Search
  • Follow NativePlanet
Share
» »പത്മനാഭന്‍റെ ശിരസാണോ പാദമാണോ ആദ്യം വണങ്ങേണ്ടത്? പത്മനാഭസ്വാമി ക്ഷേത്രത്തിലെ മാറിയ ദർശനക്രമം

പത്മനാഭന്‍റെ ശിരസാണോ പാദമാണോ ആദ്യം വണങ്ങേണ്ടത്? പത്മനാഭസ്വാമി ക്ഷേത്രത്തിലെ മാറിയ ദർശനക്രമം

പത്മനാഭ സ്വാമി ക്ഷേത്രം തിരുവനന്തപുരം സ്വദേശികളുടെ മാത്രമല്ല കേരളത്തിലെയാകെ വിശ്വാസികളുടെ പുണ്യ സ്ഥാനമാണ്. പത്മനാഭനായി അനന്തശനയത്തിൽ വാഴുന്ന മഹാവിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രം ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം കൂടിയാണ്. എണ്ണിത്തിട്ടപ്പെടുത്താനോ അളന്നു കണ്ടുപിടിക്കാനോ കഴിതാത്തത്രയും നിധിയും സമ്പത്തും സൂക്ഷിച്ചിരിക്കുന്ന ഇവിടെ നൂറുകണക്കിനാളുകളാണ് ഓരോ ദിവസവും എത്തുന്നത്.

പത്മനാഭ സ്വാമിയെ നേരിൽകണ്ട് തൊഴുത് പ്രാർത്ഥിക്കുവാനായാണ് വിശ്വാസികൾ ഇവിടേക്കു വരുന്നത്. കേരളത്തിൽ നിന്നു മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ‍ നിന്നും കണ്ടും കേട്ടുമറിഞ്ഞ് ഇവിടേക്ക് ആളുകളെത്തുന്നു. ഇതാ ഈ ചിങ്ങമാസം മുതൽ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശന ക്രമം മാറുകയാണ്. വിശ്വാസികളുടെ സൗകര്യം കണക്കിലെടുത്താണ് ദര്‍ശന ക്രമത്തിലെ മാറ്റം.

 padmanabhaswamy-temples-new-darshana-kramam

PC: Sooraj Perambra/ Unsplash

ചിങ്ങം ഒന്നു മുതൽ പുതിയ ക്രമം നിലവിൽ വന്നു. നിലവിലെ ദർശന ക്രമമനുസരിച്ച് വിശ്വസികൾക്ക് ദർശനം പൂർത്തിയാക്കുവാൻ സാധിക്കുന്നില്ലായിരുന്നു. വിശ്വാസികൾക്ക് പത്മനാഭ സ്വാമി ദർശനം എളുപ്പത്തിൽ പൂർത്തിയാക്കുവാനും അത് കൂടുതല്‍ സുഗമമാക്കുവാനും പുതിയ മാറ്റം സഹായിക്കും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ ദർശന ക്രമം എങ്ങനെയാണെന്നു നോക്കാം.

ക്ഷേത്രത്തിന്‍റെ കിഴക്ക് ഭാഗത്തു നിന്നും ആരംഭിക്കുന്ന ദർശനത്തിനുള്ള നിര ആലുവിളക്ക് ചുറ്റി വടക്കു ഭാഗത്തുകൂടി ശ്രീകോവിലിൽ പ്രവേശിക്കണം. ഇവിടെ ശ്രീരാമനെ തൊഴുത ശേഷം പത്മനാഭ സ്വാമിയുടെ കാവൽക്കാരനായ വിശ്വക്സേനനെ തൊഴണം. തുടർന്ന് പത്മനാഭ സ്വാമിയുടെ പാദഭാഗത്തു കൂടി ഒറ്റക്കൽ മണ്ഡപത്തിൽ പ്രവേശിക്കണം.

padmanabhaswamy temple

PC:Vishnu Prasad/Unsplash

ഇവിടുത്ത് ഭഗവാന്റെ ശിരസ് വണങ്ങി പടിക്കെട്ടിറങ്ങി തെക്കേ നടയിലൂടെ നരസിംഹ മൂർത്തിയെ തൊഴുത് ശ്രീകോവിലിന് പിന്നിലൂടെ പ്രദക്ഷിണമായി വടക്കേ നടവഴി പുറത്തിറങ്ങുന്നതാണ് പുതിയ ക്രമം.
ഇവിടുന്നിറങ്ങിയ ശേഷം വിശ്വാസികൾക്ക് അർച്ചന പ്രസാദം ക്ഷേത്രത്തിന് പിന്നിലെ മണ്ഡപത്തിൽ നിന്നും വിതരണം ചെയ്യുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ.

