ഓണത്തിരക്കിലേക്ക് നാടും നഗരവും എത്തി. മറുനാട്ടിൽ നിന്നുള്ളവര്‍ നാട്ടിലേക്ക് വണ്ടി കയറിത്തുടങ്ങി. ഇനി ഓണം ആഘോഷത്തിന്‍റെ ദിവസങ്ങൾ. ഇനിയും നാട്ടിലേക്ക് യാത്ര പ്ലാന് ചെയ്യാത്തവർക്കായി ഒരവസരം കൂടി റെയില്‍വേ നല്കിയിരിക്കുകയാണ്. ഓണം ആഘോഷിക്കാൻ നാട്ടിൽ പോകുന്നവർക്കായി ഹുബ്ബള്ളിയിൽ നിന്നും ബെംഗളുരു വഴി കൊച്ചുവേളിയിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ.
ബെംഗളുരു ഉൾപ്പെടെ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നാട്ടിലെത്തി ഓണം ആഘോഷിക്കാനും തിരികെ ഇതേ ട്രെയിനിൽ മടങ്ങാനും സാധിക്കുന്ന വിധത്തിലാണ് ക്രമീകരണം.
ഓണത്തിന് നാട്ടിലേക്ക് അവസാന നിമിഷം യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്താം. സമയക്രമം, നിരക്ക്, സീറ്റ് ലഭ്യത തുടങ്ങിയ കാര്യങ്ങൾ വായിക്കാം.

ഹുബ്ബള്ളി - കൊച്ചുവേളി സ്പെഷൽ (07333)
ഹുബ്ബള്ളി- കൊച്ചുവേളി സ്പെഷൽ (07333) സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 6.55ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് അന്ന് ഉച്ചകഴിഞ്ഞ് 2.10 ന് എസ്എംവിടി ബെംഗളരുു റെയിൽവേ സ്റ്റേഷനിൽ എത്തി യാത്ര തുടര്‍ന്ന് 14ന് രാവിലെ 6.45 ന് കൊച്ചുവേളിയിൽ എത്തും. ഹുബ്ബള്ളിയിൽ നിന്ന് കൊച്ചുവേളിവരെ 24 മണിക്കൂറാണ് യാത്രാ സമയം. സ്ലീപ്പർ, എസി ത്രീ ടയൿ എസി ടൂ ടയർ എന്നീ കോച്ചുകൾ ലഭ്യമാണ്.
കൊച്ചുവേളി-ഹുബ്ബള്ളി സ്പെഷൽ (07334)
തിരികെ കൊച്ചുവേളി- ഹുബ്ബള്ളി സ്പെഷൽ (07334) 14 ശനിയാഴ്ച ഉച്ചയ്ക്ക് 12.50നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് എസ് എം വിടി ബെംഗളുരുവിലും ഉച്ചയ്ക്ക് 12.50ന് ഹുബ്ബള്ളിയിൽ എത്തും.
കൊച്ചുവേളി- 12.50
കൊല്ലം ജം. - 13:42
കായംകുളം ജം. - 14:18
ചെങ്ങന്നൂര്‍ - 14:38
തിരുവല്ല - 14:49
കോട്ടയം - 15:17
എറണാകുളം ടൗണ്‍ - 16:45
ആലുവ - 17:10
തൃശ്ശൂര്‍ - 18:11
പാലക്കാട് ജം. - 19:32
കോയമ്പത്തൂര്‍ ജം. - 21:18
തിരുപ്പൂര്‍ - 22:03
ഇറോഡ് ജം. - 22:45
സേലം ജം. - 23:42
ബംഗാരപേട്ട് - 02:11
കൃഷ്ണരാജപുരം - 02:53
എസ്.എം.വി.ടി. ബെംഗളൂരു - 03:20
ചിക് ബാനവര്‍ - 03:59
തുമകുരു - 04:53
അര്‍സികെരെ ജം. - 06:55
ബീരൂര്‍ ജം. - 07:43
ദേവാംഗിരെ - 09:03
ഹരിഹര്‍ - 09:20
റാണിബെന്നൂര്‍ - 09:42
മൈലാര ഹവേരി - 10:13
എസ് എസ് എസ് ഹുബ്ബള്ളി ജം. - 12:50
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













