മംഗലാപുരത്തെ ഔര്‍ ലേഡി ഓഫ് റോസറി ചര്‍ച്ചിനു വിശേഷണങ്ങള്‍ ഒത്തിരിയുണ്ട്. 1658 ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ഈ ദേവാലയം കാനാറാ റീജിയണിലെ ആദ്യ റോമന്‍ കത്തോലിക്കാ ദേവാലയമാണ്. കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ദേവാലയമായ ഔര്‍ ലേഡി ഓഫ് റോസറി ചര്‍ച്ചിനെക്കുറിച്ചറിയാം.
വ്യത്യസ്തമായ നിര്‍മ്മാണം
സ്ഥിരം ഗോഥിക് ശൈലിയില്‍ നിന്നും വ്യത്യസ്തമായാണ് ഔര്‍ ലേഡി ഓഫ് റോസറി ചര്‍ച്ചിന്റെ നിര്‍മ്മാണം. ഒട്ടേറെ കമാനങ്ങള്‍ നിറഞ്ഞ ഈ ദേവായത്തിന്‍രെ താഴിക്കകുടം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ തനിപ്പകര്‍പ്പാണ്.
ചരിത്രത്തില്‍ നിന്ന്
1568 ല്‍ നിര്‍മ്മിച്ച ദേവാലയത്തിലെ മറിയത്തിന്റെ രൂപത്തെപറ്റി കുറെയധികം കഥകളുണ്ട്. കടലില്‍ മീന്‍ പിടിച്ചുകൊണ്ടിരിരുന്ന മുക്കുവരുടെ വലയില്‍ മറിയത്തിന്റെ രൂപം കുടുങ്ങിയെന്നും പിന്നീടത് പള്ളിയില്‍ പ്രതിഷ്ഠിച്ചുവെന്നുമാണ് പറയപ്പെടുന്നത്. 1623 ല്‍ മംഗലാപുരം സന്ദര്‍ശിച്ച ഇറ്റാലിയന്‍ യാത്രികന്‍ ഇക്കാര്യം പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ടിപ്പു തകര്‍ത്ത ദേവാലയം
1784ല്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് അദ്ദേഹം തകര്‍ത്ത ദേവാലയം പിന്നീട് പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്തത്. 1813 ലാണ് പുനര്‍നിര്‍മ്മാണം തുടങ്ങിയത്. 1910 ലാണ് ഇന്നു കാണുന്ന രീതിയില്‍ പള്ളി പൂര്‍ത്തിയാക്കിയത്.
PC: Vijaylaxmi R
അകത്തളത്തെ സൗന്ദര്യം
കത്തീഡ്രല്‍
PC: Vijaylaxmi R



Click it and Unblock the Notifications












