മറുനാടൻ മലയാളികൾ ഓണത്തിന് നാട്ടിലേക്ക് എങ്ങനെയും വരാനുള്ള തയ്യാറെടുപ്പിലാണ്. കാത്തിരുന്ന് ടിക്കറ്റ് എടുത്തും പൊള്ളുന്ന വിലയിൽ സ്വകാര്യ ബസുകളില്‍ സീറ്റ് ഉറപ്പാക്കിയും ഒക്കെ ചെന്നൈയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും മലയാളികൾ നാട്ടിലെത്തി ഓണം ആഘോഷിക്കും. അതേസമയം മലയാളികള്‍ ഓണം അവധിക്ക് വിദേശയാത്രകൾ പ്ലാൻ ചെയ്യുകയാണ്. ഓണത്തിന് മുൻപും ശേഷവും ഒക്കെയായി വിദേശയാത്രകൾ അടക്കം പ്രിയപ്പെട്ട ട്രിപ്പുകൾ പോകാനുള്ള തയ്യാറെടുപ്പിലാണ് മിക്കവരും.
തനിയെ പ്ലാൻ ചെയ്തു പോകുന്നവരേക്കാൾ ഏജൻസികളെ ആശ്രയിച്ച് പോകുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ. ഓണാവധിയിലെ ചെറിയ ദിവസങ്ങളിൽ പോയി വരാവുന്ന ആഭ്യന്തര യാത്രകളും വിദേശയാത്രകളും ഒരുപോലെ യാത്രക്കാർക്കിടയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ മാസത്തിലെ യാത്രകൽ മാത്രമല്ല, ഒക്ടോബർ മാസത്തിലെ യാത്രാ ബുക്കിങ്ങുകളും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.
അരലക്ഷത്തിൽ തുടങ്ങുന്ന പാക്കേജുകൾ
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വിവിധ രാജ്യങ്ങൾ അവരുടെ വിസ നടപടികളിൽ വലിയ മാറ്റങ്ങൾ വരുത്തിയികുന്നു വിസാ രഹിത പ്രവേശനം പോലുള്ള നിരവധി കാരങ്ങളാൽ യാത്രകൾ ചെയ്യാനുള്ള ആളുകളുടെ താല്പര്യവും വർധിക്കുകയാണ്. പണ്ടുകാലത്ത് പണക്കാർക്ക് മാത്രം പോകാന് സാധിച്ചിരുന്ന വിദേശയാത്രകൾ ഒക്കെ ഇപ്പോൾ സാധരാണക്കാരുടെയും പരിധിയിലായിക്കഴിഞ്ഞു. അരലക്ഷം രൂപാ മുതൽ ഒരു ലക്ഷം രൂപാ വരെയുള്ള വിദേശ പാക്കേജുളാണ് ആളുകൾ അന്വേഷിക്കുന്നതിൽ കൂടുതലും.
മലയാളികൾക്ക് പ്രിയപ്പെട്ട വിദേശ ലക്ഷ്യസ്ഥാനങ്ങൾ
വിദേശയാത്രകൾക്ക് പോകാനുള്ള അവസരങ്ങൾ വര്‍ധിച്ചതും താങ്ങാനാകുന്ന ചെലവുകളും ആയതോടെ വര്‍ഷത്തിൽ കുറഞ്ഞത് ഒരു തവണയെങ്കിലും വിദേശയാത്ര എന്നത് പലർക്കും ഒരുരീതിയായായി മാറി. കൃത്യമായി ആസൂത്രണം ടെയ്ത്, അനാവശ്യ ചെലവുകൾ ഒഴിവാക്കിയാൽ 35000 രൂപയ്ക്ക് പോയി വരാൻ സാധിക്കുന്ന ലക്ഷ്യസ്ഥാനങ്ങൾ നിരവധിയുണ്ട്. മലേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഏറ്റവും കുറഞ്ഞ ചെലവിൽ പോയി വരാൻ കഴിയുന്നവാണ്.
