Search
  • Follow NativePlanet
Share
» »ഓണം യാത്രകൾക്ക് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസ്, ട്രെയിനുകളുടെ സമ്പൂർണ്ണ വിവരങ്ങൾ

ഓണം യാത്രകൾക്ക് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസ്, ട്രെയിനുകളുടെ സമ്പൂർണ്ണ വിവരങ്ങൾ

ഓണം യാത്രകൾക്ക് ഇനി വലിയ താമസമില്ല. വരും ദിവസങ്ങളിൽ നാട്ടിലേക്ക് ഓണം ആഘോഷിക്കാൻ എത്തുന്ന മറുനാടൻ മലയാളികളുടെ യാത്രാ തിരക്ക് ആരംഭിക്കുകയായി. ട്രെയിനുകളും ബസുകളും എല്ലാം ബുക്കിങ് പൂർത്തിയാക്കിയിരിക്കുകയാണ്. ഓണം ബുക്കിങ് തുടങ്ങിയപ്പോൾ തന്നെ ട്രെയിൻ ടിക്കറ്റുകള്‍ വേഗത്തിലാണ് വിറ്റഴിഞ്ഞത്. ഇനിയുള്ള ആശ്രയം കേരളത്തിലേക്കുള്ള സ്പെഷ്യൽ സർവീസുകളാണ്.

ഇതുവരെ പത്ത് ട്രെയിനുകളാണ് വിവിധ റെയില്‍വേ സോണുകൾ കേരളത്തിലേക്ക് ഓണം സീസണിൽ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണാഘോഷം മടങ്ങിപ്പോകുവാൻ സാധിക്കുന്ന വിധത്തിലുള്ള സർവീസുകളാണ് ഇവയെല്ലാം. മിക്ക ട്രെയിനുകളിലും സീറ്റുകളുടെ ബുക്കിങ് പൂർത്തിയായിട്ടുണ്ട്. ഇതാ ഓണക്കാലത്ത് കേരളത്തിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമ്പൂർണ്ണ വിവരങ്ങൾ.

Onam 2024 Special Train Services To Kerala-

കൊല്ലം- മംഗളുരു പ്രത്യേക ട്രെയിൻ

ട്രെയിൻ നമ്പർ 06047 മംഗലാപുരം ജംങ്ഷൻ - കൊല്ലം സ്പെഷ്യൽ ട്രെയിൻ സെപ്റ്റംബർ മാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും രാത്രി 11.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് ചൊവ്വാഴ്ച രാവിലെ 10.20 ന് കൊല്ലത്ത് എത്തും
ട്രെയിൻ നമ്പർ 06048 കൊല്ലം-മംഗലാപുരം ജംങ്ഷൻ സ്പെഷ്യൽ ട്രെയിൻ ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.55 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 ന് മംഗളുരു ജംങ്ഷനിൽ എത്തും.

യെലഹങ്ക- എറണാകുളം പ്രത്യേക ട്രെയിൻ 06101/06102

ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള ഓണക്കാല യാത്രാ തിരക്ക് കുറയ്ക്കുവാനായാണ് യെലഹങ്ക- എറണാകുളം സർവീസ് അവതരിപ്പിച്ചിരിക്കുന്നത്. ബെംഗളുരു- എറണാകുളം വന്ദേ ഭാരത് സർവീസിന്റെ സമയക്രമത്തിലുള്ള ട്രെയിൻ ഗരീബ്രഥ് എക്സ്പ്രസാണ്.
06101 എറണാകുളം ജങ്ഷൻ-യെലഹങ്ക ജങ്ഷൻ സ്പെഷൽ സെപ്റ്റംബർ 8, 11, 13, 15, 18 തിയതികളിൽ എറണാകുളത്തുനിന്ന് 12.40ന് പുറപ്പെട്ട് രാത്രി 11ന് യെലഹങ്ക ജംങ്ഷനിൽ എത്തും.
06102 യെലഹങ്ക ജങ്ഷൻ-എറണാകുളം ജങ്ഷൻ സ്പെഷൽ സെപ്റ്റംബർ 9, 12, 14, 16, 19 തിയതികളിൽ യെലഹങ്ക ജങ്ഷനിൽനിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് അതേ ദിവസം ഉച്ചക്ക് 2.20ന് എറണാകുളത്ത് എത്തും.

