Search
  • Follow NativePlanet
Share
» »ഉറുമ്പിനെയും കുരങ്ങനെയും ഊട്ടുന്ന കരുതലിന്‍റെ ഓണം- വ്യത്യസ്തതകളുടെ ഉറുമ്പോണവും വാനരസദ്യയും

ഉറുമ്പിനെയും കുരങ്ങനെയും ഊട്ടുന്ന കരുതലിന്‍റെ ഓണം- വ്യത്യസ്തതകളുടെ ഉറുമ്പോണവും വാനരസദ്യയും

ഓണം എന്നത് കൂടിച്ചേരലുകളും പങ്കുവയ്ക്കലുകളുമാണ്. വിവിധ രീതികളും ആചാരങ്ങളും രുചികളും ഒപ്പം ഒന്നാകലിന്‍റെയും സന്തോഷം ഓരോ ഓണക്കാലവും മലയാളികൾക്ക് സമ്മാനിക്കുന്നു. വ്യത്യസ്തങ്ങളായ ആചാരങ്ങളും രീതികളും നാടുമാറുന്നതനനുസരിച്ച് ഓണത്തിന് നമുക്ക് കാണാം. ഓണത്തിന് സദ്യ വിളമ്പുമ്പോൾ അതിതല്പം ചുറ്റുമുള്ളതിനും നീക്കി വയ്ക്കുന്ന ഒരു പതിവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

നമുക്കുള്ളതിനെയും ഒപ്പം ഊട്ടുന്ന ഓണത്തിന് നമ്മൾ ഓണത്തിന് ഭക്ഷണം പങ്കുവയ്ക്കുന്നത് ഉറുമ്പുകൾക്കും വാനരന്മാർക്കുമാണ്. ഉറുമ്പോണമെന്നും വാനരസദ്യയെന്നും വിളിക്കുന്ന ഈ ചടങ്ങുകൾ കേരളത്തിലെല്ലായിടത്തും കാണാനാകില്ല. ഓണത്തിന്‍റെ വ്യത്യസ്തമായ
ഈ ആചാരങ്ങൾ പരിചയപ്പെടാം.

onam for animals

ഉറുമ്പോണം

തിരുവോണത്തിന് മനുഷ്യർ സദിയ കഴിക്കുമ്പോൾ അതിലല്പം ഉറുമ്പുകൾക്കും നല്കുന്ന ചടങ്ങാണ് ഉറുമ്പോണം അഥവാ ഉറുമ്പൂട്ട്. പല നാടുകളിലും പല തരത്തിലാണ് ഉറുമ്പിനെ ഊട്ടുന്നത്. ചിലയിടത്ത് തിരുവോണം നാളിൽ വൈകിട്ട് വീടിന്‍റെ പ്രധാന വാതിലിലും വീടിന്‍റെ നാലുമൂലയിലും വാഴയിലെ ഇട്ട് സദ്യ വിളമ്പുകയും അതുപോലെ എണ്ണ.ിൽ മുക്കിയെടുത്ത വിളക്കുതിരി അതിനരികിൽ വെച്ച് കത്തിച്ച് ഉറുമ്പുകളെ ക്ഷണിക്കുകയും ചെയ്യുന്ന രീതിയാണിത്.

ചിലയിടങ്ങളിൽ ഉറുമ്പുകള്‍ക്കായി അരിവറുത്തതിൽ ശർക്കരയും തേങ്ങാപീരയും ചേർത്തിളക്കി വാഴയിലയിൽ ഓണത്തിന് വെച്ചുനല്കുന്ന പതിവുമുണ്ട്. വീടിന്റെ നാലുമൂലകളിലും ഇത്തരത്തിൽ വാഴയില വെയ്ക്കും. ചില സ്ഥലങ്ങളിൽ പ്രത്യേകിച്ച് ഒന്നും ഒരുക്കാതെ ഒരു വാഴയിലയിൽ അല്പം ഓണപ്പായസം മാറ്റിവയ്ക്കുന്ന രീതിയാണുള്ളത്.

urmboott

വാനരസദ്യ

ഓണത്തിന് കൗതുകമുണർത്തുന്ന മറ്റൊരു ചടങ്ങാണ് വാനരസദ്യ. ശാസ്താംകോട്ട ധർമശാസ്താക്ഷേത്രത്തിൽ ആണ് വാനരന്മാർക്ക് ഉത്രാട സദ്യ നല്കുന്നത്. ഇവിടുത്തെ ശാസ്താവിന്‍റെ തോഴന്മാരായി കരുതുന്ന വാനരന്മാർക്ക് ഉത്രാടത്തിനും തിരുവോണം നാളിലും സദ്യ നടത്തുന്ന ചടങ്ങാണ് ഇവിടെയുള്ളത്. ഇലയിൽ എല്ലാ വിഭവങ്ങളും ഉൾപ്പെടുന്ന സദ്യ വിളമ്പി വിളിക്കുന്നതോടെ വാനരക്കൂട്ടം സദ്യയുണ്ണാനായി എത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: onam interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+