 16 തിങ്കളാഴ്ച രാവിലെ 7.00 മണിക്ക് കോഴിക്കോട് ഡിപ്പോയിൽ നിന്നും യാത്ര പുറപ്പെടും. തുമ്പൂർമുഴി ഡാം, അതിരപ്പള്ളി, വാഴച്ചാൽ എന്നിവിടങ്ങളാണ് ആദ്യ ദിവസം കാണുന്ന സ്ഥലങ്ങ. ഇവിടുത്തെ കാഴ്ചകളൊക്കെ കണ്ടശേഷം മെല്ലെ മൂന്നാറിന് യാത്ര തുടരും. രാത്രിയോടെ മൂന്നാറിൽ എത്തി അവിടെ ഡോർമെട്രിയിൽ താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് പിറ്റേന്ന് രാവിലെ ആദ്യം ഇരവികുളം നാഷണൽ പാർക്ക് കാണാനായി പോകും. തുടർന്ന് കുണ്ടള ഡാം, മാട്ടുപെട്ടി ഡാം, എക്കോ പോയിന്‍റ് എന്നിവിടങ്ങൾ കണ്ട് രാത്രിയോടെ മടക്കയാത്ര.
പിറ്റേന്ന് രാവിലെ 5.00 മണിക്ക് കോഴിക്കോട് എത്തുന്ന വിധത്തിലാണ് സമയം. യാത്രയുടെ ടിക്കറ്റ് നിരക്ക്, താമസത്തിനുള്ള ഡോർമിറ്ററി സൗകര്യം, എന്നിവ ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക്. വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന നിരക്കുകൾ, ഭക്ഷണം തുടങ്ങിയവ യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും കെഎസ്ആർടിസി കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം. ഫോൺ: 9544477954, 04952723796.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