മുന്‍പേയുണ്ടായിരുന്ന ക്രമമനുസരിച്ച് തെക്ക് കുലശേഖര മണ്ഡപത്തിന് സമീപത്തുകൂടി അകത്ത് കിഴക്കേ നടയിലെത്തി ആദ്യം നരസിംഹ മൂർത്തിയെ വണങ്ങി ഭഗവാന്‍റെ ശിരസ് ഭാഗം തൊഴുത് ഒറ്റക്കൽ മണ്ഡപത്തിൽ പ്രവേശിച്ച് ഭഗവാന്‍റെ പാദഭാദം തൊഴുത് പുറത്തിറങ്ങുന്ന രീതിയാണുണ്ടായിരുന്നത്. പുതിയ ക്രമത്തോടെ നേരത്തേയുണ്ടായിരുന്ന ശിരസ് തൊഴുത ശേഷം പാദം വണങ്ങുന്ന രീതി മാറി ആദ്യം പാദം. വണങ്ങിയ ശേഷം ശിരസ് തൊഴുന്ന രീതിയാണ് പിന്തുടരുക.

Padmanabhaswamy Temple

PC:Govind Krishnan/ Unsplash

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശന ക്രമം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആദ്യം തിരുവമ്പാടി കൃഷ്ണനെയാണ് വിശ്വാസികൾ തൊഴുന്നത്. തുടർന്ന് ക്ഷേത്രപാലകനെ വണങ്ങി കിഴക്കേ നടയിലെത്തി കൊടിമരത്തെ പ്രദക്ഷിണം ചെയ്ത് ഇടത്ത് തിരിഞ്ഞ് ശാസ്താവിനെ വണങ്ങണം. അതിനു ശേഷം വടക്കേനട വഴി കയറി നരസിംഹ സ്വാമി, വേദവ്യാസൻ, അശ്വത്ഥാമാവ് എന്നിവരെ തൊഴുത് പ്രദക്ഷിണം വെച്ച് വരണം. ശേഷം ശ്രീരാമൻ,സീത, ലക്ഷ്മണാദികളെയും നിർമ്മാല്യധാരിയായ വിശ്വക്സേനനെയും വണങ്ങണം. ഇതിനു കഴിഞ്ഞെത്തുന്നത് പദ്മനാഭ സന്നിധിയിലാണ്. ഇവിടെആദ്യം പാദവും പിന്നീട് ഉടലും ഇതിന് ശേഷം ശിരസും എന്ന ക്രമത്തിലാണ് തൊഴേണ്ടത്.

പത്മനാഭ സ്വാമി ക്ഷേത്രം

തിരുവനന്തപുരം യാത്രയിൽ ഒരിക്കലും ഒഴിവാക്കരുതാത്ത ഇടമാണ് പത്മനാഭ സ്വാമി ക്ഷേത്രം. ചരിത്രങ്ങളും ഐതിഹ്യങ്ങളും മാത്രമല്ല, കഥകളും വിശ്വാസങ്ങളും ഒരുപോലെ ചേർന്നു കിടക്കുന്ന ഒന്നാണ് ഈ ക്ഷേത്രം. ആറു നിലവറകളിലായി ലോകം ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ നിധിശേഖരം സൂക്ഷിച്ചിരിക്കുന്നു എന്നാണ് കരുതുന്നത്. കണ്ടെത്തിയതിനേക്കാൾ ഇനിയും ഇവിടുത്തെ അറകളിൽ സൂക്ഷിച്ചിട്ടുണ്ടത്രെ.

എ,ബി,സി,ഡി, ഇ,എഫ് എന്നിങ്ങനെ ആറു നിലവറകളുള്ളതിൽ എ, ബി എന്നിവിലാണ് അളവില്ലാത്ത നിധി ശേഖരമുള്ളത്. തമിഴ് ക്ഷേത്ര നിർമ്മാണരീതിയോട് സമാനമായ നിർമ്മിതിയാണ് ഇവിടെ കാണാൻ കഴിയുക. ഇവിടുത്തെ അനന്ച പത്മനാഭ രൂപം സാളഗ്രാമങ്ങൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഒറ്റശ്രീകോവിലിലെ ത്രിമൂർത്തികളും ഇവിടുത്തെ പ്രത്യേകതയാണ്.

FAQs
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശന സമയം?

പുലർച്ചെ 3.30 മുതൽ വൈകിട്ട് 7.30 വരെയാണ് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശന സമയം. ഉത്സവ ദിവസങ്ങളിലും മറ്റു പ്രധാന ദിവസങ്ങളിലും ഇതിന് മാറ്റം വന്നേക്കാം. 

NativePlanet Travel

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+