കണ്ണൂരില്‍ എത്തിയാല്‍ കടലോരങ്ങള്‍ മുതല്‍ മലയോരങ്ങള്‍ വരെ കാഴ്ചകളാണ്. സഞ്ചാര വൈവിധ്യങ്ങളുള്ള കണ്ണൂരിലെ ഏക ഹില്‍സ്റ്റേഷനാണ് പൈതല്‍ മല. കണ്ണൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയായി കൂര്‍ഗ് വനനിരകള്‍ക്ക് അതിര്‍ത്തി പങ്കിടുന്ന പൈതല്‍ മലയെ കേരളത്തിന്റെ കൂര്‍ഗ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് വഴി പൈതൽ മലയിൽ എളുപ്പത്തിൽ എത്തിച്ചേരാം. തളിപറമ്പിൽ നിന്ന് 35 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സ്ഥലമായ പൈതൽമലയിൽ കുടുംബങ്ങളോടൊപ്പം വീക്കെൻഡ് ട്രിപ്പിന് എത്തുന്നവർ ധാരാളമുണ്ട്.
കണ്ണൂരിൽ നിന്ന് കുടിയാൻമല വഴി പൊട്ടൻപ്ലാവ് വരെ കെ എസ് ആർ ടി സി ബസുകൾ ലഭ്യമാണ്. അല്ലെങ്കിൽ തളിപ്പറമ്പിൽ നിന്ന് കുടിയാൻമല ബസിൽ കയറി, കുടിയാൻമലയിൽ നിന്ന് ജീപ്പ് കൂട്ടി പൈതൽ മലയ്ക്ക് പോകാം.
പശ്ചിമഘട്ടത്തിൽ
വളപട്ടണം പുഴ
കൂർഗ്
ട്രെക്കിംഗ്
വൈതൽകോന്മാർ
Photo courtesy: Rawbin



Click it and Unblock the Notifications












