Search
  • Follow NativePlanet
Share
» »ഓണം യാത്ര കഷ്ടപ്പെടും,ചെന്നൈ- കൊച്ചുവേളി പ്രത്യേക ട്രെയിൻ റദ്ദാക്കി, നാട്ടിൽ വന്നു പോകണമെങ്കിൽ ശരണം ബസ്

ഓണം യാത്ര കഷ്ടപ്പെടും,ചെന്നൈ- കൊച്ചുവേളി പ്രത്യേക ട്രെയിൻ റദ്ദാക്കി, നാട്ടിൽ വന്നു പോകണമെങ്കിൽ ശരണം ബസ്

ഓണം യാത്രകൾക്ക് തയ്യാറെടുത്തിരിക്കുന്ന മറുനാടൻ മലയാളികളെ നിരാശരാക്കി ദക്ഷിണ റെയിൽവേ. ഓണം സീസണിലെ തിരക്ക് കണക്കിലെടുത്ത് പ്രഖ്യാപി ച്ച ചെന്നൈ എഗ്മോർ - കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ട്രെയിൻ സർവീസ് റെയിൽവേ റദ്ദാക്കി. പ്രവർത്തനപരമായ കാരണങ്ങളാൽ റദ്ദാക്കിയെന്നാണ് ദക്ഷിണ റെയിൽവേ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിശദമാക്കിയിരിക്കുന്നത്.

ഓണം അവധിക്കായി ചെന്നൈയിൽ നിന്നും മലയാളികൾ നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രധാന ദിവസങ്ങളിലെ സർവീസ് ആണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ചെന്നൈയില്‍ നിന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്ര കൂടുയതൽ പ്രയാസമാകും. ഓണം യാത്രകൾക്കായി ബുക്കിങ് തുടങ്ങിയപ്പോൾ തന്നെ ട്രെയിനുകളിൽ ടിക്കറ്റ് വില്പന ഏകദേശം പൂർത്തിയായിരുന്നു.

Southern Railway Cancelled Chennai- Kochuveli Weekly Special Train

ട്രെയിന്‍ നമ്പർ 06043 ഡോ. എംജിആർ ചെന്നൈ സെൻട്രൽ- കൊച്ചുവേളി വീക്കിലി സ്പെഷ്യൽ ട്രെയിൻ സെപ്റ്റംബർ മാസത്തിലെ സർവീസുകൾ റദ്ദാക്കി. ഉച്ചയ്ക്ക് 3.45 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30 ന് എത്തുന്ന വിധത്തില്‍ സെപ്റ്റംബർ 4, 11, 18, 25 എന്നീ ബുധനാഴ്ചകളിൽ കൊച്ചുവേളിയിലേക്ക് ഷെഡ്യൾ ചെയ്ത സർവീസുകളാണ് പൂർണ്ണമായും റദ്ദാക്കിയത്.

അതുപോലെ മടക്ക ട്രെയിനായ ട്രെയിന്‍ നമ്പർ 06044 കൊച്ചുവേളി- ഡോ. എംജിആർ ചെന്നൈ സെൻട്രൽ വീക്കിലി സ്പെഷ്യൽ ട്രെയിനും റദ്ദാക്കി. വൈകിട്ട് 6.25 ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് പിറ്റേന്ന് രാവിലെ 11. 25 ന് ചെന്നൈ സെൻട്രൽ എത്തുന്ന വിധത്തിൽ സെപ്റ്റംബർ 5, 12, 19, 26എന്നീ വ്യാഴാഴ്ചകളിൽ ഷെഡ്യൾ ചെയ്ത സർവീസുകളാണ് പൂർണ്ണമായും റദ്ദാക്കിയത്.

അതേസമയം, നാഗർകോവിൽ- താംബരം വീക്കിലി എക്സ്പ്രസ് സർവീസ് ദക്ഷിണ റെയിൽവേ നീട്ടിയിട്ടുണ്ട്. ചെന്നൈ ഭാഗത്തു നിന്നു നാഗർകോവിൽ വരെ എത്തി അവിടുന്ന് മറ്റു വണ്ടികളിൽ തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന വിധത്തിൽ യാത്രകള്‍ ക്രമീകരിക്കാൻ സാധിച്ചൽ യാത്രക്കാർക്ക് പുതിയ സർവീസ് പ്രയോജനപ്പെടുത്താം.

ട്രെയിന്‍ നമ്പർ 06012 നാഗർകോവിൽ- താംബരം വീക്കിലി എക്സ്പ്രസ് സെപ്റ്റംബർ 1 മുതൽ നവംബർ 24 വരെയുള്ള 13 ഞായറാഴ്ചകളിൽ പ്രത്യേക സർവീസ് നടത്തും. ഞായറാഴ്ച രാത്രി 11.15 ന് നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് 11.15 ന് താംബരത്ത് എത്തും. സെപ്റ്റംബർ 1, 8, 15, 22, 29, ഒക്ടോബർ 6, 13, 20, 27, നവംബർ 3,10, 17, 24 എന്നീ തിയതികളിലാണ് സർവീസ്.

ട്രെയിന്‍ നമ്പർ 06011 താംബരം- നാഗർകോവിൽ വീക്കിലി എക്സ്പ്രസ് സെപ്റ്റംബർ 2 മുതൽ നവംബർ 25 വരെയുള്ള 13 തിങ്കളാഴ്ചകളിൽ പ്രത്യേക സർവീസ് നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് താംബരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 3.45 ന് നാഗർകോവിലിൽ എത്തും. 13 സർവീസുകളാണ് ആകെയുള്ളത്. സെപ്റ്റംബർ 2, 9, 16, 23,30, ഒക്ടോബർ 7, 14, 21, 28, നവംബർ 4,11, 18, 25 എന്നീ തിയതികളിലാണ് സർവീസ്. ഇതിന്റെ മുന്‍കൂട്ടിയുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: onam chennai train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+