ഷാലിമാർ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06081 കൊച്ചുവേളി- ഷാലിമാർ സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 23, 30, സെപ്റ്റബംർ 6, 13 എന്നീ വെള്ളിയാഴ്ചകളിൽ വൈകിട്ട് 04:20 ന് പുറപ്പെട്ട് ട്രെയിൻ മൂന്നാം ദിവസം ഞായറാഴ്ച ഉച്ചയ്ക്ക് 01:40നാണ് ഷാലിമാറിലെത്തും.
ട്രെയിൻ നമ്പർ 06082 ഷാലിമാർ - കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 26, സെപ്റ്റംബർ 2, 9, 16 എന്നീ തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 2:20ന് ഷാലിമാറിൽ നിന്ന് പുറപ്പെട്ട് മൂന്നാംദിനം രാവിലെ 09:55ന് കൊച്ചുവേളിയിൽ എത്തും.

എറണാകുളം ജങ്ഷൻ-പട്‌ന ട്രെയിൻ

എറണാകുളത്തിനും പാട്നയ്ക്കും ഇടയിലുള്ള എറണാകുളം ജങ്ഷൻ-പട്‌ന ട്രെയിൻ (06085/06086) ഡിസംബർ രണ്ടുവരെ സർവീസ്‌ നടത്തും.

വിശാഖപട്ടണം-കൊല്ലം പ്രത്യേക ട്രെയിൻ

ട്രെയിൻ നമ്പർ 08539 വിശാഖപട്ടണം- കൊല്ലം സ്പെഷ്യൽ ട്രെയിൻ ബുധനാഴ്ചകളിൽ രാവിലെ 8.20 ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 12.55 ന് കൊല്ലത്ത് എത്തിച്ചേരും. സെപ്റ്റംബർ 4, 11, 18, 25, ഒക്ടോബർ 2, 9, 16, 23,30 നവംബർ 6, 13, 20, 27 എന്നീ ബുധനാഴ്ചകളിലാണ് സര്‍വീസ്
ട്രെയിൻ നമ്പര്‍ 08540 കൊല്ലം-വിശാഖപട്ടണം സ്പെഷ്യൽ ട്രെയിൻ വ്യാഴാഴ്ചകളിൽ വൈകിട്ട് 7.35 ന് പുറപ്പെറ്റേന്ന് വെള്ളിയാഴ്ച രാത്രി 11.20 ന് വിശാഖപട്ടണത്ത് എത്തും.

ഷൊർണൂർ -കണ്ണൂർ സ്പെഷ്യൽ ട്രെയിൻ

ഷൊർണൂർ ജങ്ഷൻ - കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ (06031/06032) ആഴ്‌ചയിൽ നാലുദിവസം ഒക്ടോബർ 31 വരെ സർവീസ്‌ തുടരും. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷൊർണ്ണൂരിൽ നിനന് കണ്ണൂരിലേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് ഷൊർണ്ണൂരിലേക്കും ആയിരിക്കും സർവീസ്.

മംഗളുരു-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ

മംഗളൂരു - കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിൻ (06041/06042) സെപ്റ്റംബർ 29 വരെ സർവീസ് നടത്തും.
ഇത് കൂടാതെ, കൊച്ചുവേളി - എസ്‌എംവിടി ബംഗളൂരു (06083/06084) സെപ്റ്റംബർ 25 വരെയും സർവീസ് നടത്തും,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: onam 2024 onam train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+