അതേസമയം,. ബാങ്കോക്ക്, തായ്ലാന്‍ഡ്, മലേഷ്യ, വിയറ്റ്നാം തുടങ്ങിയവാണ് മലയാളികളുടെ പ്രിയപപെട്ട വിദേശ ലക്ഷ്യസ്ഥാനങ്ങൾ.
യുവാക്കൾ ഗോവയിലേക്ക്
എന്തൊക്കെ പറഞ്ഞാലും ഓണാവധിക്ക് അടിച്ചുപൊളിക്കാൻ ചെറുപ്പക്കാർ തിരഞ്ഞെടുത്തിരിക്കുന്നത് ഗോവ തന്െയാണ്. മാറാത്ത ഇഷ്ടം ആണ് യുവാക്കൾക്ക് ഗോവയോട്. കുറഞ്ഞത് മൂന്ന് ദിവസം മുതലുള്ള പാക്കേജാണ് ഗോവയിലേക്ക് ഏജന്‍സികൾ ചെയ്തു നല്കുന്നത്. ചെറിയ ഗ്രൂപ്പുകൾ വഴി 6000 രൂപാ ചെലവിൽ ഗോവയിലേക്ക് ട്രെയിൻ യാത്ര പോയി വരാം.
ആത്മീയ യാത്രയ്ക്ക് അയോധ്യ
ഓണാവധിക്ക് ഒരു ആത്മീയ യാത്ര എന്ന നിലയിൽ അയോധ്യയിൽ പോകുന്നവരും കുറവല്ല. കൂടുതലും മുതിർന്ന ആളുകളാണ് അയോധ്യയിലേക്ക് പോകുന്നത്. ഡല്‍ഹി പാക്കേജിൽ അയോധ്യ ഉൾപ്പെടുത്തുന്നവരും ഉണ്ട്. ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിൽ ഓണാവധി ആഘോഷിക്കാൻ പോകുന്നവരും ചുരുക്കമല്ല. 45,000 രൂപ മുത 70,000 രൂപയുടെ വരെയുള്ള പാക്കേജുകളാണ ഇന്ത്യയിലെ വിവിധ ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ളത്.
ഗ്രൂപ്പ് യാത്രകൾക്ക് യൂറോപ്പും ചൈനയും
സോളോ ട്രിപ്പുകളേക്കാൾ പ്രിയപ്പെട്ടവർക്കൊപ്പം യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. അപരിചിതരായ ആളുകളുടെ ഒപ്പമുള്ള ഗ്രൂപ്പ് യാത്രകളല്ല, മറിച്ച് കുടുംബങ്ങൾ, കൂട്ടയ്മകൾ, ഒരുമിച്ച് ജോലി ചെയ്യുന്നവർ, കുടുംബസുഹൃത്തുക്കൾ തുടങ്ങിയവര് ചേർന്ന് പ്ലാൻ ചെയ്തു പോകുന്ന യാത്രകൾക്കും ആവശ്യക്കാരും അന്വേഷകരും കൂടിയിട്ടുണ്ട്. യൂറോപ്പ്, ചൈന, ജോര്‍ജിയ, അസര്‍ബൈജാന്‍ തുടങ്ങി രാജ്യങ്ങളിലേക്കാണ് ഇത്തരത്തിൽ പ്ലാൻ ചെയ്യുന്നവർ കൂടുതലും പോകുന്നത്. കുറഞ്ഞത് ഒരാഴ്ച വരെ ചെലവഴിച്ച് വരാൻ സാധിക്കുന്ന വിദേശ യാത്രകൾക്ക് രണ്ടു ലക്ഷം രൂപയിലാണ് ചിലവ് കൂടുന്നത്.
ഒഴിവാക്കിയിട്ടില്ല മൈസൂരും മൂന്നാറും
വിദേശ യാത്രകളും വലിയ ആഭ്യന്തര യാത്രകളും എടുക്കാൻ പറ്റാത്തവർ ചെറിയ യാത്രകളെയാണ് ആശ്രയിക്കുന്നത്. ഇടുക്കി, മൂന്നാർ, വയനാട്, മൈസൂർ തുടങ്ങിയ ഇടങ്ങളാണ് യാത്രകള്‍ക്ക് തിരഞ്ഞെടുക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













