ഊട്ടി...മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട, എത്ര പോയാലും മടുക്കാത്ത യാത്രാസ്ഥാനം.. അതുകൊണ്ടു തന്നെ ഊട്ടി മുഴുവനും ഒരിക്കലെങ്കിലും കാണണമെന്നാഗ്രഹിക്കാത്തവർ കാണില്ല. മലയാളികൾക്ക് ഊട്ടിയോടുള്ള പ്രിയം എത്രമാത്രമുണ്ടെന്ന് കാണണമങ്കിൽ ഏതെങ്കിലും ഒരു ദിവസം വെറുതേ ഊട്ടിയിലേക്ക് പോയാൽ മതി. കൺമുന്നിൽ വന്നുപെടുന്നവരിൽ ഏറ്റവും കൂടുതൽ പേരും മലയാളികളായിരിക്കും എന്ന കാര്യത്തിൽ സംശയമൊട്ടും വേണ്ട!

മിക്കപ്പോഴും പാക്കേജുകളുടെ ഭാഗമായാണ് ഊട്ടിയിലേക്കു എല്ലാവരും പോകുന്നത്. കോളേജ്-സ്കൂൾ ടൂറുകളും ഓഫീസിൽ നിന്നുള്ള യാത്രകളും തുടങ്ങി ഒരു ചായ കുടിക്കുവാൻ ഊട്ടിയിൽ പോകുന്ന കഥ വരെ മലയാളികൾക്ക് പറയുവാൻ കാണും. എന്നാൽ
കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്നും ഊട്ടിയിലേയ്ക്കുള്ള സർവീസുകൾ
1 മലപ്പുറം-ഊട്ടി
മഞ്ചേരി-നിലമ്പൂർ -വഴിക്കടവ്-നാടുകാണി -ഗൂഡല്ലൂർ വഴി സൂപ്പർഫാസ്റ്റ് ബസ്.
മലപ്പുറത്ത് നിന്ന് രാവിലെ 11 ന്പുറപ്പെടുന്നു.
ഊട്ടിയിൽ നിന്ന് വൈകിട്ട് 4.45 ന് മലപ്പുറത്തേയ്ക്ക് മടക്കയാത്ര.
2 സുൽത്താൻബത്തേരി-ഊട്ടി- കോയമ്പത്തൂർ
സൂപ്പർ ഫാസ്റ്റ് ബസ്. യാത്ര പാട്ടവയൽ -ദേവർഷോള -ഗൂഡല്ലൂർ വഴിയണ് പോകുന്നത്.
സുൽത്താൻ ബത്തേരിയിൽ നിന്ന് രാവിലെ 8 ന്,
കോയമ്പത്തൂരിൽ നിന്ന് രാത്രി 9 ന്
ഊട്ടിയിൽ നിന്ന് രാത്രി 12.25 നും പുറപ്പെടും.
3. സുൽത്താൻബത്തേരി-ഊട്ടി- കോയമ്പത്തൂർ
സൂപ്പർ ഫാസ്റ്റ് ബസ്. ചേരമ്പാടി -ദേവാല -ഗൂഡല്ലൂർ -ഊട്ടി -മേട്ടുപ്പാളയം വഴിയാണ് യാത്ര.
സുൽത്താൻബത്തേരിയിൽ നിന്ന് രാത്രി 9.30 ന്,
കോയമ്പത്തൂരിൽ നിന്ന് രാവിലെ 11 ന്,
ഊട്ടിയിൽ നിന്ന് ഉച്ചയ്ക്ക് 2.15 നും പുറപ്പെടും.
4. കണ്ണൂർ-ഊട്ടി
സൂപ്പർ ഫാസ്റ്റ് ബസ് തലശ്ശേരി-കൂത്തുപ്പറമ്പ് -നെടുംപൊയിൽ -മാനന്തവാടി -സുൽത്താൻ ബത്തേരി-ദേവർഷോള-ഗൂഡല്ലൂർ വഴിയാണ് യാത്ര.
കണ്ണൂര് നിന്ന് രാവിലെ 7.30 നും
ഊട്ടിയിൽ നിന്ന് രാത്രി 8 .00 മണിക്കും പുറപ്പെടും.
5. മാനന്തവാടി-ഊട്ടി-കോയമ്പത്തൂർ
-സൂപ്പർഫാസ്റ്റ് ബസ്. കൽപ്പറ്റ -ഗൂഡല്ലൂർ -ഊട്ടി-മേട്ടുപ്പാളയം വഴിയാണ് പോകുന്നത്.
മാനന്തവാടിയിൽ നിന്ന് രാവിലെ 7.40 നും
കോയമ്പത്തൂരിൽ നിന്ന് വൈകിട്ട് 7നും
ഊട്ടിയിൽ നിന്ന് രാത്രി 09:30നും പുറപ്പെടും,.
6 പാലക്കാട്-ഊട്ടി സൂപ്പർഫാസ്റ്റ് ബസ്
വാളയാർ-കോയമ്പത്തൂർ-മേട്ടുപ്പാളയം വഴിയാമ് പോകുന്നത്.
പാലക്കാട് നിന്ന് രാവിലെ 6.30 നും
ഊട്ടിയിൽ നിന്ന് ഉച്ചയ്ക്ക് 12.30നും പുറപ്പെടും.
7. തിരുവനന്തപുരം-ഊട്ടി സ്വിഫ്റ്റ് എയർ ബസ്
കൊല്ലം-ആലപ്പുഴ-എറണാകുളം --തൃശൂർ-പെരിന്തൽമണ്ണ -നിലമ്പൂർ -വഴിക്കടവ് -നാടുകാണി -ഗൂഡല്ലൂർ വഴിയാണ് യാത്ര.
തിരുവനന്തപുരത്ത് നിന്ന് രാത്രി 8 നും
ഊട്ടിയിൽ നിന്ന് രാത്രി 8 നും പുറപ്പെടും.
8. തിരുവനന്തപുരം-ഊട്ടി സ്വിഫ്റ്റ് എയർ ബസ്
കൊട്ടാരക്കര -കോട്ടയം -മൂവാറ്റുപുഴ-തൃശൂർ-പെരിന്തൽമണ്ണ 🌼നിലമ്പൂർ -വഴിക്കടവ് -നാടുകാണി-ഗൂഡല്ലൂർ വഴിയാണ് യാത്ര.
തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 6.30നും
ഊട്ടിയിൽ നിന്ന് രാത്രി 7.00 മണിക്കും പുറപ്പെടും.
നേരിട്ടു ടിക്കറ്റ് എടുക്കുവാനും ഓൺലൈൻ റിസർവേഷൻ ചെയ്യുവാനും സംവിധാനവും ലഭ്യമാണ്.
www.online.keralartc.com എന്ന വെബ് സൈറ്റിലുകയും
Ente KSRTC എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
കൂടുതൽ അന്വേഷണങ്ങൾക്ക് കെ എസ് ആർ ടി സി
തിരുവനന്തപുരം സെൻട്രൽ
ഫോൺ:- 0471-2323886
മലപ്പുറം ഫോൺ:- 0483 2734950
സുൽത്താൻബത്തേരി ഫോൺ-04936 220217
കണ്ണൂർ ഫോൺ:- 0497 2707777
മാനന്തവാടി ഫോൺ:- 04935 24064
പാലക്കാട് ഫോൺ:- 0491 2520098
വിവരങ്ങൾക്ക് കടപ്പാട്: KSTRC
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















